ഓസിക്ക് കുടുംബ സ്‌നേഹം ഇല്ലെന്നോ! ആരൊക്കെ പോയാലും അവള്‍ എനിക്കൊപ്പം കാണും! അന്ന് ഹന്‍സിക പറഞ്ഞത്
കെകെ ഫാമിലിയിലുള്ളവരെല്ലാം സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അമ്മയും മക്കളും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അമ്മയുടെയും മക്കളുടെയും വ്‌ളോഗുകളില്‍ മുഖം കാണിക്കാനും, കമന്റ് പറയാനുമൊക്കെയായി കൃഷ്ണകുമാറും എത്താറുണ്ട്. സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലും കുടുംബത്തിലെ കാര്യങ്ങള്‍ മിസ്സാക്കാറില്ല കൃഷ്ണകുമാര്‍. വീട്ടിലെ കാര്യങ്ങളും, മക്കളുടെ സാമ്പത്തിക കാര്യങ്ങളുമെല്ലാം മാനേജ് ചെയ്യുന്നത് സിന്ധു കൃഷ്ണയാണ്. അങ്ങനെയുള്ള യാതൊരുവിധ ടെന്‍ഷനുകളും തനിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മക്കളാണ് ചെലവുകളൊക്കെ നോക്കി നടത്തുന്നത്. കല്യാണം സ്വന്തമായി തന്നെയാണ് ഓസി നടത്തിയത്. എല്ലാത്തിനും മുന്നില്‍ നിന്നു എന്നതൊഴിച്ചാല്‍ യാതൊരുവിധ ടെന്‍ഷനുകളുമില്ലായിരുന്നു ഞങ്ങള്‍ക്ക് എന്നും അച്ഛനും അമ്മയും പറഞ്ഞിരുന്നു.
കാര്യങ്ങളെല്ലാം സ്വന്തമായി മാനേജ് ചെയ്യുന്ന സ്വഭാവമാണ് ഓസിയുടേത്. വഴക്ക് പറഞ്ഞാലും ചിരിച്ചോണ്ടിരിക്കുന്ന ആളാണ്. വാ നമുക്ക് കോമഡി കാണാം എന്ന് പറഞ്ഞ് പെട്ടെന്ന് സെറ്റായി വരും. എപ്പോഴും ജോളി മൂഡാണ് ഓസിയുടേത്. കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ വഴക്ക് പറഞ്ഞിട്ടുള്ളതും ഓസിയെ ആണ് എന്നും അച്ഛനും അമ്മയും പറഞ്ഞിരുന്നു. നമ്മള്‍ വഴക്ക് പറഞ്ഞ് അഞ്ച് മിനിറ്റ് പിന്നിടും മുന്നേ അവള്‍ ഇങ്ങോട്ട് വന്ന് സംസാരിക്കും. ഒന്നും മനസില്‍ വെച്ച് പെരുമാറാന്‍ അവള്‍ക്ക് അറിയില്ല. അതുപോലെ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന പ്രകൃതവുമാണ്. തന്നെപ്പോലെ തന്നെ കൂടെയുള്ള സ്റ്റാഫുകളും പരിഗണിച്ചപ്പോഴായിരുന്നു പ്രശ്‌നങ്ങളും വന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.

കുടുംബ സ്‌നേഹം ഇല്ലാത്തവളാണ്, സ്വന്തമായി മാത്രം ട്രിപ്പ് പോവാന്‍ ഇഷ്ടമുള്ള സ്വഭാവം. കൂട്ടത്തില്‍ കൂടാത്തത് പോലെയാണ് ഓസിയുടെ പെരുമാറ്റം. കുഞ്ഞിന്റെ കാര്യത്തില്‍ പൊസസീവ് തുടങ്ങി ഓസി കേള്‍ക്കാത്ത വിമര്‍ശനങ്ങളില്ല. വ്‌ളോഗിലൂടെയായി എല്ലാ വിശേഷങ്ങളും ഓസി പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ ഓസിയെക്കുറിച്ചുള്ള ഹന്‍സികയുടെ കമന്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഓസി നല്ല തമാശക്കാരിയാണ്. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന പേഴ്‌സണ്‍ ആണ്. ഒരു സ്‌ട്രെസും ഉള്ളിലേക്ക് കൊടുക്കാത്ത ആളാണ്. അമ്മയൊക്കെ എന്തെങ്കിലും വഴക്ക് പറയുമ്പോള്‍ ഞാന്‍ ഓസിയുടെ കൂടെ പോയി നില്‍ക്കും. കാരണം കിട്ടുവാണെങ്കില്‍ നമുക്ക് രണ്ടുപേര്‍ക്കുമല്ലേ കിട്ടുക.
ഞാനും അമ്മയും അടിയാവുകയാണെങ്കില്‍ ഓസിയുടെ അടുത്തേക്കാണ് ഞാന്‍ പോവുക. ഇടയ്ക്ക് ഞാന്‍ ഇഷാനിയും അമ്മുവുമായി അടിയാവും. അപ്പോള്‍ എനിക്ക് ആരും ഇല്ലാതെയാവും. ഞാനുണ്ടല്ലോ എന്നായിരുന്നു സിന്ധു കൃഷ്ണയുടെ ചോദ്യം. അമ്മയുണ്ട്, സിസ്‌റ്റേഴ്‌സ് വൈബിലെ കാര്യമാണ് ഞാന്‍ ഉദ്ദേശിച്ചത്. നിങ്ങള്‍ മൂന്നുപേരുമായിട്ട് ഞാന്‍ എപ്പഴോ അടിയായപ്പോള്‍ എനിക്ക് ഓസിയുണ്ടായിരുന്നു. ഓസിയുമായിട്ട് അങ്ങനെ അടികൂടാറില്ല. നമ്മളെപ്പോള്‍ കണ്ടാലും ചിരിച്ചോണ്ടിരിക്കുന്ന ആളാണ് ഓസി. ഫണ്ണിയാണ്. ചില്‍ പേഴ്‌സണ്‍ ആണ്. ഓസിയുടെ ലൈഫില്‍ ഒരിക്കലും സ്ട്രസ് ഇല്ല എന്നുമായിരുന്നു ഹന്‍സികയുടെ കമന്റ്.
കുട്ടിക്കാലം മുതല്‍ ഞങ്ങളെല്ലാം ഒന്നിച്ചാണ് കിടന്നുറങ്ങിയിരുന്നത്. കല്യാണം കഴിഞ്ഞ് പോയപ്പോള്‍ ഓസിയെ ഞങ്ങള്‍ക്കെല്ലാം മിസ് ചെയ്യുന്നുണ്ട്. ബെഡ് റൂമില്‍ ഇനി അവളില്ലല്ലോ എന്ന സങ്കടമുണ്ടെന്ന് അഹാനയും പറഞ്ഞിരുന്നു. സഹോദരിമാരില്‍ ഏറ്റവും കൂള്‍ ഓസിയാണെന്നായിരുന്നു ആരാധകരും പറഞ്ഞത്. ഇഷാനിയും ഹന്‍സുവുമായി അറ്റാച്ച്ഡാണ് ഓസി. ഓസിക്ക് കുടുംബ സ്‌നേഹം ഇല്ലെന്നൊക്കെയാണ് ചിലര്‍ പറയുന്നത്. ഇളയ സഹോദരി പറഞ്ഞ ഈ വാക്കുകള്‍ മതി ഓസി ആരാണെന്ന് മനസിലാക്കാന്‍ എന്നായിരുന്നു ഒരാള്‍ പറഞ്ഞത്.


Click it and Unblock the Notifications