ഇങ്ങനെയൊരു നായികയെ ഞാൻ കണ്ടിട്ടില്ല, സെറ്റിലെ നയൻതാര; താരങ്ങൾക്കൊപ്പം അഭിനയിച്ചപ്പോൾ; ഷീലു എബ്രഹാം

ന‌ടി, നിർമാതാവ് എന്നീ നിലകളിൽ മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ ഷീലു എബ്രഹാമിന് സാധിച്ചിട്ടുണ്ട്. ഭർത്താവ് നിർമിക്കുന്ന സിനിമകളിലാണ് ഷീലുവിനെ കൂടുതലും കണ്ടിട്ടുള്ളത്. ഇതേക്കുറിച്ച് ട്രോളുകൾ വന്നിട്ടുണ്ടെങ്കിലും ഷീലു ഇതൊന്നും കാര്യമാക്കാറില്ല. ബാഡ് ​ബോയ്സ് ആണ് ഷീലു എബ്രഹാമിന്റെ പുതിയ ചിത്രം. കരിയറിൽ ചെയ്തതിൽ തനിക്കേറെ പ്രിയപ്പെട്ട സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ഷീലു എബ്രഹാമിപ്പോൾ.

2016 ൽ പുറത്തിറങ്ങിയ പുതിയ നിയമം എന്ന സിനിമയാണ് തനിക്കേറെ പ്രിയപ്പെട്ട ചിത്രമെന്ന് ഷീലു എബ്രഹാം പറയുന്നു. കൈരളി ടിവിയോടാണ് പ്രതികരണം. മമ്മൂട്ടി, നയൻതാര എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. രണ്ട് താരങ്ങൾക്കൊപ്പമുള്ള അനുഭവവും ഷീലു പങ്കുവെച്ചു. മമ്മൂട്ടിക്കൊപ്പം പുതിയ നിയമത്തിന് മുമ്പേ താൻ അഭിനയിച്ചിട്ടുണ്ടെന്ന് ഷീലു ചൂണ്ടിക്കാട്ടി.

Sheelu Abraham

മമ്മൂക്ക എന്ന വ്യക്തിയെ അടുത്തറിഞ്ഞ ആളാണ് ഞാൻ. മം​ഗ്ലീഷ് എന്ന പടത്തിലാണ് ആദ്യം മമ്മൂക്കയെ കാണുന്നത്. ഞങ്ങൾ നിർമ്മിച്ച സിനിമയല്ല. ബോംബെയിൽ നിന്ന് വന്നതാണ് ഞാനന്ന്. മീൻകാരിയായാണ് അഭിനയിക്കുന്നത്. ഒരു വീട്ടിലാണ് ഷൂട്ട് നടക്കുന്നത്. മമ്മൂക്കയെ കാണാൻ ആളുകൾ പുറത്തിരിക്കുന്നു. ഞാനും അവിടെ ഇരിക്കുന്നുണ്ട്. ഓരോ പത്ത് മിനുട്ട് കഴിയുമ്പോഴും ഷോട്ട് കഴിഞ്ഞ് പുള്ളി വരും. അപ്പോൾ ഇവരെല്ലാം എഴുന്നേൽക്കും. അഞ്ചാറ് പ്രാവശ്യം എഴുന്നേറ്റ് ഇരിക്കുന്നു. മമ്മൂക്ക ഇതൊന്നും ശ്രദ്ധിക്കുന്നില്ല.

ഇനി എണീക്കാൻ വയ്യ എന്ന് കരുതി ഞാൻ പിറകിലേക്ക് മാറി ഇരുന്നു. ഞാനവിടെ ഇരുന്ന രണ്ട് മണിക്കൂറിനുള്ളിൽ ആളുകൾ പത്തിരുപത് പ്രാവശ്യം ഇരിക്കുകയും എഴുന്നേൽക്കുകയും ചെയ്തു. പിന്നീട് പുതിയ നിയമത്തിൽ അഭിനയിക്കുമ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. എന്റെ ഫോണിൽ എന്റെ ഫോട്ടോ അ​ദ്ദേഹം എടുത്ത് തന്നു. അത്രയ്ക്ക് പാവം മനുഷ്യനാണ്. പക്ഷെ ‍ജനങ്ങൾ കാണുന്നത് ജാഡയായാണ്.

Sheelu Abraham Mammootty  Nayanthara

പക്ഷെപാവം മനുഷ്യനാണ്. തന്റെ മകന്റെ ഹോളി കമ്മ്യൂണിയന് മമ്മൂക്ക മറക്കാതെ വന്നിരുന്നെന്നും ഷീലു എബ്രഹാം പറയുന്നു. പ്രീസ്റ്റിന്റെ ഷൂട്ടിം​ഗ് നിർത്തി വെച്ചാണ് അദ്ദേഹം വന്നത്. താര രാജാവായ മമ്മൂക്കയ്ക്ക് വരാതിരിക്കാമായിരുന്നു. എന്നാൽ അദ്ദേഹം മറക്കാതെ എത്തിയെന്നും ഷീലു പറയുന്നു. ജീവിതത്തിൽ എന്നും തനിക്ക് പ്രിയപ്പെട്ട താരം മമ്മൂക്കയാണെന്നു ഷീലു പറയുന്നു.

നയൻ‌താര വളരെ പ്രൊഫഷണലാണ്. ഇങ്ങനെ പ്രൊഫഷണലായ നായികയെ ഞാൻ കണ്ടിട്ടില്ല. ഒമ്പത് മണി എന്നൊരു സമയമുണ്ടെങ്കിൽ 9 മണിക്ക് അവർ റെഡി ആയിരിക്കും. വൈകീട്ട് കൃത്യം ആറ് മണിയാകുമ്പോൾ അവർ ഷൂട്ട് നിർത്തും. അത് പ്രൊഫഷണലിസമാണ്. അവരുടെ ഭാ​ഗത്ത് നിന്ന് ഒരു പ്രശ്നങ്ങളും ആർക്കും കൊടുക്കില്ല. കൃത്യം കാര്യങ്ങൾ പറയുക, ചെയ്യുക. മമ്മൂക്കയും അവരുമായ നല്ലൊരു കെമിസ്ട്രി ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നയൻതാരയും മമ്മൂട്ടിയും ഒരുമിച്ച് മറ്റൊരു സിനിമ കൂടി വരുന്നുണ്ടെന്ന് കേട്ടതായും ഷീലു എബ്രഹാം പറയുന്നു.

പുതിയ നിയമത്തിന്റെ പ്രൊഡ്യൂസർമാരിലൊരാൾ ഷീലുവിന്റെ ഭർത്താവ് എബ്രഹാം മാത്യുവാണ്. മലയാളത്തിൽ നയൻതാര ഏറ്റവും കൂടുതൽ തവണ ഒരുമിച്ച് അഭിനയിച്ച നടൻ മമ്മൂട്ടിയാണ്. രാപ്പകൽ, തസ്കരവീരൻ, ഭാസ്കർ ദ റാസ്ക്കൽ, പുതിയനിയമം എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ചെത്തി. ഡിയർ സ്റ്റുഡന്റ്സ് ആണ് നയൻതാരയുടെ വരാനിരിക്കുന്ന മലയാള സിനിമ. ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ.

More from Filmibeat

Read more about: sheelu abraham nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X