ഞാനില്ലാതെയായാൽ മക്കൾ അവളെ നോക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല, ഉമ എപ്പോഴും ആരോഗ്യവതിയായി ഇരിക്കണം; റിയാസ് ഖാൻ!
മതത്തെയും മറ്റെല്ലവിധ ചട്ടക്കൂടുകളും മറികടന്ന് പ്രണയത്തിലൂടെ ഒന്നായവരാണ് റിയാസ് ഖാനും ഉമ. റിയാസ് ഖാൻ മുസ്ലീമും ഉമ തമിഴ് ബ്രാഹ്മിണുമായിരുന്നു. അതിനാൽ തന്നെ രണ്ട് കുടുംബാംഗങ്ങളും എതിരായിരുന്നു. 1992ലായിരുന്നു ഇരുവരുടേയും വിവാഹം. റിയാസ് ഖാൻ സിനിമയിലെത്തിയത് വിവാഹം കഴിഞ്ഞ് രണ്ട് വർഷങ്ങൾക്കുശേഷമാണ്. റിയാസിന്റെ സഹോദരിയുടെ സുഹൃത്തായിരുന്നു ഉമ. അഭിനേത്രി മാത്രമല്ല നർത്തകി കൂടിയാണ് ഉമ.
ഇപ്പോഴിതാ തന്റെ പ്രിയ ഭാര്യയെ കുറിച്ച് റിയാസ് ഖാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഷോയായ ഹാപ്പി വൈഫ് ഹാപ്പി ലൈഫിൽ ഇരുവരും പങ്കെടുത്തിരുന്നു. അതിൽ ഒരു ഗെയിം സെഗ്മെന്റിൽ വെച്ചാണ് ഭാര്യയുടെ ആരോഗ്യത്തിന് താൻ നൽകുന്ന പ്രധാന്യത്തെ കുറിച്ച് നടൻ മനസ് തുറന്നത്.

താൻ ഇല്ലാതായാലും ഉമ എന്നും ആരോഗ്യവതിയായി ആരെയും ആശ്രയിക്കാതെ ജീവിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്ന് നടൻ പറഞ്ഞു. എക്സൈസ് ചെയ്യൂ. ബോഡി ഫിറ്റായി സൂക്ഷിക്കൂവെന്ന് എപ്പോഴും ഞാൻ ഉമയോട് പറയും. പ്രായമാകുന്തോറും നമുക്ക് ആരോഗ്യമുള്ള ശരീരം വേണം. എനിക്ക് ഉമയുടെ കൈ പിടിച്ച് ലോകം മുഴുവന്‍ ഓടി നടക്കണം എന്നാണ് ആഗ്രഹം.
അതിന് വേണ്ടിയെങ്കിലും ആരോഗ്യത്തോടെയിരിക്കാനാണ് ഞാന്‍ എന്നും ഉമയോട് പറയാറുള്ളത്. ഞാനില്ലാത്ത കാലത്ത് ഉമയ്ക്ക് ആരോഗ്യമില്ലെങ്കില്‍ ആരും ഉമയെ നോക്കില്ല. അവൾ തന്നെ അവളുടെ കാര്യങ്ങൾ നോക്കേണ്ടി വരും. മക്കളെ ഒന്നും പ്രതീക്ഷിക്കാന്‍ പറ്റില്ല. ആരും ഉണ്ടാവില്ല. ഉമ തന്നെ അവളെ നോക്കേണ്ടി വരും. ഞാന്‍ മരിച്ച് പോയാലും ഉമ ആരോഗ്യത്തോടെ ജീവിക്കണം.
ഇതൊരു ഇമോഷന് വേണ്ടി പറയുന്നതല്ല. അതാണ് യാഥാര്‍ത്ഥം. അത് മനസിലാക്കണം എന്നാണ് റിയാസ് ഖാൻ പറഞ്ഞത്. ഭർത്താവിന്റെ ഹൃദയസ്പർശിയായ വാക്കുകൾ ഉമയുടെ കണ്ണുകളെ ഈറനണിയിപ്പിച്ചു. മാത്രമല്ല റിയാസ് ഖാൻ കേൾക്കാൻ ആഗ്രഹിച്ചത് പോലെ ഫിറ്റ്നസ് സൂക്ഷിക്കുമെന്ന് ഉറപ്പും നൽകി. ഞാനിപ്പോള്‍ ആരോഗ്യം നോക്കുന്നുണ്ട്. ഡയറ്റ് പാലിക്കുന്നുണ്ട്.
എക്‌സസൈസ് ചെയ്യുന്നുണ്ട്. തുടർന്നും ഞാൻ അത് ചെയ്യും എന്നാണ് ഉമ പറഞ്ഞത്. വിവാഹ ദിവസത്തെ ചില ഓർമകളും ഇരുവരും പങ്കുവെച്ചു. ഞാന്‍ തമിഴ് ബ്രാഹ്മിൺ പെണ്‍കുട്ടിയാണ്. റിയാസ് ഖാന്‍ മുസ്ലീമും. പക്ഷെ എന്നിട്ടും വിവാഹ വേളയില്‍ ഗുരുക്കള്‍ ഹോമകുണ്ഡത്തിന് അടുത്തിരുന്ന് മന്ത്രങ്ങള്‍ ജപിക്കുമ്പോള്‍ അതിനോടെല്ലാം റിയാസ് സഹകരിച്ചുവെന്ന് ഉമ പറഞ്ഞു.

അതുപോലെ ഉമയും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന തങ്ങള്‍ പറഞ്ഞതെല്ലാം ഏറ്റ് പറഞ്ഞിരുന്നുവെന്ന് റിയാസ് ഖാനും കൂട്ടിച്ചേർത്തു. മരുമകൾ മരിയയെ കുറിച്ചും അവൾ വന്നശേഷം കുടുംബത്തിലുണ്ടായ മാറ്റവും ഇരുവരും പങ്കുവെച്ചു. മരിയയാണ് ഞങ്ങളുടെ ജീവിതം ആകെ മാറ്റി മറിച്ചത്. മരിയ കാരണം മോൻ ഷാരിഖിന് പുതിയ ജോലി ലഭിച്ചു. അവനിപ്പോൾ വളരെ ഉത്തരവാദിത്വമുള്ള ഒരാളായി മാറി.
അമ്മയെ എങ്ങനെ ബഹുമാനിക്കണമെന്ന് മരിയയിലൂടെ ഷാരിഖ് പഠിച്ചു എന്നാണ് റിയാസ് ഖാൻ പറഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. മരിയയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യത്തെ വിവാഹത്തിൽ മരിയയ്ക്ക് ഒരു മകളുണ്ട്. ആ കുഞ്ഞിനേയും റിയാസും ഉമയും സ്വന്തം മകളെപ്പോലെയാണ് സ്നേഹിക്കുന്നത്. ഷാരിഖിന് അടുത്തിടെ ഒരു കുഞ്ഞ് പിറന്നിരുന്നു.
നടനും തമിഴ് ബിഗ് ബോസ് താരവുമാണ് ഷാരിഖ്. 2000-2010കളിലായിരുന്നു റിയാസ് ഖാൻ കൂടുതലായും മലയാള സിനിമയിൽ അഭിനയിച്ചിരുന്നത്. നടന്റെ വേഷങ്ങൾ പലതും ശ്രദ്ധനേടുകയുമുണ്ടായി.


Click it and Unblock the Notifications


