നയന്‍താര പോലും കറിവേപ്പില പോലെ! ലേഡീ സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് നടി ഷീല

By Prashant V R

തമിഴകത്ത് ലേഡീ സൂപ്പര്‍ സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന താരമാണ് നയന്‍താര. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരസുന്ദരി മുന്നേറികൊണ്ടിരിക്കുന്നത്. നയന്‍സിന്റെതായി പുറത്തിറങ്ങാറുളള ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായിട്ടാണ് നയന്‍സ് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിനില്‍ക്കുന്നത്.

ബിഗില്‍,ദര്‍ബാര്‍ തുടങ്ങിയ സിനിമകളാണ് നടിയുടെതായി അടുത്തിടെ വലിയ വിജയമായി മാറിയത്. സൂപ്പര്‍ താര ചിത്രങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്ര കഥാപാത്രമായുളള സിനിമകളും നയന്‍സ ചെയ്യുന്നുണ്ട്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ നയന്‍താരയെക്കുറിച്ച് നടി ഷീല പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

മനോരമയ്ക്ക് നല്‍കിയ

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പുതിയ കാലത്തെ നായികമാരുടെ അവസ്ഥയെക്കുറിച്ച് ഷീല തുറന്നുപറഞ്ഞത്. സാങ്കേതിക വിദ്യ വളര്‍ന്നതോടെ അഭിനയം എളുപ്പമായെന്നും കഥയില്ലാതെയും പടമെടുക്കാമെന്ന അവസ്ഥയാണെന്നും ഷീല പറയുന്നു. ബിഗ് ബഡ്ജറ്റ് പടം വന്നപ്പോള്‍ നായിക ഇല്ലാതായി. ഇപ്പോഴത്തെ പെണ്‍കുട്ടികളൊക്കെ നല്ല കഴിവുളളവരാണ്.

എന്നിട്ടെന്താ

എന്നിട്ടെന്താ? പഴയ കാലത്തേതു പോലെ നല്ല കഥാപാത്രങ്ങളെ കിട്ടുന്നുണ്ടോ? നായികയായി അഭിനയിക്കുന്ന സൂപ്പര്‍താരം നയന്‍താര പോലും കറിവേപ്പില പോലെ നായകന്റെ കൂടെ നാലോ അഞ്ചോ സീനില്‍ കാണും. പിന്നെ കാണില്ല. ഷീല പറയുന്നു. ഇന്നത്തെ നടിമാര്‍ പട്ടിണി കിടന്നു വണ്ണം കുറയ്ക്കുകയാണെന്നും ഷീല പറഞ്ഞു. സങ്കടം തോന്നും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയിട്ട് എന്താ കാര്യം വയറു നിറയെ കഴിക്കാന്‍ യോഗമില്ല.

പണ്ടുകാലത്ത്

പണ്ടുകാലത്ത് നടിമാര്‍ വണ്ണം കൂട്ടാന്‍ വേണ്ടി തിന്നുകൂട്ടി. ഞങ്ങളുടെയൊക്കെ കാലത്ത് നായികമാര്‍ക്ക് വണ്ണം വേണം. ശരീരപുഷ്ടി വളര്‍ത്താന്‍ നന്നായി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. അതിന് പുറമെ ഇന്‍ഞ്ചക്ഷനും എടുക്കും ഷീല പറഞ്ഞു. കാരവന്‍ വന്നപ്പോള്‍ ഷൂട്ടിംഗ് ലൊക്കേഷനുകളിലെ കൂട്ടായ്മകള്‍ ഇല്ലാതായെന്നും ഷീല പറഞ്ഞു. പരസ്പര സ്‌നേഹം കുറഞ്ഞു. സ്വാര്‍ത്ഥത കൂടി.

ഞങ്ങളുടെ കാലത്ത്

ഞങ്ങളുടെ കാലത്ത് ചൂടും വെയിലും സഹിച്ചു കല്ലിലും മുളളിലും ചെരിപ്പിടാതെ നടന്നാണ് നാടന്‍ പെണ്ണായി അഭിനയിച്ചത്. കാലിന് നീരു വന്നിട്ടുണ്ട്. ഇന്നു ചെരിപ്പിട്ടു നടന്നാലും ഇട്ടിട്ടില്ലെന്നും തോന്നിപ്പിക്കാന്‍ സാങ്കേതിക വിദ്യ കൊണ്ടു കഴിയും. ഷീല പറഞ്ഞു. ഇന്ന് സിനിമയില്‍ എല്ലാം സ്വാഭാവികമാണ്. പഴയ സിനിമയിലെ ഡയലോഗുകളും അഭിനയവുമൊക്കെ പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് കൃത്രിമമായി തോന്നും. പക്ഷേ അന്നത്തെ പരിമിതികളും ഓര്‍ക്കണം.

ഇന്നത്തെ പോലെ

ഇന്നത്തെപോലെ വസ്ത്രത്തില്‍ കുത്തിവെക്കുന്ന മൈക്രോഫോണില്ല. ഞാനും നസീറും രഹസ്യം പറഞ്ഞാലും ഉറക്കെ പറയണം. അല്ലെങ്കില്‍ ഫാനിന്റെ ഉയരത്തില്‍ തൂക്കിയിട്ട മൈക്രോഫോണ്‍ പിടിച്ചെടുക്കില്ല. മാത്രമല്ല. അന്നത്തെ തിരക്കഥാകൃത്തുകളൊക്കെ നാടകത്തില്‍ നിന്നു വന്നവരാണ്. പക്ഷേ അന്ന് ഞങ്ങള്‍ പറഞ്ഞത് ശുദ്ധ മലയാളമാണ്. ഇന്നു സംസാരിക്കുന്നത്. മംഗ്ലീഷല്ലേ. അഭിമുഖത്തില്‍ ഷീല പറഞ്ഞു.

Read more about: sheela nayanthara ഷീല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X