For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു ദിവസം കാമുകിയും ഭാര്യയുമാകും; ക്രിസ്ത്യാനി പെണ്‍കുട്ടികള്‍ക്ക് സിനിമ കാണാന്‍ പറ്റില്ലായിരുന്നെന്ന് ഷീല

  |

  നിത്യഹരിത നായിക.. ഈ പേര് ഏറ്റവും അനുയോജ്യമായ നടിയാണ് ഷീല. ചെറിയ പ്രായത്തില്‍ തന്നെ അഭിനയ ജീവിതം തുടങ്ങി പിന്നീട് മലയാള സിനിമയിലെ മുന്‍നിര നടിയായി മാറി. ഇപ്പോഴും അഭിനയ ജീവിതം തുടരുകയാണ് ഷീല. തുടക്കത്തില്‍ അഭിനയിക്കാനൊന്നും അറിയില്ലായിരുന്നെന്നാണ് ഷീലയിപ്പോള്‍ വെളിപ്പെടുത്തുന്നത്.

  സിനിമയിൽ തിളങ്ങി നിന്ന കാലത്ത് പതിനേഴ് വർഷം ഇടവേള എടുത്തു. അതിന് ശേഷമാണ് മനസിനക്കരെ എന്ന ചിത്രത്തിലൂടെ ഷീല വെള്ളിത്തിരയിലേക്ക് തിരിച്ച് വരുന്നത്. മകനെ വളര്‍ത്തുന്നതിന് വേണ്ടിയാണ് തനിക്ക് ഇടവേള എടുക്കേണ്ടി വന്നതെന്നാണ് 'ഫ്‌ളവേഴ്‌സ് ഒരു കോടി' എന്ന പരിപാടിയില്‍ പങ്കെടുക്കവേ നടി വെളിപ്പെടുത്തിയത്. വിശദമായി വായിക്കാം..

  പതിനേഴ് വര്‍ഷം സിനിമ ഉപേക്ഷിച്ചതിനെ പറ്റി ഷീല പറയുന്നതിങ്ങനെ..

  'സിനിമയില്‍ അഭിനയിച്ച് മടുത്ത് നില്‍ക്കുന്ന സമയത്താണ് ഞാന്‍ ഇടവേള എടുത്ത് പോയത്. രാത്രിയും പകലുമില്ലാതെ തിരക്കോട് തിരക്കായിരുന്നു. വാസ്തവത്തില്‍ മടുത്തു. ഷൂട്ടിങ് മാത്രമായതോടെ ജീവിതം ഇല്ലാതായി. ഒരു വര്‍ഷം 26 സിനിമകള്‍ വരെ ചെയ്തിട്ടുണ്ട്.

  ഒരു മാസം തന്നെ രണ്ട് സിനിമകളിലൊക്കെ നായികയായി അഭിനയിച്ചു. മുഴുനീള നടിയായത് കൊണ്ട് ഒരുപാട് വര്‍ക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ സെറ്റുകളില്‍ തന്നെ കിടന്ന് ഉറങ്ങി അടുത്ത സെറ്റിലേക്ക് പോവും'.

  പത്ത് മക്കളില്‍ രണ്ടാമത്തെ ആളാണ്. ഇപ്പോള്‍ എല്ലാ സഹോദരങ്ങളും എന്നെക്കാളും നന്നായിട്ട് ജീവിക്കുകയാണ്. അച്ഛന്‍ മരിക്കുമ്പോള്‍ ഏറ്റവും ഇളയ അനിയത്തിയ്ക്ക് അഞ്ച് വയസാണെന്നും നടി പറയുന്നു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം വരുന്നതിന് മുന്‍പ് ഒരു സിനിമ മാത്രമേ കണ്ടിട്ടുള്ളു. അത് കണ്ടിട്ട് വന്നതിന് അച്ഛന്‍ അമ്മയെയും എന്നെയും തല്ലി.

  ക്രിസ്ത്യനി പെണ്‍കുട്ടികള്‍ സിനിമ കാണുമോ, വേഗം പോയി കുമ്പസാരിക്കാനും പറഞ്ഞു. അങ്ങനെ പള്ളിയില്‍ പോയപ്പോള്‍ അച്ചനും അത് തന്നെ ചോദിച്ചു. അന്ന് ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കും സിനിമാ പോലും കാണാനുള്ള സാധ്യത കുറവായിരുന്നു. അങ്ങനൊരു പെണ്‍കുട്ടിയാണ് ഇത്രയധികം സിനിമകള്‍ അഭിനയിച്ച നടിയായതെന്നും ഷീല വ്യക്തമാക്കുന്നു.

  Also Read: നമ്മള്‍ തെറ്റിദ്ധരിപ്പിക്കുന്നത് പോലെ പെരുമാറുന്നുണ്ടോ? എന്ന് അഖിലിനോട് സുചിത്ര; വീട്ടില്‍ പുതിയ ചര്‍ച്ച

  അന്ന് ഒരു പടത്തില്‍ അഭിനയിച്ച് നന്നായെന്ന് കേട്ടാല്‍ അതേ ജോഡിയെ തന്നെ അടുത്ത സിനിമയിലും അഭിനയിപ്പിക്കും. ഇയാള്‍ മതി എന്നൊന്നും പറയാന്‍ പറ്റുന്ന കാലമായിരുന്നില്ല അന്ന്. പ്രേമിക്കാനും അഭിനയിക്കാനുമായി രണ്ട് താരങ്ങള്‍ അതാണ് സത്യനും പ്രേം നസീറും. എല്ലാ കാലഘട്ടത്തിലും കാണും അതുപോലെ രണ്ടുപേരെന്ന് ഷീല പറഞ്ഞു.


  Also Read: ബ്ലെസ്ലിക്കും അപര്‍ണ്ണയ്ക്കും മുന്നില്‍ വെച്ച് ദില്‍ഷയെ ഫയര്‍ ചെയ്ത് ഡോക്ടര്‍, ഇവര്‍ക്ക് സംഭവിച്ചത്

  പ്രേം നസീറിന്റെ സൗന്ദര്യമാണ് അദ്ദേഹത്തെ പ്രണയ നായകനാക്കിയതെന്നാണ് ഷീലയുടെ അഭിപ്രായം. സ്ത്രീകള്‍ക്കെല്ലാം അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു. ഒരുപാട് നടിമാര്‍ക്ക് അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടായി. അന്ന് മലയാളത്തില്‍ അന്യതാരങ്ങള്‍ വളരെ കുറവായിരുന്നു. ശാരദ മാത്രമേയുള്ളൂ. തെലുങ്കിലെ കോമഡി നടിയായ ശാരദ മലയാളത്തിലേക്ക് എത്തിയപ്പോഴാണ് ദു:ഖപുത്രിയായത്.

  Also Read: ഹാവൂ.. അങ്ങനെ കണ്ണീര്‍ നാടകത്തിന് തിരശ്ശീല വീണു!! ശിവാഞ്ജലിയെ കണ്ട് മനംകുളിര്‍ത്ത് പ്രേക്ഷകര്‍

  കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat

  ഒരേ നായകനൊപ്പം ഒത്തിരി സിനിമകള്‍ ചെയ്തപ്പോഴും ബോറടിച്ചിട്ടില്ല. അതിന് പിന്നിലെ കാരണത്തെ കുറിച്ചും ഷീല പറഞ്ഞു..

  രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഞാന്‍ കാമുകിയാണ്. ഉച്ചയ്ക്ക് 1 മണി മുതല്‍ രാത്രി 9 വരെ ഞാന്‍ നസീറിന്റെ അമ്മയാണ്. രാത്രി 10 മുതല്‍ രാവിലെ 5 വരെ അമ്മൂമ്മയാണ്. ഇന്ന് ഈ കുട്ടി എന്റെ കാമുകിയാണോ ഭാര്യയാണോ അമ്മയാണോ എന്നൊക്കെ ചോദിച്ചാണ് നസീര്‍ സാര്‍ വന്നിരുന്നതെന്നും ഷീല പറയുന്നു.

  Read more about: sheela ഷീല
  English summary
  Sheela Opens Up Playing The Role Of Nazeer's Wife And Love Interest In Different Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X