താന്‍ പ്രണയം അഭിനയിക്കുന്നു! അവിടെ ചേച്ചി അന്ത്യശ്വാസമെടുക്കുന്നു! സഹോദരിയുടെ മരണത്തെക്കുറിച്ച് ഷീല!

ഒരുകാലത്ത് മലയാള സിനിമയെ അടക്കി ഭരിച്ചിരുന്ന അഭിനേത്രികളിലൊരാളായിരുന്നു ഷീല. നിത്യ ഹരിത നായകന്‍ പ്രേംനസീറും ഷീലയും തമ്മില്‍ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. എക്കാലത്തെയും മികച്ച താരജോഡികളായിരുന്നു ഇരുവരും. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച താരജോഡികളെന്ന റെക്കോര്‍ഡ് ഇവരുടെ പേരിലാണ്. 107 ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. പ്രേക്ഷകര്‍ക്കാണ് ഇക്കാര്യത്തിന്റെ ക്രഡിറ്റ് ഷീല നല്‍കുന്നത്. തങ്ങള്‍ ജോഡികളായെത്തിയ ചിത്രങ്ങള്‍ വിജയിപ്പിച്ചത് പ്രേക്ഷകരാണല്ലോയെന്നായിരുന്നു താരം പറഞ്ഞത്.

വ്യക്തി ജീവിതത്തിലെ വേദനകള്‍ മറന്ന് പല താരങ്ങള്‍ക്കും അഭിനയിക്കേണ്ടി വരാറുണ്ട്. താന്‍ ഒരാള്‍ മാറിക്കഴിഞ്ഞാല്‍ ഭീമമായ നഷ്ടമായിരിക്കും സംഭവിക്കുന്നതെന്ന് മനസ്സിലാക്കി പല താരങ്ങളും അത്തരം സന്ദര്‍ഭങ്ങളിലും അഭിനയിക്കാന്‍ തയ്യാറാവാറുണ്ട്. അത്തരത്തിലൊരു സംഭവത്തെക്കുറിച്ചാണ് ഷീല തുറന്നുപറഞ്ഞത്. അശ്വമേധത്തിലെ ഗാനചിത്രീകരണത്തിനിടയിലെ അനുഭവത്തെക്കുറിച്ചായിരുന്നു താരം പറഞ്ഞത്.രവി മേനോന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് വിശദീകരിച്ചത്.

വേദനിപ്പിച്ച അനുഭവം

വേദനിപ്പിച്ച അനുഭവം

ഏഴ് സുന്ദരരാത്രികള്‍ എന്ന ഗാനചിത്രീകരണത്തിനിടയിലായിരുന്നു ചേച്ചി ആശുപത്രിയിലാണെന്ന അറിഞ്ഞതെന്ന് താരം പറയുന്നു. ആഹ്ലാദം തുളുമ്പുന്ന ഗാനരംഗത്തില്‍ താനഭിനയിച്ചത് എങ്ങനെയാണെന്ന് ഇപ്പോഴും ഓര്‍ക്കാനാവില്ലെന്ന് താരം പറയുന്നു. പുതിയൊരു ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയായിരുന്നു പാട്ടിലെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അതായിരുന്നില്ല അവസ്ഥ. പാട്ട് ചിത്രീകരിക്കുന്നതിന് മുന്‍പായാണ് ചേച്ചിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നറിഞ്ഞത്.

അസ്വസ്ഥതയോടെ

അസ്വസ്ഥതയോടെ

അപ്രതീക്ഷിതമായി കേട്ട ആ വാര്‍ത്ത തന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. വലിയൊരു ഷോക്കായിരുന്നു അത്. തനിക്കേറ്റവും അടുപ്പമുള്ള ചേച്ചിയായിരുന്നു.കൂട്ടുകാരികളെപ്പോലെയായിരുന്നു തങ്ങള്‍. തലേ ദിവസവും താന്‍ ചേച്ചിയെ കണ്ടിരുന്നുവെന്നും ഷോപ്പിംഗിനൊക്കെ പോയി സന്തോഷത്തോടെയാണ് പിരിഞ്ഞതെന്നും താരം പറഞ്ഞിരുന്നു. അസുഖമൊന്നും ഉണ്ടായിരുന്നില്ല, പെട്ടെന്ന് എന്ത് സംഭവിച്ചുവെന്ന ആധിയിലായിരുന്നു.

ഷൂട്ട് മാറ്റാനാവില്ല

ഷൂട്ട് മാറ്റാനാവില്ല

വലിയ തുക മുടക്കി ഇട്ട സെറ്റായതിനാല്‍ ചിത്രീകരണം മാറ്റാനാവില്ലെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. പരാമവധി വേഗം ചിത്രീകരണം തീര്‍ത്ത് തരാമെന്നായിരുന്നു അവര്‍ പറഞ്ഞത്. അങ്ങനെയാണ് അതിനായി സമ്മതിച്ചത്. ഓരോ ഷോട്ട് കഴിയുന്നതിനിടയിലും താന്‍ ആശങ്കയോടെ എവിടെയെങ്കിലും പോയിരിക്കുമായിരുന്നു. ഷോട്ട് റെഡിയാവുമ്പോഴായിരുന്നു തിരിച്ചെത്തുന്നത്.

ആശുപത്രിയിലേക്ക് പോയപ്പോള്‍

ആശുപത്രിയിലേക്ക് പോയപ്പോള്‍

ചിത്രീകരണം പൂര്‍ത്തിയാക്കി ആശുപത്രിയിലെത്തിയപ്പോളാണ് ചേച്ചി നേരത്തെ തന്നെ യാത്രയായിരുന്നുവെന്നറിഞ്ഞത്. ട്യൂബല്‍ പ്രഗ്നന്‍സി ആയിരുന്നു മരണകാരണം. നേരത്തെ തന്നെ മരണവാര്‍ത്ത അറിഞ്ഞിട്ടും തന്നെ അറിയിക്കാതെ മറച്ചുപിടിക്കുകയായിരുന്നു അവര്‍. താന്‍ കരഞ്ഞ് ബഹളം വെച്ച് ചിത്രീകരണം മുടങ്ങിയാലോ എന്ന ഭയമായിരുന്നു എല്ലാവര്‍ക്കും.

 കരച്ചിലോടെ മാത്രം

കരച്ചിലോടെ മാത്രം

ഇന്നും ഈ ഗാനം ടെലിവിഷനില്‍ കാണുമ്പോള്‍ തന്‍രെ കണ്ണ് നിറയുമെന്നും ഷീല പറയുന്നു. താന്‍ അവിടെ പ്രണയിനിയായി അഭിനയിക്കുമ്പോള്‍ ചേച്ചി ഇവിടെ മരിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ എന്ന സത്യം ഓര്‍ക്കാന്‍ വയ്യ. 19 വയസ്സായിരുന്നു ചേച്ചിക്ക്. അശ്വമേധത്തിലെ ആ ഗാനത്തെക്കുറിച്ച് പലരും വാചാലരാവുമ്പോള്‍ തനിക്ക് അതംഗീകരിക്കാന്‍ കഴിയില്ലെന്നും താരം പറയുന്നു.

Read more about: sheela ഷീല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X