അത്രയും ദെെവഭക്തി, ഇങ്ങനെ മരണം വന്നല്ലോ എന്ന് സങ്കടം തോന്നും; സുകുമാരിയെക്കുറിച്ച് ഷീല
മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച സുകുമാരി. അത്രയധികം കഥാപാത്രങ്ങൾ സുകുമാരി ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമെ പല ഭാഷകളിലും സുകുമാരി അഭിനയിച്ചു. അഭിനയിച്ച ഭാഷകളിൽ ബഹുമാന്യ സ്ഥാനം സുകുമാരിക്ക് ലഭിച്ചിട്ടുണ്ട്. സിനിമാ ലോകത്ത് ഏവർക്കും പ്രിയങ്കരിയായിരുന്നു. എല്ലാവരോടും വളരെ സ്നേഹത്തോടെയാണ് സുകുമാരി ഇടപഴകിയിരുന്നത്. നിരവധി സംവിധായകരും അഭിനേതാക്കളും ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.
സുകുമാരിയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടി ഷീല. വളരെ നല്ല സ്ത്രീയായിരുന്നു. എല്ലാവർക്കും സഹായം ചെയ്യും. ഷൂട്ടിംഗ് സ്ഥലത്ത് നോക്കിക്കൊണ്ടിരിക്കും. അയ്യോ അവർക്ക് മീൻ വെച്ചില്ലേ എന്ന് ചോദിച്ച് വിളമ്പിക്കൊടുക്കും. ലെെറ്റ് ബോയ്ക്കാണെങ്കിലും എടുത്ത് കൊടുക്കും. അത്രത്തോളം ഫ്രണ്ട്ലിയായിട്ടുള്ള സ്ത്രീയാണവർ. അവർ വലിയ ദെെവ ഭക്തയായിരുന്നു. അവരുടെ മരണത്തെക്കുറിച്ച് അറിഞ്ഞാൽ എന്തിനാണ് ദെെവം എന്ന് നമുക്ക് തോന്നിപ്പോകും.

ദെെവങ്ങളുടെ പടത്തിന് മുന്നിലുള്ള കുത്തുവിളക്കിൽ തിരികൊളുത്തുകയായിരുന്നു അവർ. ഇതിനിടെ സാരിയിൽ തീ പിടിച്ചു. വയറെല്ലാം കത്തി അങ്ങനെയാണ് അവർ മരിക്കുന്നത്. ചെന്നെെയിൽ വെച്ചാണ് അവർ മരിക്കുന്നത്. ഇത്രയും ദെെവ ഭക്തിയുള്ള സ്ത്രീയ കാണാനൊക്കില്ല. അവർക്ക് ഇങ്ങനെ മരണം വന്നല്ലോ എന്ന് സങ്കടം തോന്നുമെന്നും ഷീല പറഞ്ഞു.
ബ്ലാക്ക് ആന്റ് വെെറ്റ് സിനിമകളുടെ കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായിക നടിയായിരുന്നു ഷീല. അറുപതുകളിലെയും എഴുപതുകളിലെയും താരം. നായകൻമാരേക്കാൾ പ്രധാന്യമുള്ള നായികാ കഥാപാത്രങ്ങൾ ഷീല അക്കാലത്ത് ചെയ്തു. മലയാളത്തിലെ പ്രശസ്തമായ നോവലുകളിൽ പലതും സിനിമയായപ്പോൾ ഷീല നായികയായെത്തി. ഇന്നും സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനം ഷീലയ്ക്കുണ്ട്. പ്രായത്തെ അംഗീകരിക്കാൻ തനിക്ക് വൈമനസ്യം ഇല്ലെന്നും ഷീല വ്യക്തമാക്കിയിട്ടുണ്ട്. നായികമാർക്ക് പ്രായം പ്രശ്നമല്ല, അതിനനുസരിച്ച് കൊണ്ടുള്ള കഥാപാത്രങ്ങൾ വന്ന് കൊണ്ടിരിക്കുമെന്നും ഷീല പറഞ്ഞു.
ശക്തമായ കഥാപാത്രങ്ങൾ ഷീലയെ തേടി വന്നു. എത്ര സിനിമകളിൽ പാട്ട് പാടി മരം ചുറ്റി പ്രണയിച്ച് അഭിനയിക്കും. നായികയായി അഭിനയിക്കുന്ന കാസത്ത് തന്നെ മകനേ നിനക്ക് വേണ്ടി എന്ന സിനിമയിൽ പ്രേം നസീറിന്റെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. തിക്കുറിശ്ശിയുടെയും സത്യന്റെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. എനിക്ക് അങ്ങനെയാെരു മാറ്റം ആവശ്യമായിരുന്നു. കാരണം എല്ലാ പടത്തിലും പ്രേമിച്ച് മതിയായിരുന്നെന്നും ഷീല പറഞ്ഞു. കുടുംബമായ ശേഷം കുറച്ച് നാളുകൾക്കുള്ളിൽ അഭിനയ രംഗത്ത് നിന്ന് ഷീല പിൻവാങ്ങിയിരുന്നു.
ഏറെനാൾ ഷീലയെ ആരാധകരാരും കണ്ടില്ല. പിന്നീട് വൻ തിരിച്ചു വരവ് ഷീലയ്ക്ക് സാധ്യമാവുകയും ചെയ്തു. മനസ്സിനക്കരെ, അകലെ തുടങ്ങിയ സിനിമകളിലാണ് രണ്ടാം വരവിൽ ഷീല തിളങ്ങിയത്. ഇന്ന് അഭിനയ രംഗത്ത് ഷീല സജീവമല്ല. അടുത്തിടെ പുറത്തിറങ്ങിയ അനുരാഗം എന്ന സിനിമയിലാണ് ഏറെക്കാലത്തിന് ശേഷം ഷീലയെ കണ്ടത്. ചെന്നെെയിലാണ് നടി മകനും കുടുംബത്തിനുമൊപ്പം താമസിക്കുന്നത്. കുറച്ച് സമയം സിനിമയിൽ വന്ന് പോവുന്ന അമ്മ വേഷങ്ങൾ ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്ന് ഷീല വ്യക്തമാക്കിയതാണ്. ജയഭാരതി, ശാരദ തുടങ്ങിയ പഴയകാല നായിക നടിമാരും ഇന്ന് അഭിനയ രംഗത്ത് സജീവമല്ല.


Click it and Unblock the Notifications











