കർഷകന്റെയും ടീച്ചറുടെയും മകൾ; അദ്ദേഹത്തെ വിവാഹം ചെയ്തില്ലായിരുന്നെങ്കിൽ എന്റെ ജീവിതം; ഷീലു എബ്രഹാം
നടിയായും അഭിനേത്രിയായും ശ്രദ്ധേയ സാന്നിധ്യമാകാൻ ഷീലു എബ്രഹാമിന് സാധിച്ചിട്ടുണ്ട്. വൻ ഹിറ്റായ സിനിമകളല്ലെങ്കിലും ചെറിയ സിനിമകളിലൂടെയാണ് ഷീലു സാന്നിധ്യമറിയിച്ചത്. അബാം മൂവീസാണ് ഷീലുവിന്റെയും ഭർത്താവിന്റെയും പ്രൊഡക്ഷൻ കമ്പനി. നഴ്സിംഗ് ജോലി ചെയ്യവയാണ് ഷീലു ബിസിനസുകാരൻ എബ്രഹാം മാത്യുവിനെ വിവാഹം ചെയ്തത്. വിവാഹ ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷീലുവിപ്പോൾ. പോപോഡോമിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
വിവാഹമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് ഷീലു വ്യക്തമാക്കി. ആ തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ഒരുപക്ഷെ എന്നല്ല, തീർച്ചയായും ഒരു നഴ്സായി തുടരുമായിരുന്നു. പ്രണയ വിവാഹമായിരുന്നു. അന്ന് ഒരുപാട് പ്രൊപ്പോസലുകൾ വന്നിട്ടുണ്ട്. ഇദ്ദേഹത്തെ വിവാഹം ചെയ്യാമെന്ന താനെടുത്ത തീരുമാനം നിർണായകമായെന്നും ഷീലു പറയുന്നു. സാമ്പത്തികമുള്ളയാളാണെന്ന് ചിന്തിച്ചില്ല.

ആ വ്യക്തിയിൽ എനിക്ക് തോന്നായ ആകർഷണത്തിലാണ് വിവാഹം കഴിക്കുന്നത്. വിവാഹം ചെയ്ത ശേഷമാണ് എന്നോട് രാജി വെക്കാൻ പറയുന്നത്. പിന്നീട് തന്റെ ജീവിതം മൊത്തത്തിൽ മാറിയെന്നും ഷീലു എബ്രഹാം വ്യക്തമാക്കി. മക്കളെ കല്യാണം കഴിപ്പിച്ച് വിടുമ്പോഴൊക്കെ സാമ്പത്തികമുള്ളവരായിരിക്കണം എന്ന് ചിന്തിക്കുന്നവരാണ് മാതാപിതാക്കൾ. എന്റെ മാതാപിതാക്കൾ ജോലി വിടേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ ആദ്യം എതിർത്തു. ഇദ്ദേഹം ബിസിനസുകാരനാണ്, മുംബൈയിൽ സെറ്റിൽഡാണ്.
ഇദ്ദേഹത്തെ പറ്റി വലിയ ധാരണയില്ല. ഞങ്ങൾ നാട്ടിൻ പുറത്ത് ജീവിച്ചവരാണ്. കർഷകന്റെയും ടീച്ചറുടെയും മകളാണ് ഞാൻ, മിഡിൽ ക്ലാസ് ജീവിതം. അവർക്ക് ആശങ്കയുണ്ടായിരുന്നെന്ന് ഷീലു പറയുന്നു. പിന്നീട് അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്യുമ്പോൾ അവർ ഹാപ്പിയായി. ഇപ്പോൾ അവരുടെ അത്രയും സന്തോഷിക്കുന്ന വേറൊരു മാതാപിതാക്കൾ ഉണ്ടാവില്ലെന്നും ഷീലു എബ്രഹാം പറയുന്നു. താനിപ്പോഴും സാധാരണ സ്ത്രീയാണെന്നും ഷീലു പറയുന്നു. ഇപ്പോൾ ഉള്ളതിൽ തൃപ്തയാണ്.

ഈ ഒരു ലെവലിൽ ഞാൻ താമസിക്കുമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എനിക്ക് മെറ്റീരിയൽ കാര്യങ്ങളിൽ താൽപര്യമുണ്ടായിരുന്നില്ല. അതെല്ലാം സ്വാഭാവികമായി എന്നിലേക്ക് വന്നതാണ്. നമുക്കെല്ലാവർക്കും ഒരു വിധിയുണ്ടാകും. എന്റെ സുഹൃത്തുക്കൾ ഇപ്പോഴും നഴ്സിംഗ് ഫീൽഡിൽ വർക്ക് ചെയ്യുന്നവരാണ്. അത് പോലെ വർക്ക് ചെയ്യേണ്ടിയിരുന്ന ഞാനാണ് നിമിഷ നേരം കൊണ്ട് രാജി വെച്ച് ആ ഫീൽഡിൽ നിന്നും പൂർണമായും മാറി എന്റെ ജീവിത സാഹചര്യങ്ങളെയെല്ലാം അപ്പാടെ മാറ്റിക്കൊണ്ട് വേറൊരു ലൈഫ് സ്റ്റെെലിലേക്ക് വന്നത്.
അങ്ങനെ വന്നെങ്കിലും ഞാൻ മാറിയിട്ടില്ല. എന്റെ നോക്കിക്കാണുന്നവരുടെ ചിന്തകളാണ് മാറിയതെന്നും ഷീലു എബ്രഹാം വ്യക്തമാക്കി. തനിക്കൊന്നിലും അമിത പ്രതീക്ഷകളില്ലെന്നും ഷീലു പറയുന്നു. മക്കളിൽ നിന്ന് എക്സ്പെക്ടേഷൻ ഇല്ല. അവരെ നല്ല വ്യക്തിയാക്കുക. നല്ല രീതിയിൽ വളർത്തിയെന്ന തൃപ്തി കഴിഞ്ഞാൽ എനിക്ക് പ്രായമാകുമ്പോൾ അവർ നോക്കണം എന്ന പ്രതീക്ഷയില്ല. ഒന്നിലും തനിക്ക് എക്സ്പെക്ടേഷൻ ഇല്ല. തന്റെ സ്വപ്നങ്ങൾ പരിമിതമാണെന്നും ഷീലു എബ്രഹാം പറഞ്ഞു.


Click it and Unblock the Notifications