For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ ഗര്‍ഭിണിയാണെന്ന് പ്രദീപ് ചന്ദ്രന്‍, വയര്‍ കാണിച്ചുള്ള ഫോട്ടോ ഇടാനൊന്നും താല്‍പര്യമില്ല

  |

  ബിഗ് ബോസിലെത്തിയതിന് ശേഷമായിരുന്നു പ്രേക്ഷകര്‍ പ്രദീപ് ചന്ദ്രനെക്കുറിച്ച് ആരാധകര്‍ കൂടുതല്‍ മനസ്സിലാക്കിയത്.സീരിയലിലും സിനിമയിലുമൊക്കെയായി സജീവമായ താരം ഇടയ്ക്ക് വെച്ച് പുറത്താവുകയായിരുന്നു. ഷോയില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെയായാണ് താരം വിവാഹത്തെക്കുറിച്ച് പറഞ്ഞത്. അനുപമയെ ജീവിതസഖിയാക്കുകയാണെന്നും ലോക് ഡൗണ്‍ സമയമായതിനാല്‍ അധികമാരേയും വിളിക്കാന്‍ കഴിയുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

  വിവാഹ ശേഷമുള്ള ജീവിതം മനോഹരമാണെന്ന് പ്രദീപും അനുപമയും പറഞ്ഞിരുന്നു. കുഞ്ഞതിഥിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. അനുപമയും പ്രദീപും ഒരുമിച്ച് പങ്കെടുത്ത അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

   ഗര്‍ഭിണിയാണ്

  ഗര്‍ഭിണിയാണ്

  കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ്, ഇതേക്കുറിച്ച് ഇതുവരെ എവിടേയും പറഞ്ഞിട്ടില്ല, സോഷ്യല്‍ മീഡിയയിലും പോസ്റ്റ് ചെയ്തിട്ടില്ല. വയര്‍ കാണിച്ചുള്ള ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യുന്നതില്‍ താല്‍പര്യമില്ലെന്നും പ്രദീപ് പറയുന്നു. ആദ്യമായി ഇത് പറഞ്ഞത് ഇപ്പോഴാണ്, എക്‌സ്‌ക്ലൂസീവ് സംഭവം നിങ്ങള്‍ക്കാണ് കിട്ടിയത്. തന്റെ അക്കൗണ്ട് വിവരങ്ങള്‍ തരാമെന്നും പ്രദീപ് വീണയോട് പറഞ്ഞിരുന്നു.

  വിവാഹദിവസത്തെക്കുറിച്ച്

  വിവാഹദിവസത്തെക്കുറിച്ച്

  ട്രിപ്പിള്‍ ലോക് ഡൗണ്‍ വന്നതോടെയായിരുന്നു വിവാഹം വധുവിന്‍റെ വീട്ടില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചത്. ഇഷ്ടമില്ലാതെയാണോ വിവാഹം നടത്തിയതെന്ന തരത്തിലുള്ള കമന്റുകള്‍ കണ്ടിരുന്നു. വീട്ടിലെ ചെറിയൊരു ഹാളിലായിരുന്നു വിവാഹം നടന്നത്. ഫാന്‍ പോലും ഇടാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. വിളക്ക് കെട്ട് പോവും. സാരിയും ആഭരണവും ഹാരവുമൊക്കെയായി നല്ല ചൂടായിരുന്നു. ഇതെപ്പോ കഴിയും എന്നായിരുന്നു ഞങ്ങള്‍ അന്യോന്യം പറഞ്ഞോണ്ടിരുന്നതെന്നും പ്രദീപ് പറയുന്നു.

  ബിഗ് ബോസില്‍

  ബിഗ് ബോസില്‍

  ബിഗ് ബോസില്‍ ഏറ്റവും ഇഷ്ടമുള്ളയാള്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ രസകരമായ മറുപടിയായിരുന്നു പ്രദീപ് നല്‍കിയത്. ബിഗ് ബോസിന് ശബ്ദം നല്‍കിയ ആളെയാണ് തനിക്കേറെയിഷ്ടമെന്ന് താരം പറഞ്ഞത്. അടിയുണ്ടാക്കിക്കാനുള്ള ചോദ്യമാണല്ലേ, ഈ ഉത്തരം പറഞ്ഞാലേ രക്ഷയുള്ളൂ. എല്ലാവരുമായും കോണ്ടാക്റ്റുണ്ട്. ഗ്രൂപ്പിലും സജീവമാണ്. വിവാഹം നടക്കേണ്ട സമയത്ത് നടന്നോളും, അതില്‍ ഒരുപാട് ആശങ്കപ്പെടുന്നതില്‍ കാര്യമില്ല. അനുവിനെപ്പോലെയുള്ളൊരാളെ കിട്ടാന്‍ ഇത്രയും കാത്തിരിക്കേണ്ടി വന്നുവെന്നുള്ളതാണ് മറ്റൊരു കാര്യം.

  അനുവിനെ കണ്ടത്

  അനുവിനെ കണ്ടത്

  തിരുവനന്തപുരത്ത് വര്‍ക്ക് ചെയ്യുന്നതായതിനാല്‍ അനുവിനെ നേരിട്ട് പോയി കണ്ടിരുന്നു. അഭിനേതാവും ടെക്കിയും ശരിയാവുമോയെന്ന ആശങ്ക ഇരുവരേയും അലട്ടിയിരുന്നു. സംസാരിച്ച് കഴിഞ്ഞതിന് ശേഷമായാണ് ആ ആശങ്ക മാറിയത്. സംസാരിച്ച് കഴിഞ്ഞതിന് ശേഷമായാണ് ഇത് എവിടെ വരെ പോവും എന്ന് മനസ്സിലാക്കിയത്. പ്രൊഫഷനിലെ മിസ് മാച്ചിനെക്കുറിച്ച് സംസാരിച്ചിരുന്നു. മാസങ്ങളോളം സംസാരിച്ചാണ് അതേക്കുറിച്ച് തീരുമാനിച്ചത്. ചേട്ടന്‍ എഞ്ചീനിയറാണ് ഈ മേഖലയിലെ ജോലിയെക്കുറിച്ച് അറിയാമായിരുന്നുവെന്നായിരുന്നു പ്രദീപ് പറഞ്ഞത്.

  Read more about: bigg boss 2
  English summary
  She is Now Carrying, Pradeep Chandran and wife reveals their happy news
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X