എനിക്ക് കിട്ടിയ വലിയ ഭാഗ്യം! എന്റെ വിജയത്തിന് കാരണം! ലിസിയെക്കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞത്?
പ്രണയ വിവാഹത്തിലൂടെ ഒന്നിച്ചവരാണ് പ്രിയദര്‍ശനും ലിസിയും. കടുത്ത എതിര്‍പ്പുകള്‍ നേരിട്ടായിരുന്നു ഇവരൊന്നിച്ചത്. വ്യത്യസ്ത മതവിഭാഗക്കാരാണ് ഇരുവരും. ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിനിടയില്‍ വെച്ചായിരുന്നു ഇരുവരും അടുത്തിടപഴകുന്നത്. ഇവരുടെ പ്രണയം അറിഞ്ഞപ്പോള്‍ ലൊക്കേഷനിലേക്ക് ഗുണ്ടകളെ അയച്ച് ലിസിയെ കൊണ്ടുപോവാന്‍ ശ്രമിച്ചിരുന്നു അമ്മ. കൊച്ചിന്‍ ഹനീഫയടക്കമുള്ളവരാണ് അന്ന് ഈ നീക്കം തടഞ്ഞത്. സ്‌നേഹിക്കുന്നവരോടൊപ്പമായിരുന്നു എല്ലാവരും. ലിസിയുടെ മനസ് മാറ്റാന്‍ കുടുംബക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിലും സ്വന്തം തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ഇരുവരും.
വിവാഹ ശേഷം അവസരങ്ങളൊക്കെ ലഭിച്ചെങ്കിലും അതൊന്നും ലിസി സ്വീകരിച്ചിരുന്നില്ല. മക്കളുടെ കാര്യങ്ങളൊക്കെയായി തിരക്കിലായിരുന്നു. ഈ ജീവിതം ആസ്വദിക്കുന്നു എന്നായിരുന്നു ലിസി പറഞ്ഞത്. സന്തോഷകരമായി മുന്നേറുകയായിരുന്നു ഇരുവരും. അതിനിടയിലായിരുന്നു അപ്രതീക്ഷിതമായ തീരുമാനം അറിയിച്ചത്. ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിക്കുകയാണെന്നും, തികച്ചും വ്യക്തിപരമാണ് ഈ തീരുമാനം എന്നുമായിരുന്നു ഇരുവരും പറഞ്ഞത്.

അവര്‍ക്ക് ഒന്നിച്ച് പോവാന്‍ പറ്റുന്നില്ലെങ്കില്‍ പിരിഞ്ഞ് താമസിക്കട്ടെ. അവരുടെ സന്തോഷമാണ് പ്രധാനമെന്നായിരുന്നു മക്കള്‍ പറഞ്ഞത്. മാതാപിതാക്കളുടെ വേര്‍പിരിയല്‍ ഞങ്ങളെ കാര്യമായി ബാധിച്ചിട്ടില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. വേര്‍പിരിയല്‍ കഴിഞ്ഞ് പത്ത് വര്‍ഷം പിന്നിടുന്നതിനിടയിലാണ് ഇരുവരും വീണ്ടും ഒന്നിച്ചത്. സിബി മലയിലിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ചാണ് എത്തിയത്.
സംവിധായകനെന്ന നിലയിലും, വ്യക്തിയെന്ന നിലയിലും, ഒരു മകന്‍ എന്ന നിലയിലും, ഭര്‍ത്ത് എന്ന നിലയിലും, അച്ഛന്‍ എന്ന നിലയിലും എങ്ങനെ സ്വയം വിലയിരുത്തുന്നു. ഓരോന്നിനും സെപ്പറേറ്റ് റേറ്റിംഗ് ഇട്ട് പറയണമെന്നുമായിരുന്നു ലിസി പറഞ്ഞത്. എന്റെ വിജയത്തിന്റെ മെയന്‍ കോണ്‍ട്രിബ്യൂഷന്‍ എന്ന് പറയുന്നത് ഭാര്യയാണ്. നമ്മുടെ ജോലി എന്ന് പറയുന്നത് അവധിയില്ല, സമയനിഷ്ടയില്ല, ആഹാരം കഴിക്കുന്നതിന് നേരമില്ല.
നമ്മളൊരു ഷിപ്പിലെ ക്യാപ്റ്റനാണ്. ഒരുപാട് പ്രശ്‌നങ്ങളൊക്കെയുണ്ടാവും. അതൊക്കെ നേരിടണം. പല സംവിധായകരും പരാജയപ്പെട്ട് പോവുന്നതിന് കാരണം വീട്ടിലെ വിഷയങ്ങളാണ്. വീടിന്റെ അടിത്തറ തെറ്റിയാലുണ്ടല്ലോ, ഒരു ക്രിയേറ്റീവ് പേഴ്‌സണും നേരെ ചൊവ്വേ നില്‍ക്കാന്‍ പറ്റത്തില്ല. അതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്. അവരുടെയൊന്നും പേര് പറയാന്‍ പറ്റാത്ത സിറ്റുവേഷനാണ്. അവരുടെയൊക്കെ തകര്‍ച്ചയുടെ പുറകിലെ കാരണം വീട്ടിലെ വിഷയങ്ങളാണ്. അത് അവരെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ആരേയും പ്ലീസിംഗ് ചെയ്യാന്‍ വേണ്ടിയല്ല ഞാന്‍ പറയുന്നത്. എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് എന്റെ ഭാര്യ. സത്യസന്ധമായി പറയുന്നതാണ്. വെറും വാക്കല്ല. ചട്ടിയും കലവുമായാല്‍ തട്ടിയും മുട്ടിയും ഇരിക്കും എന്ന് പറയുന്നത് പോലെ ഞങ്ങള്‍ക്കിടയിലും പിണക്കങ്ങളൊക്കെ ഉണ്ടാവാറുണ്ട്. എന്റെ ശക്തിയെന്ന് ഞാന്‍ തിരിച്ചറിയുന്നത് ഭാര്യയുടെ സ്വാധീനമാണ്. അച്ഛന് ഞാന്‍ പത്തില്‍ എട്ടും കൊടുത്തിട്ടുണ്ട്. മകനെന്ന നിലയില്‍ പരാജയമാണ്. രണ്ട് മാര്‍ക്കേ കൊടുത്തിട്ടുള്ളൂ. അച്ഛനോട് എനിക്ക് നീതി പുലര്‍ത്താന്‍ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നില്ല. ഭര്‍ത്താവ് എന്ന നിലയില്‍ അഞ്ച് മാര്‍ക്കാണ് ഞാന്‍ കൊടുക്കുന്നത്. ജീവിതം പകുതിയായതല്ലേയുള്ളൂ. ബാക്കി പകുതി ഇനി കൊടുക്കാമല്ലോ. ഇനി വരുന്ന വര്‍ഷങ്ങളില്‍ അത് കോംപന്‍സേറ്റ് ചെയ്യാം എന്നുമായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്.


Click it and Unblock the Notifications
















