twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടൊവിനോക്കൊപ്പമുള്ള റൊമാന്റിക് രംഗത്തെ കുറിച്ച് ശരണ്യ, പ്രേക്ഷകർക്ക് ഇഷ്ടമായില്ലെങ്കിൽ ബൈ പറയും

    |

    സിനിമ സ്വപ്നം കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സിനിമയിൽ ചെറുതായെങ്കിലും മുഖം കാണിക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. ഊണിലും ഉറക്കത്തിലും സിനിമ നിനച്ചിരുന്നു വിചാരിക്കാത്ത സമയത്ത് സിനിമ തേടിയെത്തിയതിനെ കുറിച്ച് പറയുകയാണ് നടി ശരണ്യ ആർ നായർ. ടൊവിനോ തോമസ് ചിത്രമായ മറഡോണ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ വെള്ളിത്തിരയിൽ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ശരണ്യയ്ക്ക് കഴിഞ്ഞിരുന്നു.

    സിനിമയിൽ ചാൻസ് കിട്ടി എന്ന് വിശ്വസിക്കാൻ ഏറെ പ്രയാസമായിരുന്നെന്ന് ശരണ്യ. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രസ്മീറ്റിന് ശേഷമാണ് വിശ്വാസമായതെന്ന് അഭിമുഖത്തിൽ പറയുന്നു.

    ഒരിക്കലും നടക്കില്ല

    ചെറുപ്പം മുതലെ സിനിമ സ്വപ്നം കണ്ട് നടന്ന കുട്ടിയായിരുന്നു ശരണ്യ. ഹിന്ദി സിനിമകളൊക്കെ സ്ഥിരം കാണുമായിരുന്നു. കജോളിന്റേയും മറ്റ് ഡയലോഗ് കണ്ണാടിയ്ക്ക് മുന്നിൽ വന്ന് പറഞ്ഞ് നോക്കുമായിരുന്നു. സ്കൂളിലും കോളേജിലും മറ്റും പഠിക്കുമ്പോൾ നാടകത്തിനും സ്കിറ്റിനും ഡാൻസിനുമെല്ലാം പങ്കെടുക്കുമായിരുന്നു. കുസാറ്റിലെ എംബിഎ പഠത്തിന് ശേഷം ജോലിയിൽ പ്രവേശിച്ചപ്പോൾ സിനിമ മോഹമായി തന്നെ തീരുമെന്ന് ഉറപ്പിച്ചിരുന്നു- ശരണ്യ പറയുന്നു.

    Recommended Video

    കിടിലൻ വായന വിദ്യയുമായി ഇക്ക | FilmiBeat Malayalam
     പറ്റിക്കുകയാണോ  എന്ന് തോന്നി

    ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. പറ്റിക്കുകയാണ് എന്നാണ് കരുതിയിരുന്നത്. അതിന് ശേഷം സംവിധായകൻ വിളിച്ച് കഥ പറഞ്ഞപ്പോൾ പോലും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ശരണ്യ പറയുന്നു. ഒടുവിൽ പത്രസമ്മേളനം നടത്തിയപ്പോഴാണ് വിശ്വാസം വന്നതെന്ന് താരം പറയുന്നു. ജീവിതത്തിൽ ആദ്യമായി അന്നായിരുന്നു ഒരു ഷൂട്ടിങ്ങ് കണ്ടത്. ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന സാങ്കേതിക വാക്കുകളെ കുറിച്ച് അധികം പിടിയും ഉണ്ടായിരുന്നില്ല.

     ടൊവിനോയോടൊപ്പമുള്ള റൊമാന്റിക് സീൻ

    തന്റെ ആദ്യ സീൻ തന്നെ ടൊവിനോക്കൊപ്പമുള്ള റൊമാന്റിക് രംഗമായിരുന്നു. അതിന് വേണ്ടി തയ്യാറെടുക്കാൻ ടൊവിനോയും സംവിധായകനും തിരക്കഥകൃത്തുമൊക്കെ ഒരുപാട് സഹായിച്ചിരുന്നു. കൂടുതൽ സമയം എടുത്ത് ചെയ്യാൻ അവസരം നൽകി. ചിത്രത്തിൽ ടൊവിനോയാണ് നായകൻ എന്ന് വളരെ വൈകിയാണ് അറിയുന്നത്. ചിത്രത്തിന്റെ കഥ പറയുമ്പോൾ ഇക്കാര്യം പറഞ്ഞിരുന്നില്ല. ടൊവിനോടൊപ്പം ഒരു ചിത്രം ചെയ്യാൻ സാധിച്ചത് വളരെ ഭാഗ്യമായിട്ടാണ് കരുതുന്നതെന്നും ശരണ്യ കൂട്ടിച്ചേർത്തു.

     സിനിമയോട്  ബൈ പറയും

    ചെറുപ്പം മുതലെ സിനിമ സ്വപ്നം കണ്ട് നടക്കുന്ന ആളാണ് താൻ.. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ സിനിമയിൽ തന്നെ നിൽക്കാനാണ് തീരുമാനം. എന്നാൽ പ്രേ​​​ക്ഷ​​​ക​​​ർ​​​ക്ക് ​​​എ​​​ന്നെ​​​ ​​​ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്ന് ​​​തോ​​​ന്നി​​​യാ​​​ൽ​​​ ​​​സി​​​നി​​​മ​​​യോ​​​ട് ​​​ബൈ​​​ ​​​പ​​​റ​​​യും. ജോലിയിൽ പ്രവേശിച്ച് ഒരു മാസം കഴിയുമ്പോഴാണ് സിനിമയിൽ ചാൻസ് ലഭിക്കുന്നത്. 2 സ്റ്റേറ്റാണ് ശരണ്യയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം

    Read more about: tovino thomas
    English summary
    Sharanya R Nair About Her Acting Experience On The Sets Of Maradona Movie Starred Tovino Thomas
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X