twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കാണാന്‍ വലിയ പാടാണെന്ന് നടി ഷീല' നയന്‍താരയെ കുറിച്ച് പറഞ്ഞ് നടി

    |

    മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടിമാരുടെ ലിസ്റ്റില്‍ ഒന്നാമത് നടി ഷീലയുടെ പേരുണ്ടാകും. എത്രയോ വര്‍ഷങ്ങളായി അഭിനയിക്കുന്ന ഷീല ഇപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തില്‍ പിന്നിലല്ല. സൗന്ദര്യം മാത്രമല്ല അഭിനയിക്കാനുള്ള കഴിവും ശക്തമായ നിലപാടുകളുമൊക്കെ ഷീലയെ മറ്റുള്ളവരില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ഘടകങ്ങളാണ്.

    ദശാബ്ദങ്ങള്‍ നീണ്ട അഭിനയ ജീവിതത്തിനിടയില്‍ അസൂയ തോന്നിയ നടിയുണ്ടോ എന്ന ചോദ്യം ഷീല നേരിട്ടിരിക്കുകയാണ്. ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു ഷീല. അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേ നടി നയന്‍താരയെ കുറിച്ചുള്ള അഭിപ്രായം ഷീല രേഖപ്പെടുത്തി.

    അസൂയ തോന്നിയിട്ടുള്ള നടി ആരാണെന്നാണ് ഷീലയോട് ചോദിച്ചത്.

    അസൂയ തോന്നിയിട്ടുള്ള നടി ആരാണെന്നാണ് ഷീലയോട് ചോദിച്ചത്.

    'എനിക്ക് ആരോടും അസൂയ തോന്നിയിട്ടില്ല. പക്ഷേ എനിക്കൊത്തിരി അഭിനന്ദിക്കാന്‍ തോന്നിയിട്ടുള്ള നായിക നയന്‍താരയാണ്. മനസ്സിനക്കരെ എന്ന സിനിമയിലൂടെ എന്റെ കൂടെയാണ് അവള്‍ ആദ്യമായി അഭിനയിച്ചത്. എന്ന് കണ്ടാലും ആ കുട്ടിയ്ക്ക് നമ്മളോട് ഭയങ്കര ബഹുമാനമാണ്. അതേ സ്‌നേഹമുണ്ട്. പിന്നെ അത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കാണാന്‍ വലിയ പാടാണ്' എന്നും ഷീല പറഞ്ഞ് നിര്‍ത്തുന്നു.

    നയന്‍താര എന്ന പുതുമുഖത്തെ സത്യന്‍ അന്തിക്കാട് പരിചയപ്പെടുത്തി

    2003 ലെ ക്രിസ്തുമസ് റിലീസായിട്ടാണ് മനസ്സിനക്കരെ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്നസെന്റ്, ഷീല, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്നു. ഈ സിനിമയിലൂടെയാണ് നയന്‍താര എന്ന പുതുമുഖത്തെ സത്യന്‍ അന്തിക്കാട് മലയാളികള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്.

    എൻ്റെ മകളെ തെമ്മാടിക്കുഴിയില്‍ അടക്കാന്‍ സമ്മതിക്കില്ല; പാര്‍വതിയോട് മതം മാറാന്‍ പറഞ്ഞു, ജഗതിയെ കുറിച്ച് മകന്‍എൻ്റെ മകളെ തെമ്മാടിക്കുഴിയില്‍ അടക്കാന്‍ സമ്മതിക്കില്ല; പാര്‍വതിയോട് മതം മാറാന്‍ പറഞ്ഞു, ജഗതിയെ കുറിച്ച് മകന്‍

    അവതാരകയായി ജോലി ചെയ്തിരുന്ന ഡയാന മറിയം കുര്യന്‍ എന്ന പെണ്‍കുട്ടിയാണ് നയന്‍താരയായത്

    ചാനല്‍ പരിപാടികളില്‍ അവതാരകയായി ജോലി ചെയ്തിരുന്ന ഡയാന മറിയം കുര്യന്‍ എന്ന പെണ്‍കുട്ടിയാണ് നയന്‍താരയായ മാറിയത്. സിനിമയുടെ സെറ്റില്‍ നിന്നും ഡയാനയ്ക്ക് നയന്‍താര എന്ന പേരിട്ടതിനെ കുറിച്ച് സംവിധായകന്‍ മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. തുടക്കത്തില്‍ മലയാളത്തില്‍ അഭിനയിച്ച നടി പിന്നീട് തമിഴിലേക്ക് മാറിയതോടെയാണ് ഉയരങ്ങള്‍ കീഴടക്കിയത്.

    അവള്‍ക്ക് ഇഷ്ടമുണ്ടെന്ന് തോന്നിയിട്ടുണ്ട്; നമിതയുമായുള്ള പ്രണയത്തെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍അവള്‍ക്ക് ഇഷ്ടമുണ്ടെന്ന് തോന്നിയിട്ടുണ്ട്; നമിതയുമായുള്ള പ്രണയത്തെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍

    നായകന്മാര്‍ പോലുമില്ലാതെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നയന്‍താര സമ്മാനിച്ചു

    തമിഴില്‍ ഗ്ലാമറസ് റോളുകളും ഐറ്റം സോംഗുമൊക്കെ ചെയ്തിരുന്ന നടി നയന്‍സ് എന്ന വിളിപ്പേര് സ്വന്തമാക്കി. അവിടുന്നിങ്ങോട്ട് പ്രേക്ഷകര്‍ പോലും വിചാരിക്കാത്ത വളര്‍ച്ചയാണ് നയന്‍താരയ്ക്കുണ്ടാവുന്നത്. അഭിനയിക്കുന്ന സിനിമകളൊക്കെ ഹിറ്റായി മാറിയതോടെ കഥാപാത്രത്തിന് പ്രധാന്യമുള്ള റോളുകള്‍ തിരഞ്ഞെടുത്ത് തുടങ്ങി. ശേഷം നായകന്മാര്‍ പോലുമില്ലാതെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നയന്‍താര സമ്മാനിച്ചു.

    സുരേഷ് ഗോപിയ്ക്ക് കൊടുത്തതാണ്; മകള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഷര്‍ട്ടിന്റെ കഥ പറഞ്ഞ് ഇന്ദ്രന്‍സ്സുരേഷ് ഗോപിയ്ക്ക് കൊടുത്തതാണ്; മകള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഷര്‍ട്ടിന്റെ കഥ പറഞ്ഞ് ഇന്ദ്രന്‍സ്

    ജൂണ്‍ ഒന്‍പതിന് നയൻതാര വിവാഹിതയായേക്കും

    മിന്നും നായികയായി വളര്‍ന്നതോട് കൂടി തെന്നിന്ത്യയുടെ ലേഡീസൂപ്പര്‍സ്റ്റാര്‍ എന്ന പട്ടം നയന്‍താരയുടെ പേരിലായി. അപൂര്‍വ്വം നടിമാര്‍ക്ക് ലഭിക്കുന്ന പേരും പ്രശംസയുമാി നടി സ്വന്തമാക്കി വച്ചിരിക്കുന്നത്. നിലവില്‍ സംവിധായകനും നടനുമായ വിഘ്‌നേശ് ശിവനുമായി അടുപ്പത്തിലാണ് നടി. ഇരുവരുടെയും വിവാഹം നടക്കുമെന്ന തരത്തില്‍ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ജൂണ്‍ ഒന്‍പതിന് വിവാഹം ഉണ്ടായേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

    Recommended Video

    'വിശ്വസിച്ചവരെല്ലാം ചതിച്ചു', ചേർത്ത് നിർത്തി വിക്കി. വിവാഹം ജൂണിൽ

    വീഡിയോ കാണാം

    Read more about: sheela ഷീല
    English summary
    Sheela Says, She Is Not Jealous Of Any Actress But She Appreciate Nayanthara A Lot For This Reason
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X