മധു സാറിന് എന്നെ തൊടാൻ പേടി; ആണാണെന്ന് കരുതി തൊട്ടാൽ മതിയെന്ന് ഞാൻ; മനസ് തുറന്ന് ഷീല

മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് ഷീല. നായിക നടിയായി മലയാള സിനിമാ രം​ഗത്ത് തിളങ്ങി നിന്ന ഒരു കാലം ഷീലയ്ക്കുണ്ടായിരുന്നു. ഇന്നും ബഹുമാന്യ സ്ഥാനം ഷീലയ്ക്ക് മലയാളികൾ നൽകുന്നു. ഷീല-പ്രേം നസീർ ജോഡി സിനിമാ ലോകത്ത് തരം​ഗമായിരുന്നു. എന്നാൽ അക്കാലത്ത് തന്നെ സത്യൻ, മധു തുടങ്ങിയവർക്കൊപ്പവും ഷീല നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. ഷീലയുടെ അടുത്ത സുഹൃത്താണ് ഇപ്പോഴും മധു. ഇപ്പോഴിതാ നടനെക്കുറിച്ച് സംസാരിക്കുകയാണ് ഷീല. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

ഹിന്ദി പ്രൊഫസറായിരുന്ന അദ്ദേഹം പൂനെയിൽ പോയി അഭിനയം പഠിച്ച് വന്നതാണ്. അങ്ങേർക്ക് പെണ്ണുങ്ങളെ തൊടാൻ പേടിയാണ്. ഞാനും അന്ന് ഒരു നിലയിലെത്തിയ നടിയാണ്. എന്നെ തൊടാൻ കുറച്ച് പേടിയാണ്. സർ, ഒന്നും പേടിക്കേണ്ട, ഞാൻ ആണാണെന്ന് കരുതി തൊട്ടാൽ മതി പേടിക്കേണ്ട, ജോലിക്ക് വന്ന് പോയി, ആണും പെണ്ണുമെന്നതൊന്നും പ്രശ്നമല്ലെന്ന് ഞാൻ പറഞ്ഞു. അങ്ങേർക്ക് ലൗ സീനിലൊന്നും അഭിനയിച്ച് അധികം പരിചയമില്ല.

Sheela

നസീർ സാറും സത്യൻ‌ സാറുമാണെങ്കിൽ അവർക്കൊക്കെ നല്ല പരിചയമുണ്ട്. ഷീലയാണ് തന്റെ ​ഗുരുവെന്ന് മധു സർ പറഞ്ഞതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നും ഷീല വ്യക്തമാക്കി. ചെമ്മീൻ എന്ന അനശ്വര സിനിമയിൽ നായികയായതിനെക്കുറിച്ചും ഷീല സംസാരിച്ചു. ചെമ്മീൻ സിനിമയുടെ സമയത്ത് എംജിആറുടെ കൂടെ നല്ലൊരു സിനിമ വന്നു.

അപ്പോൾ കൺഫ്യൂഷനായി. ചെമ്മീന് കൊടുത്ത ഡേറ്റ് തന്നെ അവർക്ക് വേണം. അമ്മയാണ് തീരുമാനിക്കുന്നത്. ഞാൻ ചെമ്മീൻ വായിച്ചിട്ടുണ്ട്. നീ തമിഴിൽ എത്ര അഭിനയിച്ചാലും ചെമ്മീനിൽ അഭിനയിച്ച് കിട്ടുന്ന പേര് കിട്ടില്ലെന്ന് അമ്മ പറഞ്ഞു. അങ്ങനെയാണ് താൻ ചെമ്മീനിൽ അഭിനയിക്കുന്നത്. അന്ന് മുതൽ എംജിആർ സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കിയെന്നും ഷീല വ്യക്തമാക്കി.

Sheela

തമിഴകത്ത് ഷീല കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂ. മലയാളത്തിലാണ് നടിക്ക് വൻ സ്വീകാര്യത ലഭിച്ചത്. പ്രശസ്തമായ നോവലുകൾ സിനിമയായപ്പോൾ ഷീല നായികയായെത്തി. പ്രണയ രം​ഗത്തിൽ അഭിനയിക്കാൻ മടിച്ചതിനെക്കുറിച്ച് മധുവും നേരത്തെ സംസാരിച്ചിട്ടുണ്ട്. മൂടുപടം എന്ന സിനിമയിൽ എന്റെ ആദ്യത്തെ പ്രണയ രംഗമായിരുന്നു. ആദ്യം മടിച്ചെങ്കിലും പിന്നെ ചെയ്തു.

അക്കാര്യത്തിൽ ഷീലയാണ് ഗുരു എന്ന് പറയാം. അവർ പറഞ്ഞത് അനുസരിച്ചാണ് ചെയ്തത്. അഭിനയിച്ച നായികമാരിൽ എല്ലാവരുമായും കംഫർട്ടബിൾ ആയിരുന്നെന്നും മധു പറഞ്ഞു. സിനിമാ രം​ഗത്ത് ഷീലയും മധുവും ഇപ്പോൾ സജീവമല്ല. ചെന്നെെയിലാണ് ഷീല താമസിക്കുന്നത്.

മലയാള സിനിമാ ലോകം ചെന്നെെയിലായിരുന്ന കാലം മുതൽ ഷീല അവിടെയാണ്. ബന്ധുക്കളെല്ലാം ചെന്നെെയിൽ തന്നെയായതിനാൽ തിരിച്ച് കേരളത്തിലേക്ക് വരാൻ തോന്നിയില്ലെന്ന് ഷീല നേരത്തെ പറഞ്ഞിട്ടുണ്ട്. അനുരാ​ഗം എന്ന സിനിമയിലാണ് നടിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. ഷീല മികച്ച സിനിമകളുമായി ബി​ഗ് സ്ക്രീനിലെത്തണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്.

Read more about: sheela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X