വിദ്യാര്‍ഥികള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്! സൈഡിലൂടെ നടന്‍ ഷറഫുദ്ദീന്റെ മാസ് എന്‍ട്രി! വീഡിയോ വൈറല്‍

ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിലേക്ക് എത്തി ഇപ്പോള്‍ നായകനായി മാറിയ താരമാണ് ഷറഫുദ്ദീന്‍. നേരം, ഓം ശാന്തി ഓശാന എന്നീ സിനിമകളില്‍ ചെറിയ റോളുകള്‍ ആയിരുന്നെങ്കില്‍ പ്രേമത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രമാണ് ഷറഫുദ്ദീന്റെ കരിയര്‍ മാറ്റി മറിച്ചത്. പിന്നീട് സഹതാരമായിട്ടും ഹാസ്യ കഥാപാത്രമായിട്ടും ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം കഴിഞ്ഞ വര്‍ഷമെത്തിയ വരത്തനില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ഞെട്ടിച്ചിരുന്നു.

ഇപ്പോഴിതാ ഒരു കോളേജില്‍ അതിഥിയായി എത്തിയ ഷറഫുദ്ദീന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഷറഫുദ്ദീന്‍ അതിഥിയായി എത്തിയ കോളേജ് പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പൊരിഞ്ഞ തല്ല് നടക്കുകയായിരുന്നു. സാധാരണ ഇത്തരം തല്ല് കണ്ടാല്‍ താരങ്ങളെല്ലാം ഓടി രക്ഷപ്പെടുന്നതാണ് പതിവ്. അവിടെയാണ് ഷറഫുദ്ദീന്‍ വ്യത്യസ്തനാവുന്നത്.

sharafudeen

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിയും വഴക്കും ഒരിടത്ത് നടക്കുമ്പോള്‍ അതൊന്നും വകവെയ്ക്കാതെ അതിനിടയിലൂടെ നടന്ന് വരുന്ന താരത്തിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഒരു ഭാഗത്ത് അടി നടക്കുമ്പോഴും വേദിയിലേക്ക് എത്തിയ താരത്തെ നിറഞ്ഞ കൈയടികളോടെയാണ് മറ്റുള്ളവര്‍ സ്വീകരിച്ചത്.

വര്‍ഷങ്ങളായി സിനിമയില്‍ എത്തിയിട്ടെങ്കിലും ഷറഫുദ്ദീന്‍ നായകനായി അഭിനയിച്ചത് ഈ വര്‍ഷമായിരുന്നു. നീയും ഞാനും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനു സിത്താരയായിരുന്നു നായിക. സിജു വിത്സണ്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജനുവരിയില്‍ തിയറ്ററുകളിലേക്ക് എത്തിയ ചിത്രം ഇപ്പോഴും വിജയമായി പ്രദര്‍ശനം തുടരുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X