കമ്മട്ടിപ്പാടത്തിലെ നായികയാണോ ഇത്? ഷോണ്‍ റോമിയുടെ ഏറ്റവും പുതിയ ചിത്രം കണ്ട് അമ്പരന്ന് ആരാധകര്‍
ദുല്‍ഖര്‍ സല്‍മാന്റെ പേരിലാണ് അനൗണ്‍സ് ചെയ്തതെങ്കിലും റിലീസിന് ശേഷം വിനായകന്റെയും മണികണ്ഠന്‍ ആചാരിയുടെയും പേരിലേക്ക് മാറിയ ചിത്രമാണ് കമ്മട്ടിപ്പാടം. രാജീവ് രവിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിലൂടെ പരിചയപ്പെടുത്തിയ നടിയായിരുന്നു ഷോണ്‍ റോമി. അനിത എന്ന കഥാപാത്രത്തെയായിരുന്നു ഷോണ്‍ അവതരിപ്പിച്ചത്.
രൂപത്തിലും ഭാവത്തിലും തനി നാട്ടിന്‍പുറത്തുകാരിയായിട്ടായിരുന്നു ഷോണ്‍ എത്തിയത്. അഭിനയം മികച്ച് നിന്നതോടെ പ്രേക്ഷക പ്രശംസയും ലഭിച്ചു. ഈ വര്‍ഷം റിലീസിനെത്തിയ മോഹന്‍ലാലിന്റെ ഹിറ്റ് സിനിമ ലൂസിഫറിലും ഷോണ്‍ അഭിനയിച്ചിരുന്നു. ഇതും പക്കാ നാട്ടിന്‍പുറത്തുകാരിയായിരുന്നു. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട പുതിയ ചിത്രം കണ്ട് എല്ലാവരും അമ്പരന്നിരിക്കുകയാണ്.

കമ്മട്ടിപ്പാടത്തില്‍ കണ്ട നായിക തന്നെയാണോ എന്ന സംശയം എല്ലാവര്‍ക്കും വരും. പുതിയ ഫോട്ടോഷൂട്ടില്‍ സ്വിം സ്യൂട്ടായിരുന്നു ഷോണ്‍ ധരിച്ചത്. ഇതുവരെ ആരാധകര്‍ ഇത്തരമൊരു ലുക്കില്‍ ഷോണിനെ കണ്ടിട്ടില്ലാത്തതിനാല്‍ ചിത്രം വൈറലായി. ഇത് മാത്രമല്ല ഗ്ലാമറസ് ലുക്കിലുള്ള നിരവധി ഫോട്ടോസാണ് ഷോണിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിറയെ ഉള്ളത്.
മോഡല്‍ രംഗത്ത് നിന്നുമായിരുന്നു നടിയുടെ സിനിമാപ്രവേശം. നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി, എന്നീ സിനിമകളില്‍ നായികയ്‌ക്കൊപ്പം നടക്കുന്ന കുട്ടിയായി അഭിനയിച്ചു. പിന്നീടാണ് കമ്മട്ടിപ്പാടത്തിലേക്ക് അവസരം വന്നത്. ഈ സിനിമയായിരുന്നു ഷോണിനെ ജനപ്രിയയാക്കിയത്.


Click it and Unblock the Notifications











