മകന്റെ കാര്യത്തിൽ ഷീലയ്ക്ക് ആ വിഷമം ഉണ്ട്; അത്രയും ആഘോഷിക്കപ്പെട്ട നടിയാണ്; ചെയ്യാറു ബാലു
മലയാളികളെ സംബന്ധിച്ച് അനശ്വര നായിക നടിയാണ് ഷീല. ഒരുകാലത്ത് മലയാളത്തിൽ ഏറ്റവും തിരക്കുള്ള നായിക നടിയായിരുന്നു ഷീല. പ്രമുഖ നോവലുകൾ സിനിമകളാക്കിയപ്പോൾ അതിൽ മിക്കതിലും നായികയായെത്തിയത് ഷീലയാണ്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണ് ഭൂരിഭാഗം സിനിമകളിലും നടിക്ക് ലഭിച്ചത്. നായിക നടിമാരുടെ സുവർണ കാലഘട്ടമായിട്ടാണ് ഷീല,ശാരദ, ജയഭാരതി എന്നീ നടിമാർ സജീവമായി അഭിനയിച്ച വർഷങ്ങൾ അറിയപ്പെടുന്നത്.
പിന്നീട് വന്ന നായികമാർക്ക് സൂപ്പർതാര ചിത്രങ്ങളുടെ അതിപ്രസരം മൂലം പലപ്പോഴും നല്ല സിനിമകൾ ലഭിച്ചില്ലെന്ന് പ്രേക്ഷകർ ചൂണ്ടിക്കാട്ടാറുണ്ട്. മലയാള സിനിമാ രംഗത്ത് എന്നും ബഹുമാന്യമായ സ്ഥാനം ഷീലയ്ക്കുണ്ട്. മകനൊപ്പമുള്ള ജീവിതത്തിന് പ്രധാന്യം നൽകി അഭിനയ രംഗം വിട്ട ഷീല പിന്നീട് തിരിച്ചെത്തുന്നത് 18 വർഷങ്ങൾക്ക് ശേഷമാണ്. മനസ്സിനക്കരെ, അകലെ എന്നീ സിനിമകളിലൂടെ ശക്തമായ തിരിച്ച് വരവ് ഷീലയ്ക്ക് സാധ്യമായി.
ഷീലയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ രംഗത്തെ ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു. ഷീലയെ ഇന്നും വിഷമിപ്പിക്കുന്ന ഒരു കാര്യമുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ആഗായം തമിഴ് യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. മകന് സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞതിൽ ഷീലയ്ക്ക് വിഷമം ഉണ്ട്. സിനിമാ ലോകം കൊണ്ടാടിയ നടിയാണ് ഷീല. ഹിന്ദിയിൽ നിന്നുൾപ്പെടെ വന്ന അവസരങ്ങൾ നടി വേണ്ടെന്ന് വെക്കുകയായിരുന്നു.

അത്രയും ആഘോഷിക്കപ്പെട്ടിട്ടും തന്റെ മകന് സിനിമാ ലോകത്ത് സ്ഥാനം ലഭിച്ചില്ലെന്ന നിരാശ അവർക്കുണ്ട്. സിനിമ ആരെയാണ് വളർത്തുകയെന്ന് പറയാൻ പറ്റില്ലെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു. കാതൽ റോജ എന്ന സിനിമയിൽ ഷീലയുടെ മകൻ ജോർജ് വിഷ്ണു അഭിനയിച്ചിട്ടുണ്ട്. പൂജ കുമാറായിരുന്നു നായിക. സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. പക്ഷെ പടം ഓടിയില്ല. പിന്നീട് ചെറിയ വേഷങ്ങളിലാണ് ജോർജ് വിഷ്ണു അഭിനയിച്ചതെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.
കരിയറിലെ തിരക്കുകൾക്കിടെയാണ് ഷീല വിവാഹം കഴിക്കുന്നത്. എന്നാൽ ഈ വിവാഹബന്ധം പരാജയപ്പെട്ടു. സിനിമാ അഭിനയത്തോട് ഒരുഘട്ടത്തിൽ ഷീലയ്ക്ക് മടുപ്പ് തോന്നി. മകനോടൊപ്പം നടി ഊട്ടിയിലേക്ക് പോയെന്നും ചെയ്യാറു ബാലു ഓർത്തു. തമിഴ് നടൻ രവിചന്ദ്രനുമായുള്ള വിവാഹബന്ധത്തിൽ ഷീലയ്ക്ക് ജനിച്ച മകനാണ് ജോർജ് വിഷ്ണു. തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് ഷീല എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല. മകന് വേണ്ടിയാണ് താൻ സിനിമാ അഭിനയം നിർത്തിയതെന്ന് മുമ്പൊരിക്കൽ ഷീല പറഞ്ഞിട്ടുണ്ട്.

അമ്മയെന്ന നിലയിൽ മകനൊപ്പം സമയം ചെലവിടാൻ ആഗ്രഹമുണ്ടായിരുന്നു. സിനിമാ നടി ആണെങ്കിലും ഞാൻ ഒരു അമ്മയും കൂടിയാണ്. ഒരിക്കൽ ചെന്നെെയിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ വീട്ടിൽ നിന്ന് കോൾ വന്നു. മകനൊന്ന് വീണതായിരുന്നു. അന്ന് സെറ്റിൽ നിന്ന് താൻ വീട്ടിലേക്ക് ഓടുകയായിരുന്നെന്നും ഷീല വ്യക്തമാക്കി.
അടുത്തിടെ അനുരാഗം എന്ന സിനിമയിൽ ഷീല അഭിനയിച്ചിട്ടുണ്ട്. ഏറെനാളുകൾക്ക് ശേഷം നടി മലയളത്തിലേക്ക് തിരിച്ച് വന്ന സിനിമയായിരുന്നു ഇത്. പക്ഷെ ചിത്രം പരാജയപ്പെട്ടു. ചെന്നെെയിലാണ് ഷീല താമസിക്കുന്നത്. സിനിമാ കരിയറിലെ തുടക്ക കാലം മുതൽ ഷീല ചെന്നെെയിലാണ്.
വർഷങ്ങളോളം ചെന്നെെയിൽ താമസിച്ചത് കാരണം തന്റെ ബന്ധങ്ങളെല്ലാം ചെന്നെെയിലാണെന്നും അത് കൊണ്ടാണ് കേരളത്തിലേക്ക് താമസം മാറാത്തതെന്നും നേരത്തെ നടി മുമ്പൊരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്. 78 കാരിയായ ഷീല പ്രാധാന്യമില്ലാത്ത വേഷങ്ങൾ സിനിമകളിൽ ഒരിക്കലും ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്.


Click it and Unblock the Notifications