twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാഹിബേ എന്നാണ് മമ്മൂട്ടിയെ വിളിക്കുന്നത്; കൈയില്‍ തൊടണമെന്ന ആഗ്രഹം പറഞ്ഞപ്പോഴുള്ള മറുപടിയെ കുറിച്ച് താരപത്‌നി

    |

    സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ ഏഴുപതാം ജന്മദിനം വിപുലമായി തന്നെ ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. മമ്മൂട്ടിയെ നേരില്‍ കണ്ടവരും കാണാത്തവരും സിനിമകളോടുള്ള ഇഷ്ടം പങ്കുവെച്ചവരെല്ലാം രംഗത്ത് വന്ന് കൊണ്ടിരിക്കുന്നു. കൂട്ടത്തില്‍ നടന്‍ ശരണ്‍ പുതുമനയുടെ ഭാര്യ റാണി ശരണുമുണ്ട്. മമ്മൂട്ടിയെ ആദ്യം കണ്ട നിമിഷത്തെ കുറിച്ചും രണ്ടാമത് കണ്ടപ്പോഴും തന്നെ ഓര്‍ത്തിരുന്നതിനെ കുറിച്ചുമാണ് സാമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ റാണി സൂചിപ്പിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വിശദമായി വായിക്കാം...

     മമ്മൂട്ടിയെ ആദ്യം കണ്ട നിമിഷം

    ഇന്ന് സിനിമാ പ്രേമികള്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് ഏറെ മധുരം ഉള്ള ഒരു ദിവസം ആണ്. മലയാളത്തിന്റെ സുന്ദരപുരുഷന്‍ മമ്മുക്ക 70 നെ തിരുമധുരം നുണയുന്ന ദിവസം. പുറമേ പരുക്കന്‍ എങ്കിലും ഉള്ളു നിറയെ സ്‌നേഹവും കരുതലും ഉള്ള ഒരു മൃദുമനസ്‌ക്കന്‍ ആയി അദ്ദേഹത്തെ അടുത്തറിയാവുന്ന ഒരു പാട് പേര്‍ പറയാറുണ്ട്.അത്രയും പറയാന്‍ മാത്രം അദ്ദേഹത്തെ അടുത്തറിയാന്‍ ഭാഗ്യം കിട്ടിയിട്ടുള്ള ഒരാള്‍ അല്ല ഞാന്‍.എന്നാലും ഉള്ള കുറച്ച് ഓര്‍മ്മകള്‍ സ്‌നേഹത്തണുപ്പ് ഉള്ളതാണ്.അതില്‍ ഒന്നാണ് MTVA പ്രതിഭാ പുരസ്‌ക്കാര സമര്‍പ്പണം. അതില്‍ ഏട്ടന് ശരണ്‍ പുതുമനയ്ക്ക് അവാര്‍ഡ് ഉണ്ടായിരുന്നു.

     മമ്മൂട്ടിയെ ആദ്യം കണ്ട നിമിഷം

    കൂടാതെ അച്ഛന്‍ അവിടെ ഒരു അതിഥി ആയിരുന്നു. അച്ഛന്റെ (മഞ്ചേരി ചന്ദ്രന്‍) അവസാനത്തെ സിനിമാ സംബന്ധിയായ പരിപാടി ആയിരുന്നു അത്. അച്ഛന് ഏറെ ഇഷ്ടമുള്ള മമ്മൂക്കയ്ക്ക് ഒപ്പം ആയത് സന്തോഷം. റഹിം അങ്കിള്‍ (റഹീം പൂവാട്ടുപ്പറമ്പ്) ആയിരുന്നു അതിന്റെ സംഘാടകന്‍. പൊതുവേ എല്ലാത്തില്‍ നിന്നും അകന്ന് ഒതുങ്ങി കൂടിയിരുന്ന അച്ഛനെ പറ്റുന്നത്ര സജീവമാക്കാന്‍ അങ്കിള്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു.) ഞാന്‍ അന്നാണ് മമ്മൂക്കയെ ആദ്യമായി അടുത്ത് കാണുന്നത്. കണ്ണെടുക്കാതെ കണ്ടിരുന്നു പോയി എന്ന് പറയുന്നതാവും ശരി.അച്ഛന്‍ എപ്പോഴൊക്കെ അദ്ദേഹവുമായി സമയം ചിലവിട്ടിട്ടുണ്ടോ അപ്പോഴൊക്കെ എനര്‍ജൈസിഡ് ആയി കണ്ടിട്ടുണ്ട്.

     മമ്മൂട്ടിയെ ആദ്യം കണ്ട നിമിഷം

    അച്ഛന്‍ അദ്ദേഹത്തെ 'മമ്മൂട്ടി' എന്നോ 'മമ്മുക്ക' എന്നോ അല്ല 'സാഹിബേ' എന്നാണ് വിളിച്ചിരുന്നത്. എപ്പോ കണ്ടാലും ഒരു അര മണിക്കൂര്‍ എങ്കിലും ഒരുമിച്ചിരുന്ന് സംസാരിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തും എന്നത് അച്ഛനിലെ പഴയ കാല നടനെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ഇതൊക്കെ മനസ്സില്‍ ഉള്ളത് കൊണ്ട് ഞാന്‍ പരിപാടി കഴിഞ്ഞപ്പോ അച്ഛനോട് ഒരു ആഗ്രഹം പറഞ്ഞു, 'എനിക്ക് മമ്മുക്കയുടെ കയ്യില്‍ ഒന്ന് തൊടണം.' അദ്ദേഹത്തോട് അച്ഛന്‍ എന്നെ പരിചയപ്പെടുത്തിയിട്ട് പറഞ്ഞു, 'സാഹിബേ, മോള്‍ക്ക് നിങ്ങള്‍ടെ കയ്യില്‍ ഒന്ന് തൊടണം.'സ്വതസിദ്ധമായ ആ ചിരിയോടെ ,'അതിനെന്താ? ഇതാ തൊട്ടോ' എന്ന് പറഞ്ഞ് അദ്ദേഹം കൈ എന്റെ നേരെ നീട്ടി.

      മമ്മൂട്ടിയെ ആദ്യം കണ്ട നിമിഷം

    മനസ്സ് 100 വട്ടം പൂവിട്ടു ആരാധിച്ച അനേകമനേകം വേഷപ്പകര്‍ച്ചകള്‍ ആവാഹിച്ച ആ പച്ച മനുഷ്യന്‍ തെളിഞ്ഞ ചിരിയും നീട്ടിയ കൈയ്യുമായി ഇതാ മുന്നില്‍ നില്‍ക്കുന്നു.'മ്മ്'... എന്ന അദ്ദേഹത്തിന്റെ ഉറപ്പില്‍ ഞാന്‍ എന്റെ കൈകളില്‍ ആ കൈ പിടിച്ച് രണ്ടു കണ്ണിലും ചേര്‍ത്തു, ഒരു പ്രാര്‍ത്ഥന പോലെ സന്തോഷായോ, ഞാന്‍ ചെല്ലട്ടെ', എന്ന് പറഞ്ഞ് തോളില്‍ ഒന്ന് കൈ വെച്ച് ആ മനുഷ്യന്‍ നടന്നു നീങ്ങി. പിന്നീട് അദ്ദേഹത്തെ കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം 'മഴവില്ലഴകായ് അമ്മ' എന്ന പരിപാടിയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ ആണ് കണ്ടത്. അദ്ദേഹം നോക്കുന്നുണ്ടായിരുന്നു.പക്ഷേ അടുത്ത് ചെല്ലാന്‍ ഒരു സങ്കോചം. മറ്റു സുഹൃത്തുക്കളോടും പരിചയക്കാരോടും എല്ലാം സംസാരിച്ച് പോരാന്‍ നേരം മനസ്സ് സമ്മതിക്കാതെ അടുത്ത് ചെന്നു.

    Recommended Video

    സ്വന്തം സംവിധാനത്തിൽ മമ്മൂക്കയുടെ പടം..ഇക്കയുടെ ആ വെളിപ്പെടുത്തൽ | FilmiBeat Malayalam
     മമ്മൂട്ടിയെ ആദ്യം കണ്ട നിമിഷം

    തെളിഞ്ഞ ചിരിയാണ് ആദ്യം കിട്ടിയത്. ഓര്‍മ്മിപ്പിക്കാന്‍ മുതിര്‍ന്നപ്പോള്‍ 'എനിക്ക് മനസ്സിലായി. അതാ ഞാന്‍ നോക്കിയത്' എന്ന് പറഞ്ഞു അദ്ദേഹം. ഇപ്പോള്‍ മനോരമയില്‍ ആണോ എന്ന് ചോദിച്ചു. ഫ്രീലാന്‍സ് ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍ അതെയോ എന്ന് ചോദിച്ച് അമ്മയെക്കുറിച്ചും ഏട്ടനെ പറ്റിയും മറ്റു വിശേഷങ്ങളും അന്വേഷിച്ചു. സൗമ്യനായ ആ മനുഷ്യന്‍ സ്വയം രാകി മിനുക്കി തിളക്കമേറി 70ന്റെ യൗവ്വനത്തില്‍ എത്തി നില്‍ക്കുന്നു.. ഇനിയും ഏറെ കഥാപാത്രങ്ങള്‍ പകര്‍ന്നാടി ജൈത്രയാത്ര തുടരാന്‍ അത്യധ്വാനി ആയ ആ വലിയ നല്ല മനുഷ്യന് സാധിക്കട്ടെ എന്ന പ്രാര്‍ത്ഥനകളോടെ ആയുരാരോഗ്യ സൗഖ്യം നേരുന്നു... എന്നുമാണ് റാണി എഴുതിയിരിക്കുന്നത്.

    വായിക്കാംവായിക്കാം

    English summary
    sharran puthumana wife rani about an unforgettable incident with mammootty goes trending
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X