പ്രശ്നം ഇനിയും വഷളാക്കുന്നില്ല, ശർവാനന്തും ഭാര്യയും രണ്ടിടത്ത് താമസം; ഡിവോഴ്സിനില്ലെന്ന് റിപ്പോർട്ട്

തെലുങ്ക് സിനിമാ രം​ഗത്തെ ശ്രദ്ധേയനാണ് നടൻ ശർവാനന്ദ്. കുറച്ച് തമിഴ് സിനിമകളിലും ശർവാനന്ത് അഭിനയിച്ചിട്ടുണ്ട്. എങ്കെയും എപ്പോതും എന്ന തമിഴ് ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകർ ശർവാനന്തിനെ ശ്രദ്ധിക്കുന്നത്. നടി അനന്യക്കൊപ്പം മികച്ച പ്രകടനം ഈ സിനിമയിൽ ശർവാനന്ത് കാഴ്ച വെച്ചു. 2023 ലാണ് ശർവാനന്ത് വിവാഹിതനായത്. രക്ഷിത റെഡ്ഡി എന്നാണ് ഭാര്യയുടെ പേര്. ശർവാനന്തും രക്ഷിത ഷെട്ടിയും വേർപിരിയുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇരുവരും രണ്ടിടത്താണ് താമസമെന്നും ഉടനെ വിവാഹമോചനമുണ്ടാകുമെന്നായിരുന്നു പ്രചരിച്ച റിപ്പോർട്ടുകൾ.

ഇപ്പോഴിതാ പുറത്ത് വന്നിരിക്കുന്ന മറ്റൊരു റിപ്പോർട്ടാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇത് പ്രകാരം ഉടനെ വിവാഹമോചനമെന്ന തീരുമാനമുണ്ടാകില്ല. രണ്ട് പേരും തമ്മിൽ ചില പ്രശ്നങ്ങൾ ഉള്ളതിനാൽ രണ്ടിടത്താണ് താമസിക്കുന്നത്. ഇരുവർക്കും ഒരു മകളുണ്ട്. അതിനാൽ ബന്ധം പിരിഞ്ഞ് പോകുന്നതിൽ ഇരുവർക്കും താൽപര്യമില്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അകന്ന് നിൽക്കുന്നത് പ്രശ്നങ്ങൾ കുറച്ച് രമ്യതയിലെത്താൻ ഉപകരിക്കുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു.

Sharwanand

പ്രശ്നങ്ങൾ വീണ്ടും വഷളാകാതിരിക്കാൻ വേണ്ടിയാണ് ഇരുവരും മാറി താമസിച്ചത്. എന്നാൽ പിന്നാലെ വേർപിരിയുന്നു എന്ന അഭ്യൂഹങ്ങൾ പ്രചരിക്കുകയായിരുന്നു. ഇതാദ്യമായല്ല ശർവാനന്ത് വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന ​ഗോസിപ്പുകൾ വരുന്നത്. നടൻ അന്ന് ​ഗോസിപ്പുകളോട് പ്രതികരിച്ചില്ല. 2023 ജനുവരി മാസത്തിലാണ് ശർവാനന്തും രക്ഷിതയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. കുറേ നാൾ കഴിഞ്ഞിട്ടും വിവാഹത്തിയതി പുറത്ത് വരാതായതോടെ ഇവർ വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന് ​ഗോസിപ്പ് വന്നു.

ഇതോടെ ശർവാനന്തിന്റെ പിആർ ടീം പ്രതികരിച്ചു. ശർവാനന്ത് വിവാഹത്തിന് മുമ്പ് ഏറ്റെടുത്ത പ്രൊജക്ടുകൾ തീർക്കുകയാണെന്ന് ‌ടീം വ്യക്തമാക്കി. പ്രമുഖ ബിസിനസ് കുടുംബത്തിലെ അം​ഗമാണ് ശർവാനന്ത്. ധനികനായ ശർവാനന്ത് സ്കൂളിൽ പഠിക്കുന്ന കാലത്ത് രാം ചരണിന്റെ ക്ലാസ്മേറ്റായിരുന്നു. തെലുങ്ക് സിനിമാ രം​ഗത്ത് സൂപ്പർതാര പദവി ഇതുവരെ ശർവാനന്തിന് ലഭിച്ചിട്ടില്ല.

Sharwanand

മെ​ഗാ സ്റ്റാർ ചിരഞ്ജീവിക്കൊപ്പം ഒരു പരസ്യ ചിത്രത്തിൽ വന്ന ശേഷമാണ് ശർവാനന്തിനെ ആദ്യമായി ജനം ശ്രദ്ധിക്കുന്നത്. 2003 ൽ അയ്ദൊ തരീക് എന്ന് എന്ന സിനിമയിലൂടെയായിരുന്നു ബി​ഗ് സ്ക്രീനിലേക്കുള്ള തുടക്കം. പിന്നീട് ചിരഞ്ജീവി നായകനായ ശങ്കർ ദാസ് എംബിബിഎസ് എന്ന സിനിമയിൽ അഭിനയിച്ചു. 2005 ൽ വെണ്ണലെ എന്ന സിനിമയിലൂടെയാണ് ശർവാനന്ത് ജനപ്രീതി നേടുന്നത്.

റൺ രാജ റൺ, സതമനം ഭവതി, മഹാനുഭവുഡു തുടങ്ങിയവയാണ് ശർവാനന്തിന്റെ ഹിറ്റ് സിനിമകൾ. ​ഗമ്യം, പ്രസ്താനം തുടങ്ങി സിനിമകളിലൂടെ നിരൂപക പ്രശംസയും നേടി. താര കുടുംബങ്ങൾ അടക്കിവാഴുന്ന ടോളിവുഡിൽ ഒരു സ്ഥാനം നായക നടനെന്ന നിലയിൽ നേടിയെടുക്കുക എളുപ്പമല്ല. സ്വജനപക്ഷപാതം അത്രത്തോളം ശക്തമാണ്. ചിരഞ്ജീവി ഉൾപ്പെടെയുള്ളവരുടെ പിന്തുണ തുടക്ക കാലത്ത് ശർവാനന്തിന് ലഭിച്ചിട്ടുണ്ട്.

സിനിമാ ലോകത്തെ വിവാഹ മോചന വാർത്തകൾ തുടർകഥയാകവെയാണ് ശർവാനന്തിനെക്കുറിച്ചും അഭ്യൂഹങ്ങൾ വന്നത്. തമിഴകത്ത് നിന്നും അടുത്ത കാലത്ത് ഒന്നിലേറെ വിവാഹ മോചന വാർത്തകൾ പുറത്ത് വന്നു. രവി മോഹ​ൻ-ആരതി രവി ഡിവോഴ്സ് കേസാണ്. വിവാഹമോചനക്കേസ് ചെന്നെെ കുടുംബ കോടതിയിലാണ്. കുറേ നാൾ ഇരുവരും ആരോപണ പ്രത്യാരോപണങ്ങൾ തുടർന്നിരുന്നു. ജിവി പ്രകാശ്-സെെന്ധവി, ധനുഷ്-ഐശ്വര്യ രജിനികാന്ത്, എആർ റഹ്മാൻ-സെെറ ബാനു തുടങ്ങിയവരുടെ വിവാഹ മോചനവും വലിയ തോതിൽ ചർച്ചയായി.

Read more about: sharwanand
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X