ആരെയും കാണിക്കാനല്ല, ​ശ്രീനിയേട്ടനോടും ധ്യാനിനോടും ഞങ്ങൾക്കുള്ള ആത്മബന്ധം; ഷീലു എബ്ര​ഹാം

തന്റേതായ ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെട്ട നടിയാണ് ഷീലു എബ്രഹാം. നിർമാതാവ് കൂടിയായ ഷീലു ഭർത്താവ് എബ്രഹാം മാത്യുവിനൊപ്പം നിരവധി സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. കാര്യങ്ങൾ തുറന്ന് സംസാരിക്കുന്ന പ്രകൃതക്കാരിയാണ് ഷീലു എബ്രഹാം. സിനിമയ്ക്ക് ചേർന്ന സ്വഭാവമല്ല തനിക്കെന്ന് ഷീലു എബ്രഹാം പറഞ്ഞിട്ടുണ്ട്. സിനിമാ ലോകത്ത് തനിക്ക് ഏറെ ബഹുമാനവും സ്നേഹവുമുള്ള വ്യക്തിയെക്കുറിച്ച് സംസാരിക്കുകയാണ് ഷീലുവിപ്പോൾ. ശ്രീനിവാസനാണ് ഷീലുവിന്റെ പ്രിയ താരം.

തനിക്ക് സിനിമാ ലോകത്ത് ശ്രീനിവാസൻ ​ഗുരു തുല്യനാണെന്ന് ഷീലു എബ്രഹാം പറയുന്നു. കെെരളി ടിവിയോടാണ് പ്രതികരണം. ഞാൻ സിനിമ തുടങ്ങി വെക്കുന്നത് അദ്ദേഹത്തിനൊപ്പമാണ്. ​ഗുരുത്വം എന്ന് പറയുമ്പോൾ എന്റെ മനസിൽ വരുന്ന വ്യക്തി ശ്രീനിയേട്ടനാണ്. സിനിമയിൽ ആദ്യത്തെ എന്റെ ഷോ‌ട്ട് ശ്രീനിയേട്ടനൊപ്പമായിരുന്നു. അന്നെനിക്ക് സിനിമയെക്കുറിച്ച് അറിയില്ല. അഭിനയിക്കുമ്പോൾ ഫ്രെയിമിൽ നിന്ന് പോയത് ഞാനിപ്പോഴും ഓർക്കുന്നു.

Sheelu Abraham

നടന്ന് വരുന്ന ഷോട്ടാണ്. കൊച്ചേ, ഇങ്ങോട്ട് കയറി നിൽക്ക്, ഫ്രെയിം ഔട്ടാണ് എന്ന് അദ്ദേഹം പറഞ്ഞു. ഫ്രെയിം ഔട്ട് എന്നാൽ എന്താണെന്ന് പോലും അന്നെനിക്ക് അറിയില്ല. അന്ന് അദ്ദേഹം പറഞ്ഞ് തന്നു. ഒരാളുടെ നിഴലിൽ നിൽക്കരുതെന്നും ലൈറ്റ് ക്യാച്ച് ചെയ്യണമെന്നും പറഞ്ഞ് തന്നത് ശ്രീനിയേട്ടനാണ്. ഞാൻ വന്ന വഴി ഒരിക്കലും മറക്കില്ല. സിനിമയെന്ന് പറയുമ്പോൾ എനിക്ക് ശ്രീനിയേട്ടനെ ഓർമ വരും. അദ്ദേഹം ബാഡ് ബോയ്സ് വന്നിട്ടുണ്ടായിരുന്നു. സുഖമില്ലാത്ത അദ്ദേഹത്തെ അന്ന് കെയർ ചെയ്തത് ആരെയും കാണിക്കാനല്ല. എന്റെയുള്ളിൽ എപ്പോഴും ഒരു നഴ്സിന്റെ കെയറിം​ഗ് ഉണ്ട്.

എല്ലാവരോടും എനിക്കതുണ്ട്. വയ്യാത്ത വ്യക്തിയെ കണ്ടാൽ ഞാൻ പെട്ടെന്ന് അവരെ കംഫർട്ട് ആക്കാൻ തോന്നും. ശ്രീനിയേട്ടനോട് കരുതൽ കൂടുതൽ കാണിക്കുന്നതിന് കാരണം അദ്ദേഹത്തോടുള്ള ​ഗുരുത്വമാണ്. അതുകൊണ്ട് ധ്യാൻ എപ്പോഴും ഞങ്ങൾക്ക് പ്രിയപ്പെട്ടയാളാണ്. ധ്യാൻ ഞങ്ങളോടൊപ്പം ആദ്യം അഭിനയിക്കുന്നത് വീ​ഗം എന്ന സിനിമയിലാണ്.

Sheelu Abraham

ആക്‌ടറെന്ന നിലയിൽ ഞങ്ങൾ അപ്രോച്ച് ചെയ്തതാണ്. പക്ഷെ അതിൽ വന്ന ശേഷം ഞങ്ങളോട് വളരെ ഫ്രണ്ട്ലിയായി. എന്റെ ഭർത്താവ് മോനേ, കുട്ടാ എന്നേ വിളിക്കൂ. ഏത് സിനിമയുമായി അദ്ദേഹത്തെ അപ്രോച്ച് ചെയ്താലും നമ്മുടെ സിനിമയാണെങ്കിൽ കഥയൊന്നും നോക്കില്ല. എബ്രഹാം ചേട്ടന്റെ സിനിമയാണോ, ഷീലു ചേച്ചിയുണ്ടോ എന്ന് ചോദിച്ച് ഓക്കെ പറയും. സിനിമയിൽ വളരെ കുറച്ച് പേരോടെ ഉള്ളിൽ നിന്ന് ഇഷ്ടം തോന്നൂ. അങ്ങനെയുള്ള ഒരാളാണ് ധ്യാൻ.

ബാക്കിയെല്ലാവരോട് ആ സിനിമ തീരുന്നതോടെ തീരുന്ന ബന്ധമായിരിക്കാം. മമ്മൂക്കയെ മാറ്റി നിർത്തി സിനിമയിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ആൾ ആരാണെന്ന് ചോദിച്ചാൽ ധ്യാനാണെന്ന് ഞാൻ പറയും. അദ്ദേഹത്തിന്റെ മനസിൽ കളങ്കമില്ലെന്നും ഷീലു എബ്രഹാം വ്യക്തമാക്കി. ബാഡ് ബോയ്സ് ആണ് ഷീലു നിർമ്മിച്ച പുതിയ ചിത്രം. ഒമർ ലുലുവാണ് ചിത്രം സംവിധാനം ചെയ്തത്.

More from Filmibeat

Read more about: sheelu abraham
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X