നിർമാതാക്കൾ എഴുതിക്കൊടുത്ത നിലങ്ങൾ, ഇന്ന് പൊന്നും വില; മൂന്ന് നിലയുള്ള ഷീലയുടെ വീട് അലങ്കോലമായപ്പോൾ

ബ്ലാക്ക് ആന്റ് വെെറ്റ് സിനിമകളുടെ കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായിക നടിയായിരുന്നു ഷീല. നായകൻ‌മാരേക്കാൾ പ്രധാന്യമുള്ള നായികാ വേഷങ്ങൾ ഷീല അക്കാലത്ത് ചെയ്തു. മലയാളത്തിലെ പ്രശസ്തമായ നോവലുകളിൽ പലതും സിനിമയായപ്പോൾ ഷീല നായികയായെത്തി. ഇന്നും സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനം ഷീലയ്ക്കുണ്ട്. അതേസമയം മലയാള സിനിമാ ലോകം ഇന്നത്തെ പോലെ അന്ന് വാണിജ്യ വൽക്കരിക്കപ്പെട്ടിട്ടില്ല.

എങ്കിലും നല്ല സമ്പത്ത് സിനിമാ ലോകത്ത് നിന്നും ഷീലയുൾപ്പെടെയുള്ള താരങ്ങൾക്ക് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഈ സമ്പാദ്യം നഷ്ടപ്പെടുത്താതെ കാത്ത് സൂക്ഷിക്കാനും ഷീലയ്ക്ക് സാധിച്ചു. സിനിമാ രം​ഗത്ത് ഷീല സജീവമല്ലാതായിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. എന്നാൽ ഇന്നും ഷീലയക്ക് വലിയ സമ്പത്തുണ്ട്. നായികയായിരുന്ന കാലത്ത് വാങ്ങിക്കൂട്ടിയ സ്ഥലങ്ങളാണ് പിൽക്കാലത്ത് ഷീലയുടെ സമ്പത്തിന് അടിത്തറയായത്. ഇതേക്കുറിച്ച് ഒരിക്കൽ നടി സംസാരിച്ചിട്ടുണ്ട്.

Sheela

ലഭിക്കുന്ന പണം വെച്ച് എന്ത് ചെയ്യണമെന്ന് താനുൾപ്പെടെയുള്ള അഭിനേതാക്കൾക്ക് അക്കാലത്ത് അറിയില്ലായിരുന്നെന്ന് ഷീല തുറന്ന് പറഞ്ഞു. ഞങ്ങൾക്ക് ഒന്നും അറിയില്ല. എല്ലാം നിലങ്ങളായി മേടിച്ചു. സ്റ്റുഡിയോയുടെ അടുത്ത് സ്ഥലം വാങ്ങിച്ചു. പണം തരാനില്ലാത്ത നിർമാതാക്കൾ ഞങ്ങളുടെ നിലം നിങ്ങൾക്ക് എഴുതി തന്നേക്കാം എന്ന് പറയും. ലാന്റാണ് ഇന്നത്തെ തന്റെ പ്രധാന ആസ്തിയെന്ന് ഷീല അന്ന് തുറന്ന് പറഞ്ഞു. ഒരുപാട് നിലം എനിക്കുണ്ട്. ഊട്ടിയിലുണ്ട്, കോയമ്പത്തൂരിലുണ്ട്. കിട്ടിയതൊന്നും നശിപ്പിച്ചിട്ടില്ല. ഞാൻ വളരെ കരുതി ചെലവ് ചെയ്യുന്ന ആളാണ്. കാരണം ഞാൻ ഒരുപാട് കഷ്ടപ്പെട്ടാണ് കാശുണ്ടാക്കിയത്. അന്നൊക്കെ ഒരു ആയിരം രൂപയെന്ന് പറഞ്ഞാൽ എനിക്ക് വലിയ കാര്യമാണ്. അക്കാലത്ത് നായകൻമാരേക്കാളും പണം താൻ വാങ്ങിയിരുന്നെന്ന് ഷീല അന്ന് പറഞ്ഞു.

വലിയ ബം​ഗ്ലാവിലാണ് ഷീല താമസിക്കുന്നത്. വാസ്തു ശാസ്ത്രം പഠിച്ചപ്പോൾ വീട് പുതുക്കി പണിതതിനെക്കുറിച്ച് ഒരിക്കൽ ഷീല സംസാരിക്കുകയുണ്ടായി. ഞാൻ മൂന്നാമത്തെ നിലയിസാണ് താമസിക്കുന്നത്. താഴെയാണ് അടുക്കള. മൂന്നാമത്തെ നിലയിലേക്കുള്ള ലിഫ്റ്റ് ഞാൻ ഒരു സ്ഥലത്ത് വെച്ചിരുന്നു. അങ്ങനെ ചെയ്യരുതെന്നാണ് വാസ്തു ശാസ്ത്രത്തിൽ. 10-15 ലക്ഷം രൂപയുടെ ലിഫ്റ്റ് മുഴുവൻ ഇപ്പുറത്ത് വെച്ചു.

Sheela

അടുക്കളയുടെ സ്ഥലം മാറ്റി. ​ഹാൾ മാറ്റി. വീടേ അലങ്കോലമായി. നല്ലൊരു വീടായിരുന്നു. ആ വീട് മുഴുവൻ പൊളിച്ചാണ് ഇപ്പോൾ ഞാൻ വീട് കെട്ടിയത്. വാസു ശാസ്ത്രം എന്നത് ഭ്രാന്താണെന്ന് പിന്നെ ഞാൻ മനസിലാക്കി. ​ഗ്രാമങ്ങളിലൊക്കെ ഏക്കർ സ്ഥലത്തുള്ള വീടിൽ സൂര്യനുദിക്കുന്ന സ്ഥലത്ത് അടുപ്പ് വെച്ചാൽ വെളിച്ചം കിട്ടും എന്നാെക്കെ നോക്കാനാണ് വാസ്തു. ചെന്നെെയിലെ ആറ് ​ഗ്രൗണ്ട് സ്ഥലത്ത് ഞാൻ വാസ്തു നോക്കാനെ പാടില്ലായിരുന്നെന്ന് ഷീല പറഞ്ഞു.

77 കാരിയായ ഷീല ഇന്നും മനസിൽ ചെറുപ്പമാണ്. മാറ്റങ്ങളെ സ്വീകരിക്കാൻ നടി മടി കാണിക്കുന്നില്ല. അഭിമുഖങ്ങളിൽ ചുറുചുറുക്കോ‌ടെയാണ് ഷീല സംസാരിക്കാറ്. അഭിനയമോഹം കൊണ്ടല്ല ഷീല നടിയായത്. വീട്ടിലെ സാഹചര്യം കൊണ്ടാണ്. 13 വയസിലാണ് ഷീല അഭിനയ രം​ഗത്തേക്ക് വരുന്നത്. അച്ഛൻ മരിച്ച ശേഷം കുടുംബത്തിന് ആശ്രയമില്ലാതായ ഘട്ടത്തിലാണ് ഷീല സിനിമാ രം​ഗത്തേക്ക് വരുന്നത്. ജോർജ് വിഷ്ണു എന്നാണ് ഷീലയുടെ മകന്റെ പേര്. ജീവിതത്തിൽ സെലിബ്രേറ്റ് ചെയ്യുന്ന ഒരേയൊരു ദിവസം മകന്റെ പിറന്നാൾ ദിനമാണെന്ന് ഒരിക്കൽ നടി പറഞ്ഞിരുന്നു.

More from Filmibeat

Read more about: sheela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X