സീമ ഹണിമൂണിന് വന്നതാണ്, എന്റെ റൂമില്‍ ഉണ്ടാവുമെന്ന് പറഞ്ഞിട്ട് പറ്റിച്ചു; അമേരിക്കയില്‍ പോയ കഥ പറഞ്ഞ് നടി ഷീല
സംവിധായകന്‍ ഐവി ശശിയും നടി സീമയും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ മലയാളികള്‍ക്ക് അറിയാവുന്ന കഥയാണ്. പല അഭിമുഖങ്ങളിലൂടെയും താരങ്ങള്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ സീമയും ഐവി ശശിയും ഹണിമൂണിന് പോയതിനെ പറ്റി മുതിര്‍ന്ന നടി ഷീല പറഞ്ഞ ചല രസകരമായ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.
നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതാണ് ഷീല. പരിപാടിയുടെ ഭാഗമായി ചില താരങ്ങളെ പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ സ്വാസിക ഷീലയോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ നടി സീമയെ കുറിച്ച് ചോദിക്കവേയാണ് അവര്‍ തന്നെ ഒരിക്കല്‍ പറ്റിച്ചിട്ടുണ്ടെന്ന് കാര്യം നടി പറഞ്ഞത്. ഒപ്പം ഐവി ശശിയുടെ കൂടെ സീമ ഹണിമൂണിന് പോയ കഥയും നടി പറഞ്ഞു. ഷീലയുടെ വാക്കുകളിങ്ങനെ..

സീമയും ഭര്‍ത്താവ് ഐവി ശശിയും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് സ്വാസിക കാണിച്ചത്. 'വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ ഒരു സിനിമയിലെ പാട്ടില്‍ അസിസ്റ്റന്റ് ഡാന്‍സ് മാസ്റ്ററായി സീമ വന്നിട്ടുണ്ട്. എനിക്കേറ്റവും പ്രിയപ്പെട്ട സിനിമയാണ് അനുഭവം. ഇതിന്റെ സംവിധായകനാണ് ഐവി ശശി. ഇവരുടെ പ്രണയം നടക്കുന്നതിനെ പറ്റി എനിക്കും അറിയാമായിരുന്നെന്ന്' ഷീല പറയുന്നു.

ഒരിക്കല്‍ അമേരിക്കയില്‍ പരിപാടിയ്ക്ക് വേണ്ടി എന്നെയും വിളിച്ചു. സീമ പറഞ്ഞു അവര്‍ തനിച്ചാണ് വരുന്നതെന്ന്. നോക്കുമ്പോള്‍ ഞാനും തനിച്ചാണ്. രണ്ടാളും ഒറ്റയ്ക്ക് ഉള്ളത് കൊണ്ട് ഒരേ റൂമില്‍ താമസിക്കാം എന്നും തീരുമാനിച്ചു. അമേരിക്കയില്‍ പോയി ഒറ്റയ്ക്ക് താമസിക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ അവിടേക്ക് പോയി.
ഇതിനിടെ ഐവി ശശിയും സീമയും പ്രണയിച്ച് വിവാഹിതരായി. അവരുടെ ഹണിമൂണ്‍ അമേരിക്കയിലാണ്. അന്ന് ഞാന്‍ തനിച്ചായി പോയി. അങ്ങനെ സീമയെ വിശ്വസിച്ചിട്ട് അവളെന്നെ ചതിച്ചുവെന്ന്' തമാശ രൂപേണ ഷീല പറയുന്നു.

സീമയ്ക്ക് ശേഷം നടന്‍ ഉമ്മറിനെ പറ്റിയാണ് സ്വാസിക ചോദിച്ചത്. 'ഒരുപാട് പടത്തില്‍ ഞങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. എന്തും വെട്ടിത്തുറന്ന് പറയുന്ന ആളാണ് ഉമ്മര്‍. ഏകദേശം അമ്പതോ അറുപതോ സിനിമകളില്‍ ഞങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. 'ശോഭേ ഞാനൊരു വികാര ജീവിയാണ്, നിന്നെ ഞാനിപ്പോള്‍ ബലാത്സംഗം ചെയ്യാന്‍ വന്നിരിക്കുകയാണെന്ന്' എന്നൊക്കെയുള്ള ഡയലോഗുകള്‍ പുള്ളി എന്നോടാണ് സിനിമയില്‍ പറഞ്ഞിട്ടുള്ളത്.
Recommended Video

അന്നത്തെ ആളുകള്‍ എന്ത് ഡയലോഗാണ് എഴുതി വെച്ചിരിക്കുന്നതെന്ന് ഞാന്‍ ആലോചിക്കാറുണ്ടെന്നും ഷീല പറയുന്നു. ഉമ്മർ മാത്രമല്ല ഇതുപോലെ ജയനും ചില ഡയലോഗുകള്‍ പറഞ്ഞിട്ടുണ്ട്. 'സിനിമയില്‍ ഞാന്‍ കുളിച്ച് കൊണ്ടിരിക്കുമ്പോള്‍ നിന്നെ ഞാനൊന്ന് ബലാത്സംഗം ചെയ്‌തോട്ടെ' എന്നാണ് ജയന്‍ വന്ന് പറഞ്ഞതെന്ന് ഷീല വ്യക്തമാക്കുന്നു.


Click it and Unblock the Notifications











