മേക്കപ്പ് തുടയ്ക്കാൻ പറഞ്ഞു, ഷീല ചേച്ചിക്ക് ഇറിറ്റേഷനായി, ആരും കാണാതെ ലിപ്സ്റ്റിക് തേച്ചു: അളകപ്പൻ
മലയാള സിനിമാ ലോകം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ഷീല, ബ്ലാക്ക് ആന്റ് വെെറ്റ് സിനിമകളുടെ കാലഘട്ടത്തിൽ തിരക്കേറിയ നടിയായിരുന്ന ഷീലയ്ക്ക് ഒട്ടനവധി സൂപ്പർഹിറ്റ് സിനിമകൾ കരിയറിൽ ലഭിച്ചു. ഒരു ഘട്ടത്തിൽ അഭിനയ രംഗത്ത് നിന്നും മാറി നിന്ന ഷീല രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം 2003 ൽ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. പ്രിയ നടിക്ക് വലിയ സ്വീകാര്യത അന്നും ലഭിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരയിലെ ഓർമകൾ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകനായ അളകപ്പൻ. ഷീലയുടെ മേക്കപ്പിനെക്കുറിച്ച് ഇദ്ദേഹം സംസാരിക്കുന്നുണ്ട്. സഫാരി ടിവിയിൽ ഇദ്ദേഹം ഓർമകൾ പങ്കുവെച്ചത്.
ലൊക്കേഷനിൽ വന്നപ്പോൾ അവരുടെ മേക്കപ്പ് ഭയങ്കര കൂടുതലായിരുന്നു. ബാക്കി കഥാപാത്രങ്ങളുമായി ചേരുകയേ ഇല്ല. പഴയ കാലത്ത് പാൻ കേക്ക് ഉപയോഗിച്ചിരുന്നത് അറിയാതെ പോയതാണോ എന്നറിയില്ല. ഷീല ചേച്ചി ഫുൾ മേക്കപ്പിലാണ് വന്നത്. പഴയ കാലത്ത് അങ്ങനെയാെരു മേക്കപ്പിന്റെ ആവശ്യമുണ്ടായിരുന്നു. ഞാൻ സത്യേട്ടനെ നോക്കി. അഴകപ്പൻ പോയി പറയെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് പേടിയായിരുന്നു. അവർ ആക്സ്പറ്റ് ചെയ്യുമോ എന്ന്. എനിക്കവരെ പരിചയവും ഇല്ല.

ഞാൻ ഒരു റെഡ് ഫിൽട്ടർ എടുത്ത് പോയി. ചേച്ചി ഈ ഫിൽട്ടർ ക്യാമറയ്ക്ക് ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞു. അതെന്തിനാണെന്ന് ചോദിച്ചപ്പോൾ ഭയങ്കര കളർഫുളായി കിട്ടാനാണെന്നും പറഞ്ഞു. ഇത്ര മേക്കപ്പ് വേണ്ട, കാരണം അപ്പോൾ റെഡ് ഫിൽട്ടർ ഉപയോഗിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. ചേച്ചി ആകെ കൺഫ്യൂഷനായി. നിങ്ങളുടെ പേരൊക്കെ കേട്ടിട്ടുണ്ട്, നല്ല പടങ്ങൾ ചെയ്ത ആളല്ലേ എന്ന് ചോദിച്ചു. സംസാരിച്ച് ഞാൻ വന്നു. ചേച്ചിയെ ഫൂളാക്കാൻ വേണ്ടി പറഞ്ഞതാണെന്ന് കരുതുമോ എന്ന പേടി എനിക്കുണ്ടായിരുന്നു. അവരില്ലെങ്കിൽ ആ ക്യാരക്ടറില്ല. എനിക്കാണ് ആ പടം നഷ്ടപ്പെടുക.
എന്നാലും ഞാൻ ധെെര്യമായി പറഞ്ഞു. ചേച്ചി മേക്കപ് മാനെ വിളിച്ച് റീ ഡൂ ചെയ്ത് തിരിച്ച് വന്നു. മുമ്പത്തേക്കാൾ മെച്ചം എന്ന് പറയാം. പക്ഷെ അപ്പോഴും കൂടുതലാണ്. ചേച്ചി കുറച്ച് കൂടെ കുറയ്ക്കണമെന്ന് പറഞ്ഞപ്പോൾ അത്രയും കുറയ്ക്കണോ എന്തിനാണങ്ങനെ കുറയ്ക്കുന്നത് നിങ്ങൾക്ക് ലെെറ്റ് കുറച്ച് കൂടെ എന്ന് ചോദിച്ചു. അത് പറ്റില്ല ചേച്ചി, ബാക്കിയുള്ളവരെല്ലാം ഇരുണ്ട് പോകും എന്ന് പറഞ്ഞു. വളരെ കളർഫുൾ എന്ന് പറഞ്ഞപ്പോൾ ചേച്ചി ഹാപ്പിയായി. വീണ്ടും അകത്തേക്ക് പോയി തിരിച്ച് വന്നു. ടേക്ക് എടുക്കാൻ പോകുമ്പോൾ ചേച്ചി തിരിഞ്ഞു. എന്നിട്ട് ക്യാമറയിലേക്ക് ഫേസ് ചെയ്തു. ആ ടേക്കിൽ ലിപ്സ്റ്റിക് കൂടുതലാണ്.

എങ്ങനെയാണത്, മേക്കപ്പ് കുറച്ചതാണല്ലോ എന്ന് ഞാൻ ചിന്തിച്ചു. അടുത്ത ഷോട്ട് പോയപ്പോൾ ഇതേ സംഭവം. ടേക്കിന് മുമ്പ് പറയുമെങ്കിലും മേക്കപ്പ് തുടയ്ക്കുമെങ്കിലും ടേക്കിന് മുമ്പ് ഒന്ന് തിരിയും. എന്താണ് ചെയ്യുന്നതെന്ന് എനിക്ക് സംശയമായി. ചേച്ചി എന്താണ് ചെയ്യുന്നതെന്ന് നോക്ക് എന്ന് അസിസ്റ്റിനോട് പറഞ്ഞു. കയ്യിൽ ലിപ്സ്റ്റിക് വെച്ചിട്ട് ആ സമയത്ത് ഒന്ന് തേക്കുന്നതാണ്. അത് ഹ്യൂമർ സിറ്റുവേഷനാണെങ്കിലും ഞാൻ വീണ്ടും ആ ഫിൽട്ടർ എടുത്ത് കൊണ്ട് പോയി. നിങ്ങൾ എന്നെ മേക്കപ്പ് ചെയ്യാൻ സമ്മതിക്കില്ലേ എന്ന് ചോദിച്ച് ഇറിറ്റേഷനുണ്ടായി, ഹാപ്പിനെസുണ്ടായി. പിന്നെയാണ് ഷീല മേക്കപ്പ് തുടച്ച് അഭിനയിക്കാൻ തയ്യാറായതെന്നും അളകപ്പൻ ഓർത്തു.


Click it and Unblock the Notifications