ആറ് ഹോട്ടലുകൾ പൂട്ടി, പന്ത്രണ്ടര കോടി നഷ്ടം, എന്നിട്ടും ഞങ്ങളെ ബാധിച്ചില്ല; ഭർത്താവിന്റെ ശ്രദ്ധ: ഷീലു എബ്രഹാം

തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നയാളാണ് നടി ഷീലു എബ്രഹാം. ഇന്ന് ബിസിനസ് രം​ഗത്തേക്കും ഷീലു കടന്ന് വന്നിരിക്കുന്നു. ബിസിനസുകാരനായ ഭർത്താവിന്റെ വലിയ പിന്തുണ ഷീലുവിനുണ്ട്. ഇതേക്കുറിച്ച് പുതിയ അഭിമുഖത്തിൽ ഷീലു എബ്രഹാം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവിൽ നിന്നും പഠിച്ച പാഠങ്ങൾ ഷീലു പങ്കുവെച്ചു. ലെെഫ് നെറ്റ് ‌ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

ചത്തു പോകട്ടേയെന്ന് പ്രാർത്ഥന, ആദരാഞ്ജലി പോസ്റ്റുകൾ, ആ പിരിവ് നടത്തുന്നത് ഞാനല്ല; തട്ടിപ്പിനെ കുറിച്ച് രേണു!
ചത്തു പോകട്ടേയെന്ന് പ്രാർത്ഥന, ആദരാഞ്ജലി പോസ്റ്റുകൾ, ആ പിരിവ് നടത്തുന്നത് ഞാനല്ല; തട്ടിപ്പിനെ കുറിച്ച് രേണു!

ഞാനൊരു ബിസിനസുകാരിയായി വരുന്നതേയുള്ളൂ. ഭർത്താവ് ബിസിനസ് ചെയ്യുന്നത് കണ്ടുള്ള പരിചയമുണ്ട്. പുള്ളി അത്യാവശ്യം നല്ലൊരു ബിസിനസുകാരനാണ്. മറ്റാരിലും കണ്ടിട്ടില്ലാത്ത തരത്തിൽ വളരെ കെയർഫുളാണ് അദ്ദേഹം. 50 ലക്ഷം കയ്യിലുണ്ടെങ്കിൽ 40 ലക്ഷം സെെഡിൽ വെച്ച് ബാക്കി 10 ലക്ഷമേ പുള്ളി ഉപയോ​ഗിക്കൂ. ബേസ് സ്‌ട്രോങ് ആക്കി വെക്കും. ഞങ്ങളിത്രയും സിനിമകൾ ചെയ്തു. അവസാനം ചെയ്ത രണ്ട് സിനിമകളും ഫ്ലോപ്പ് ആണ്. ആ രണ്ട് സിനിമകളിലൂടെ ഞങ്ങൾക്ക് നഷ്ടപ്പെ‌ട്ടത് പന്ത്രണ്ടര കോടി രൂപയാണ്. പക്ഷെ അത് ഞങ്ങളുടെ ബിസിനസിനെയോ ഫാമിലിയെയോ ഞങ്ങളുടെ സാമ്പത്തിക സ്ഥിതിയെയോ ബാധിച്ചിട്ടില്ല. ഒരു സെെഡിൽ പുള്ളിയുണ്ടാക്കി വെച്ച സ്ട്രോങായ ബേസ് ആണ്. പക്ഷെ പന്ത്രണ്ടര കോടി പോയതിൽ അദ്ദേഹത്തിന് വിഷമമുണ്ട്.

Sheelu Abraham

പക്ഷെ സിനിമ ചെയ്യുമ്പോൾ ആ ബേസിൽ തൊട്ടുള്ള പെെസയല്ല ഉപയോ​ഗിക്കുന്നത്. ആരോടും കടം മേടിച്ചല്ല ഒന്നും ചെയ്യുന്നത്. അത് പുള്ളിക്കാരന്റെ സ്ട്രാറ്റജി ആണ്. ഒരിക്കലും ഒരിടത്ത് നിന്നും അഞ്ച് പെെസ വാങ്ങുന്നത് ഞാൻ കണ്ടിട്ടില്ല. 15 സിനിമകൾ ചെയ്തതിൽ 13 ലും വലിയ നഷ്ടമില്ല. പക്ഷെ സിനിമയിൽ നിന്ന് ഒന്നും ഉണ്ടാക്കിയിട്ടില്ല. സിനിമയിൽ നിന്ന് സാമ്പത്തിക സ്ഥിതി ഉണ്ടാക്കാം എന്ന് പ്രതീക്ഷിച്ചാൽ 500 പ്രൊഡ്യൂസേർസിൽ പത്ത് പേർക്കൊക്കെയേ അത് ഉണ്ടായിട്ടുള്ളൂ.

ചത്തു പോകട്ടേയെന്ന് പ്രാർത്ഥന, ആദരാഞ്ജലി പോസ്റ്റുകൾ, ആ പിരിവ് നടത്തുന്നത് ഞാനല്ല; തട്ടിപ്പിനെ കുറിച്ച് രേണു!
ചത്തു പോകട്ടേയെന്ന് പ്രാർത്ഥന, ആദരാഞ്ജലി പോസ്റ്റുകൾ, ആ പിരിവ് നടത്തുന്നത് ഞാനല്ല; തട്ടിപ്പിനെ കുറിച്ച് രേണു!

കൊറോണ സമയത്ത് ഞങ്ങളുടെ ആറ് ഹോട്ടലുകൾ പൂട്ടേണ്ടി വന്നു. ബോംബെയിലുള്ള ബിസിനസ് പൂർണമായും നിർത്തി. ആകെ ഉണ്ടായിരുന്ന വരുമാനം ബിൽഡിം​ഗുകളിൽ നിന്നുള്ള വാടകകളായിരുന്നു. വാടകയ്ക്കെടുത്ത കമ്പനികൾ വീണപ്പോൾ വാടക പോലും കിട്ടാതായി. അപ്പോഴും ഞങ്ങളുടെ 450 സ്റ്റാഫുകൾക്കും കൃത്യമായി ശമ്പളം കൊടുത്ത് കൊണ്ടിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ ഇത്ര ശതമാനം കട്ട് ചെയ്ത് കൊടുക്കാമെന്ന് എനിക്ക് തോന്നി. ഭർത്താവുണ്ടാക്കി വെച്ച ബേസ് ആണ് അന്നും ഞങ്ങളെ നിലനിർത്തിയത്. ഫിക്സഡ് ഡെപോസിറ്റ് പൊട്ടിച്ച് ഞങ്ങൾ ശമ്പളം കൊടുത്ത് കൊണ്ടിരിക്കുകയായിരുന്നെന്നും ഷീലു എബ്രഹാം പറഞ്ഞു.

Read more about: sheelu abraham
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X