പ്രിയ പ്രകാശ് വാര്യര്‍ ഒരിക്കല്‍ സൂപ്പര്‍ താരമാകും! ബോളിവുഡ് നടന്‍ ശത്രുഘ്‌നനന്‍ സിന്‍ഹ പറയുന്നു!
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവിലൂടെ ശ്രദ്ധേയായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. സിനിമയിലെ പാട്ടില്‍ കണ്ണിറുക്കി കാണിച്ചതോടെയായിരുന്നു പ്രിയ ശ്രദ്ധിക്കപ്പെട്ടത്. അതിവേഗം ലോകം മുഴുവന്‍ തിരിച്ചറിയപ്പെട്ടെങ്കിലും അധികം വൈകാതെ പ്രിയയെ കളിയാക്കി ഒരു വിഭാഗം ആളുകള്‍ എത്തി. പ്രിയയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ പൊങ്കാല ഇട്ടിരുന്നു. ഇപ്പോഴിതാ പ്രിയ ഒരിക്കല്‍ സൂപ്പര്‍ താരമാവുമെന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരവും എംപിയുമായ ശത്രുഘ്‌നനന്‍ സിന്‍ഹ.

ഒരു കണ്ണുചിമ്മല്‍ ആരെയെങ്കിലും സൂപ്പര്‍ താരമാക്കുമോ എന്നായിരുന്നു ഒരു അഭിമുഖത്തില്‍ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ ശത്രുഘ്‌നന്‍ സിന്‍ഹയോട് ചോദിച്ചത്. ഇതിന് മറുപടിയായിട്ടാണ് താരം പ്രിയ പ്രകാശ് വാര്യരെ കുറിച്ച് സംസാരിച്ചിരിക്കുന്നത്. എന്റെ വാക്കുകള്‍ കുറിച്ച് വെച്ചോളു. പ്രിയ കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയല്ല. ഒരു സൂപ്പര്‍ താരമായി ഒരിക്കല്‍ അറിയപ്പെടും. വളരെ പെട്ടെന്ന് തന്നെ പ്രിയ ആ നേട്ടത്തിലേക്ക് കുതിക്കും. അതുവരെ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആസ്വദിക്കൂ.. എന്നുമായിരുന്നു ശത്രുഘ്‌നനന്‍ സിന്‍ഹ പറഞ്ഞത്.
ഒരു അഡാറ് ലവിലൂടെ ലോകശ്രദ്ധ നേടിയതിന് പിന്നാലെ പ്രിയയെ തേടി ബോളിവുഡില്‍ നിന്നുമടക്കമുള്ള വമ്പന്‍ ഓഫറുകളായിരുന്നു വന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്താനുള്ള തയ്യാറെടുപ്പിലാണ് പ്രിയ ഇപ്പോള്‍. നേരത്തെ ചിത്രത്തില്‍ നിന്നും പുറത്ത് വന്ന ട്രെയിലര്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.


Click it and Unblock the Notifications