പ്രേമ രം​ഗങ്ങളിൽ ബലം പിടിക്കുന്നു, ഞാൻ നൽകിയ ഉപദേശം, മധു സർ ക്ലോസ് ഫ്രണ്ട്; ഷീലയുടെ വാക്കുകൾ

പഴയ കാല നടിമാരിൽ മലയാളത്തിൽ ഏറ്റവും താരമൂല്യമുള്ള നായിക നടിയായിരുന്നു ഷീല. ബ്ലാക്ക് ആന്റ് വെെറ്റ് സിനിമകളുടെ കാലഘട്ടത്തിൽ നായിക നടിയായി നിരവധി സിനിമകളിൽ ഷീല അഭിനയിച്ചു. പ്രേം നസീറിനൊപ്പം ഷീല നായികയായെത്തിയ സിനിമകൾ വലിയ ജനപ്രീതി നേടി. ഹിറ്റ് ജോഡിയായി ഇവർ അറിയപ്പെട്ടു. നടൻ മധുവിനാെപ്പവും ഷീല അഭിനയിച്ചിട്ടുണ്ട്. ഷീലയുടെ അടുത്ത സുഹൃത്താണ് മധു. ഷീലയെക്കുറിച്ച് ഒരിക്കൽ കെെരളി ടിവിയിൽ മധു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഷീല എന്റെ ​ഗുരുവാണ്. സിനിമയിൽ അഭിനയിക്കാൻ വരുന്നത് വരെ എനിക്ക് പ്രേമത്തെക്കുറിച്ച് യാതൊരു പിടിയും ഇല്ലായിരുന്നു. ആദ്യമായി ഞാൻ പ്രേമിച്ച് പാട്ട് പാടി അഭിനയിച്ചത് ഷീലയ്ക്കൊപ്പമാണ്. സത്യം പറഞ്ഞാൽ സംവിധായകനേക്കാൾ കൂടുതൽ എങ്ങനെ ചെയ്യണം, ഏത് വിധത്തിൽ ചെയ്യണം എന്ന് പറഞ്ഞ് തന്നത് ഷീലയാണ്. പാട്ട് പാടി പ്രേമം അഭിനയിക്കുന്നതിൽ എന്റെ ​ഗുരുവാണ് ഷീല എന്നാണ് മധു അന്ന് പറഞ്ഞത്.

Sheela  Madhu

ഇതേക്കുറിച്ച് ഷീലയും സംസാരിച്ചു. അങ്ങേർ പറയുന്നത് എനിക്കോർമയില്ല. കുറച്ച് അഭിനയിക്കാൻ തു‌ടങ്ങിയപ്പോൾ തന്നെ ക്യാമറ എവിടെയാണ്, നമ്മൾ എങ്ങോട്ട് തിരിഞ്ഞ് നോക്കണം എന്നൊക്കെ എനിക്ക് ചെറിയ ബോധം വരാൻ തുടങ്ങി. ഇങ്ങേരാണെങ്കിൽ ബലം പിടിച്ച് നിൽക്കുകയല്ലേ. ഒരു പെണ്ണ് തൊടുമ്പോൾ കുറച്ച് അയവ് വരില്ലേ. പക്ഷെ അദ്ദേഹം ബലം പിടിച്ച് നിൽക്കും. സർ, ഞാൻ തൊടുമ്പോൾ ഒന്ന് അയവ് കാണിക്കെന്ന് ഞാൻ പറഞ്ഞ് കൊടുത്തെന്ന് തോന്നുന്നു. എനിക്ക് ശരിക്ക് ഓർമയില്ല. അങ്ങനെയാണ് അദ്ദേഹം പ്രേമം പഠിച്ചത്, എന്റെ ദെെവമേ പ്രേമിക്കാൻ അറിയാത്ത ആൾ എന്നും ഷീല ചിരിയോടെ പറഞ്ഞു.

മധുവുമായുള്ള സൗഹൃദത്തെക്കുറിച്ചും ഷീല അന്ന് സംസാരിച്ചു. വളരെ ക്ലോസ് ഫ്രണ്ടാണ്. രണ്ട് പേരും ഒരുമിച്ച് ചേർന്നാൽ ചിരിയാണ്. ഞാൻ ഒരു കഥ പറയും. അങ്ങേർ ഒരു കഥ പറയും. ആണും പെണ്ണും ഫ്രണ്ട്സായിരിക്കാൻ പറ്റില്ലെന്ന് പറയുന്ന കാലഘട്ടമായിരുന്നു അത്. അവർ സംസാരിച്ചാൽ പ്രേമം തന്നെ എന്ന ചിന്ത. അങ്ങനെയൊരു കാലഘട്ടത്തിൽ ഞാനും മധു സാറും ഭയങ്കര ക്ലോസ് ഫ്രണ്ട്സായി.

Sheela

സന്തോഷം വേണമെങ്കിൽ രണ്ട് പേരും ചിരിച്ച് സന്തോഷമായിരിക്കും. ഞാൻ കാലത്തിനനുസരിച്ച് പോകുന്ന ആളാണ്. പഴയതൊന്നും മിസ് ചെയ്യുന്നില്ലെന്നും ഷീല അന്ന് പറഞ്ഞു. കേരളത്തിലാണ് മധു താമസിക്കുന്നത്. ഷീല ചെന്നെെയിലും. 13 വയസിൽ അഭിനയം തുടങ്ങിയ ഷീല അക്കാലഘട്ടത്തിൽ ചെന്നെെയിലേക്ക് കുടുംബത്തോടൊപ്പം താമസം മാറി. പിന്നീട് തന്റെ ബന്ധുക്കളെല്ലാം ചെന്നെെയിൽ തന്നെയായതിനാൽ കേരളത്തിലേക്ക് മടങ്ങിയില്ലെന്നാണ് ഷീല പറയുന്നത്. നായിക നിരയിൽ നിന്ന് മാറിയ ശേഷം പ്രാധാന്യമില്ലാത്ത അമ്മ വേഷങ്ങൾ ചെയ്യാൻ ഷീല ഇതുവരെ തയ്യാറായിട്ടില്ല. വർഷങ്ങൾക്ക് ശേഷം ഷീല തിരിച്ചെത്തിയത് മനസിനക്കരെ, അകലെ എന്നീ സിനിമകളിലൂടെയാണ്. രണ്ട് സിനിമകളിലും പ്രാധാന്യമുള്ള റോളായിരുന്നു ഷീലയ്ക്ക്. മലയാള സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ നായികാ പ്രാധാന്യമുള്ള സിനിമകൾ ചെയ്ത നടിമാരിൽ ഒരാൾ ഇന്നും ഷീലയാണ്.

More from Filmibeat

Read more about: sheela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X