എന്നെ കെട്ടിപ്പിടിക്കാനായി അയാള്‍ സിനിമയെടുത്തു! ആദ്യ രാത്രി ഷൂട്ട് ചെയ്ത ശേഷം നാടുവിട്ടെന്ന് ഷീല

By Prashant V R

മലയാള സിനിമയില്‍ ഒരുകാലത്ത് മുന്‍നിര നായികയായി തിളങ്ങിനിന്ന നടിയാണ് ഷീല. അന്നത്തെ സൂപ്പര്‍ താരങ്ങളുടെ സിനിമകളിലെല്ലാം ഷീല തന്നെയായിരുന്നു നായിക. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നടി സിനിമകളില്‍ അഭിനയിച്ചിരുന്നു. പ്രേംനസീറിനൊപ്പം നൂറിലധികം സിനിമകളിലാണ് ഷീല അഭിനയിച്ചിരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെയിലൂടെ നടി തിരിച്ചെത്തിയിരുന്നത്.

ഷീല നടത്തിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാ

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷീല നടത്തിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. തന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം സിനിമ എടുക്കാന്‍ വന്ന ഒരാളെക്കുറിച്ചായിരുന്നു അഭിമുഖത്തില്‍ നടി തുറന്നുപറഞ്ഞത്. ഒരിക്കല്‍ ഷീലയെ നായികയാക്കി സിനിമ എടുക്കാന്‍ അമേരിക്കയില്‍ നിന്നും ഒരാളെത്തി. കാര്യങ്ങള്‍ കണ്ട് ധരിപ്പിച്ച ശേഷം അന്ന് വാങ്ങുന്ന പ്രതിഫലത്തിന്റെ പകുതി തുക അഡ്വാന്‍സായി നടിക്ക് നല്‍കുകയും ചെയ്തു.

സിനിമയുടെ നിര്‍മ്മാതാവും സംവിധായകനും

സിനിമയുടെ നിര്‍മ്മാതാവും സംവിധായകനും നായകനും അയാള്‍ തന്നെയായിരുന്നു. എവിഎം സ്റ്റുഡിയോയില്‍ വെച്ചാണ് സിനിമയുടെ ഷൂട്ട് തുടങ്ങിയത്. ആദ്യം ഒരു പാട്ട് റെക്കോര്‍ഡ് ചെയ്ത് അത് ഷൂട്ട് ചെയ്തു. തുടര്‍ന്ന് ആദ്യരാത്രിയാണ് അടുത്ത ദിവസം ഷൂട്ട് ചെയ്യുന്നതെന്ന് അയാള്‍ പറഞ്ഞു. ഇത്തരം രംഗങ്ങള്‍ ഒകെ സിനിമയില്‍ പതിവാണല്ലോ. അതുകൊണ്ട് താന്‍ സമ്മതിക്കുകയായിരുന്നുവെന്ന് ഷീല പറയുന്നു.

ആ സീനിനു വേണ്ടി

ആ സീനിനു വേണ്ടി പൂക്കള്‍ വിതറിയ കട്ടിലൊക്ക അണിയറക്കാര്‍ ഒരുക്കിയിരുന്നു. തുടര്‍ന്ന് അയാള്‍ വന്ന് കെട്ടിപ്പിടിക്കുകയും മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു. രാവിലെ പത്ത് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ഇതു തന്നെയായിരുന്നു പരിപാടിയെന്ന് ഷീല പറയുന്നു. ഓരോ ടേക്ക് കഴിഞ്ഞും അദ്ദേഹം വീണ്ടും വന്ന് കട്ടിലില്‍ കിടക്കും. എന്നോട് ഒപ്പം കിടക്കാന്‍ പറയും, എന്നിട്ട് വീണ്ടും കെട്ടിപ്പിടിക്കും. ആ സീനില്‍ അതല്ലാതെ മറ്റൊന്നും തന്നെ ഉണ്ടായിരുന്നില്ല.

ഇതിന്റെ ഗുട്ടന്‍സ് ഞാനടക്കം

ഇതിന്റെ ഗുട്ടന്‍സ് ഞാനടക്കം യൂണിറ്റില്‍ എല്ലാവരും മനസിലാക്കിയത് അടുത്ത ദിവസമാണ്. പിറ്റേ ദിവസം ചിത്രീകരണത്തിനായി ചെന്നപ്പോള്‍ അയാള്‍ സ്ഥലം വിടുകയായിരുന്നു. ഒരു പാട്ടും സംവിധാനം ചെയ്ത് തന്നെ കെട്ടിപ്പിടിച്ച ശേഷം അയാള്‍ വന്നതുപോലെ അമേരിക്കയിലേക്ക് മടങ്ങിപ്പോയി. പിന്നീട് കണ്ടിട്ടേയില്ല. എന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി അയാള്‍ കണ്ടെത്തിയ വഴിയായിരുന്നു രണ്ടുദിവസത്തെ സിനിമാ ചിത്രീകരണം. അഭിമുഖത്തില്‍ ഷീല വെളിപ്പെടുത്തി.

ഷീലയുടെതായി

ഷീലയുടെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും അന്ന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. അഭിനേത്രിയെന്നതിലുപരി സംവിധായികയായും നടി തിളങ്ങിയിരുന്നു. യക്ഷഗാനം, ശിഖരങ്ങള്‍ തുടങ്ങിയ സിനിമകളാണ് ഷീല സംവിധാനം ചെയ്തിരുന്നത്. 2003ല്‍ ജയറാം ചിത്രം മനസിനക്കരെയിലൂടെ തിരിച്ചെത്തിയ നടി വീണ്ടും മലയാളത്തില്‍ സജീവമാകുകയായിരുന്നു. സഹനടിയായുളള വേഷങ്ങളിലൂടെയാണ് ഷീല തിരിച്ചുവരവില്‍ കൂടുതല്‍ തിളങ്ങിയിരുന്നത്.

തിരിച്ചുവരവില്‍ അകലെ

തിരിച്ചുവരവില്‍ അകലെ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുളള ദേശീയ പുരസ്‌കാരവും നടിക്ക് ലഭിച്ചിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ്,ഗീതു മോഹന്‍ദാസ് തുടങ്ങിയവരായിരുന്നു ഷീലയ്‌ക്കൊപ്പം മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. അടുത്തിടെ സംസ്ഥാന സര്‍ക്കാര്‍ ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കി നടിയെ ആദരിക്കുകയും ചെയ്തിരുന്നു. ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കുളള പുരസ്‌കാരം കൂടിയായിരുന്നു ഇത്.

ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിലായിരുന്നു

ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിലായിരുന്നു ഈ അവാര്‍ഡും പ്രഖ്യാപിച്ചിരുന്നത്. 2017ല്‍ ബഷീറിന്റെ പ്രേമലേഖനം എന്ന സിനിമയായിരുന്നു ഷീലയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. അണിയറയില്‍ ഒരുങ്ങുന്ന എഫോര്‍ ആപ്പിള്‍ എന്ന ചിത്രമാണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. സിനിമകള്‍ക്കു പുറമെ ടെലിവിഷന്‍ രംഗത്തും ഷീല സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

Read more about: sheela ഷീല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X