രാജുമായി 12 വയസ് വ്യത്യാസം! സമാന്തയുടെ വരവില്‍ കുടുംബം അതൃപ്തിയിലോ? വൈറലായി സഹോദരിയുടെ കുറിപ്പ്
നീണ്ടനാളത്തെ അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് സമാന്തയും രാജ് നിദിമൊരുവും വിവാഹിതരായിരിക്കുകയാണ്. ഇരുവരും പ്രണയത്തിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. യുഎസിലെ വെക്കേഷന്‍ ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ വൈറലായപ്പോഴായിരുന്നു പ്രണയവും ചര്‍ച്ചയായത്. പരിപാടികളിലെല്ലാം ഇരുവരും ഒന്നിച്ചെത്തുന്നത് പതിവായതോടെ പാപ്പരാസികളും ഇവരെ വിടാതെ പിന്തുടരുകയായിരുന്നു. പെര്‍ഫ്യൂം ബ്രാന്‍ഡ് ലോഞ്ച് ചെയ്തപ്പോഴും, സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയപ്പോഴുമെല്ലാം സാമിനൊപ്പം രാജു മുന്‍നിരയിലുണ്ടായിരുന്നു. പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴും ഇരുവരും ഇതേക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു.
കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനില്‍ വെച്ച് ഇരുവരും വിവാഹിതരായെന്ന റിപ്പോര്‍ട്ടുകള്‍ തിങ്കളാഴ്ച രാവിലെ പുറത്തുവന്നിരുന്നു. 30 പേരാണ് ചടങ്ങില്‍ പങ്കെടുത്തത് എന്നായിരുന്നു വിവരം. ഉച്ചയോടെയായി ഇന്‍സ്റ്റഗ്രാമിലൂടെ സമാന്തയും വിവാഹ ചിത്രങ്ങള്‍ പങ്കുവെക്കുകയായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായത്. സെലിബ്രിറ്റികളും ആരാധകരുമടക്കമുള്ളവര്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് ഇവര്‍ക്ക് ആശംസ അറിയിച്ചിരുന്നു. ഇത്രയേറെ സന്തോഷത്തോടെ സമാന്തയെ ഇതുവരെ കണ്ടിട്ടില്ല. ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെ എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

വിവാഹ വിശേഷങ്ങള്‍ക്കിടെ ഇവരുടെ പ്രായവ്യത്യാസവും ചര്‍ച്ചയായിരുന്നു. ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമതെത്തിയിരുന്നു രാജ് നിദിമൊരുവിന്റെ പ്രായം. 38 കാരിയായ സമാന്ത 50 കാരനായ സംവിധായകനെയാണ് വിവാഹം ചെയ്തത്. ഇരുവരും തമ്മില്‍ 12 വയസ് പ്രായവ്യത്യാസമുണ്ടെന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്‍. അദ്ദേഹത്തിന്റെ മുന്‍ഭാര്യയുടെ പോസ്റ്റുകളും ചര്‍ച്ചയായിരുന്നു. നിരാശരായവരാണ് നിരാശയുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതെന്നായിരുന്നു ശ്യാമിലി ഡെയുടെ പോസ്റ്റ്. മുന്‍ഭര്‍ത്താവിന്റെ വിവാഹത്തെക്കുറിച്ച് നേരത്തെ അറിഞ്ഞതിനാലാണോ ഈ പോസ്റ്റ് എന്നായിരുന്നു ചോദ്യങ്ങള്‍.
സമാന്തയുടെ വരവില്‍ രാജിന്റെ കുടുംബാംഗങ്ങള്‍ അതൃപ്തിയിലാണെന്നായിരുന്നു ഒരുവിഭാഗത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ നിറഞ്ഞ മനസോടെയാണ് സാമിനെ ഞങ്ങള്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് ശീതള്‍ നിദിമൊരു പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി കുടുംബസമേതമുള്ള ചിത്രവും ഇവര്‍ പങ്കുവെച്ചിരുന്നു. ഇന്ന് ഈ നിമിഷം, ചന്ദ്രകുണ്ഡില്‍ ശിവനെ പ്രാര്‍ത്ഥിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞ് വരികയാണ്. വേദനയല്ല സന്തോഷം കൊണ്ട് ഹൃദയവും നിറയുകയാണ്. ഈ നിമിഷം അനുഭവപ്പെടുന്ന സമാധാനത്തിന് നന്ദി. ഞങ്ങളുടെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള വ്യക്തതയ്ക്കും, രാജിന്റെയും സമാന്തയുടെയും ജീവിതയാത്രയിലെ സൗമ്യമായ ചേര്‍ച്ചയ്ക്കും. ഒരു ഫാമിലി എന്ന നിലയില്‍ അവര്‍ എങ്ങനെ മുന്നോട്ട് പോവുന്നു എന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷവും അഭിമാനവുമാണ് തോന്നുന്നത്. സത്യസന്ധതയോടെയും, ശാന്തതയോടെയും രണ്ട് ഹൃദയങ്ങള്‍ ഒരേ പാത ബോധപൂര്‍വ്വം തിരഞ്ഞെടുക്കുമ്പോള്‍ മാത്രം ലഭിക്കുന്ന സ്ഥിരതയുമുണ്ട്.
ഒരു കുടുംബം എന്ന നിലയിൽ, ഞങ്ങൾ അവരോടൊപ്പം, പൂർണ്ണമായും, സന്തോഷത്തോടെ ഒരുമിച്ച് നിൽക്കുന്നു. അവരെ അനുഗ്രഹിക്കുകയും, അവർക്ക് എല്ലാവിധത്തിലുള്ള പിന്തുണ നൽകുകയും ചെയ്യുന്നു. ഇത്രയും പുണ്യകരമായ ദിനത്തിൽ ഒരു കുടുംബമായി, ജീവിതം ഏറ്റവും മനോഹരമായ രീതിയിൽ യോജിപ്പിച്ചിരിക്കുകയാണ് അവർ. ചില ബന്ധങ്ങൾ വെറുതെ സംഭവിക്കുന്നതല്ലെന്ന് എനിക്ക് വ്യക്തമായി. അത് സമാധാനത്തോടെ വരുന്നതാണ്. ഇവിടെ വിളക്കുകൾ കൊളുത്തുമ്പോൾ എല്ലാവർക്കും ഇത്രയും സമാധാനപരവും, സ്ഥിരതയുള്ളതും, നീതിയുക്തവുമായ സ്നേഹം ലഭിക്കട്ടെ. ഇതായിരുന്നു ശീതളിന്റെ കുറിപ്പ്.
പോസ്റ്റിന് താഴെയായി ലവ് യൂ എന്നായിരുന്നു സമാന്ത കമന്റ് ചെയ്തത്. സമാന്തയുടെ വരവില്‍ കുടുംബാംഗങ്ങള്‍ സന്തോഷത്തിലാണെന്നുള്ളതിന് ഇതില്‍പ്പരം എന്ത് തെളിവുകള്‍ വേണമെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇവരുടെ ബന്ധത്തില്‍ കുടുംബാംഗങ്ങള്‍ അതൃപ്തിയിലാണെന്നുള്ള വിവരങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു.


Click it and Unblock the Notifications











