കോളേജിലെത്തിയ ഷറഫുദ്ദീനോട് പാട്ട് പാടാമോന്ന്‍ വിദ്യാര്‍ഥി! എട്ട് അല്ല പതിനാറിന്റെ പണി കൊടുത്ത് താരം!
കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ഷറഫുദ്ദീന്‍. തുടക്കത്തില്‍ ചെറിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം ഇന്ന് മലയാളത്തിലെ മറ്റൊരു നായകനാണ്. കൈനിറയെ സിനിമകളുണ്ടെങ്കിലും അതിന്റെ തിരക്കുകള്‍ക്കിടയില്‍ പല പൊതുപരിപാടികളിലും താരം പങ്കെടുക്കാറുണ്ട്. അത്തരത്തില്‍ ഒരു കോളേജിലെത്തിയ ഷറഫൂദിനോട് ഒരു പാട്ട് പാടാമോ എന്ന് ചോദിച്ച വിദ്യാര്‍ഥിയ്ക്ക് നല്ലൊരു പണി കൊടുത്തിരിക്കുകയാണ്.
കോഴിക്കോട് ലോജിക് ഓഫ് മാനേജ്‌മെന്റിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ മുഖ്യ അതിഥിയായിട്ടായിരുന്നു ഷറഫുദ്ദീന്‍ എത്തിയത്. വേദിയിലെത്തിയ ഷറഫുദ്ദീനോട് പാട്ട് പാടാന്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ ആവശ്യപ്പെട്ടു. പിന്നാലെ ആ വിദ്യാര്‍ഥിയെ ഷറഫു വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വിദ്യാര്‍ഥിയെ കൊണ്ട് കൂടി പാട്ട് പാടിപ്പിച്ചിട്ടാണ് താരം വിട്ടത്. ഇരുവരും ചേര്‍ന്ന് തങ്കത്തോണി എന്ന ഗാനം ആലപിച്ചതോടെ സദസ്സില്‍ പൊട്ടിച്ചിരിയ്ക്ക് കാരണമായി.

അടുത്തിടെ വേറൊരു കോളേജിലും ഇതുപോലെ ഷറഫുദ്ദീന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു കോളേജില്‍ അതിഥിയായി എത്തിയ ഷറഫുദ്ദീന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഷറഫുദ്ദീന്‍ അതിഥിയായി എത്തിയ കോളേജ് പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പൊരിഞ്ഞ തല്ല് നടക്കുകയായിരുന്നു. അടിയും വഴക്കും ഒരിടത്ത് നടക്കുമ്പോള്‍ അതൊന്നും വകവെയ്ക്കാതെ അതിനിടയിലൂടെ നടന്ന് വരുന്ന ഷറഫുദ്ദീന്റെ വീഡിയോയായിരുന്നു വൈറലായത്.
നേരം, ഓം ശാന്തി ഓശാന എന്നീ സിനിമകളില്‍ ചെറിയ റോളുകള്‍ ആയിരുന്നെങ്കില്‍ പ്രേമത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രമാണ് ഷറഫുദ്ദീന്റെ കരിയര്‍ മാറ്റി മറിച്ചത്. പിന്നീട് സഹതാരമായിട്ടും ഹാസ്യ കഥാപാത്രമായിട്ടും ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം കഴിഞ്ഞ വര്‍ഷമെത്തിയ വരത്തനില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ഞെട്ടിച്ചിരുന്നു. ഷറഫുദ്ദീന്‍ നായകനായി അഭിനയിച്ചത് ഈ വര്‍ഷമായിരുന്നു. ജനുവരിയില്‍ റിലീസിനെത്തിയ നീയും ഞാനും എന്ന ചിത്രത്തിലായിരുന്നു ഷറഫുദ്ദീന്‍ നായകനായത്.


Click it and Unblock the Notifications











