ഞങ്ങൾ പിരിഞ്ഞു, ബന്ധം വിചാരിച്ച പോലെയല്ലായിരുന്നു; തുറന്ന് പറഞ്ഞ് ശീതൾ; ആദ്യ ഭാര്യക്കുണ്ടായ എതിർപ്പിന് കാരണം

നടൻ ബബ്ലൂ പൃഥിരാജിന്റെ സ്വകാര്യ ജീവിതത്തിൽ അടുത്തിടെ നടന്ന സംഭവങ്ങൾ വലിയ തോതിൽ ചർച്ചയായതാണ്. 57 കാരനായ ബബ്ലൂവിന്റെ ജീവിതത്തിലേക്ക് 24 കാരിയായ ശീതൾ എന്ന പെൺകുട്ടി കടന്ന് വന്നപ്പോൾ മിക്കവർക്കും കൗതുകമായി. ബബ്ലൂവിന്റെ ആദ്യ വിവാഹ ബന്ധത്തിൽ പിറന്ന മകനേക്കാൾ പ്രായം കുറവാണ് ശീതളിന്. ബബ്ലൂവിനും ശീതളിനും നേരെ സോഷ്യൽ മീഡിയയിൽ പരിഹാസം വന്നു.

ബബ്ലൂവിനെ ശീതൾ ഷു​ഗർ ഡ‍ാഡിയായാണ് കാണുന്നതെന്നും ബബ്ലൂ ചെറുപ്പക്കാരിയെ കണ്ടപ്പോൾ കുടുംബത്തെ മറന്നെന്നും ആക്ഷേപം വന്നു. ഇതോടെ വിഷയത്തിൽ പ്രതികരണവുമായി രണ്ട് പേരും രം​ഗത്ത് വന്നു. തങ്ങളുടെ പ്രണയം ആത്മാർത്ഥമാണെന്നും പ്രായ വ്യത്യാസം കാര്യമാക്കുന്നില്ലെന്നും ഇരുവരും വ്യക്തമാക്കി. വർഷങ്ങളായി ഒറ്റയ്ക്ക് ജീവിക്കുന്ന തനിക്ക് ഒരു കൂട്ട് വേണമെന്നാണ​ഗ്രഹിച്ചതെന്ന് ബബ്ലൂ പൃഥിരാജ് ചൂണ്ടിക്കാട്ടി.

Sheetal  Babloo Prithviraj

ഇവർ വിവാഹിതരായെന്നും ഇതിനിടെ വാർത്തകൾ വന്നു. എന്നാൽ ഒരുമിച്ച് ജീവിച്ച് അധികം വൈകാതെ തന്നെ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. ഒരുമിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ കാണാതായതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ ഇതിൽ വ്യക്തത വരുത്താൻ ബബ്ലൂ പൃഥിരാജ് തയ്യാറായില്ല. ഇപ്പോഴതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ശീതൾ.

ബബ്ലുവുമായി പിരിഞ്ഞെന്ന് ശീതൾ വ്യക്തമാക്കി. അതേസമയം തങ്ങൾ വിവാഹിതരായിരുന്നില്ലെന്നും ലിവിം​ഗ് ടു​ഗെദർ ആയിരുന്നെന്നും ശീതൾ പറയുന്നു. ഒരുപാട് പേർ എന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് ചോദിക്കുന്നു. പൃഥിയും ഞാനും വിവാഹിതരായിട്ടില്ലെന്ന് എല്ലാവർക്കും അറിയാം. ലിവ് ഇൻ റിലേഷൻഷിപ്പായിരുന്നു. ഞങ്ങൾ വിചാരിച്ചത് പോലെയായിരുന്നില്ല ബന്ധം. ഇപ്പോൾ ഞങ്ങൾ പിരിഞ്ഞു. തങ്ങളുടെ തീരുമാനത്തെ എല്ലാവരും ബഹുമാനിക്കുമെന്ന് കരുതുന്നെന്നും ശീതൾ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.

Sheetal  Babloo Prithviraj

ഒരുമിച്ച് ജീവിക്കുന്ന കാലത്ത് ബന്ധത്തെക്കുറിച്ച് ഇരുവരും നിരവധി അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. ആലോചിച്ചെടുത്ത തീരുമാനമാണിതെന്നാണ് ശീതൾ അന്ന് പറഞ്ഞത്. അമ്മയ്ക്ക് ഈ ബന്ധത്തെ പറ്റി അറിയാം. പ്രായ വ്യത്യാസം മൂലം എല്ലാ മാതാപിതാക്കളുടെയും ആശങ്ക അവർക്കും ഉണ്ടായിരുന്നു പിന്നീട് മനസ്സിലാക്കിയതോടെ എതിർപ്പില്ലാതായെന്നും ശീതളും ബബ്ലൂവും അന്ന് പറഞ്ഞു.

തന്റെ ആദ്യ വിവാഹ ബന്ധത്തെക്കുറിച്ച് നേരത്തെ ബബ്ലൂ സംസാരിച്ചിട്ടുണ്ട്. ആദ്യ വിവാഹത്തിലെ മകന് ഓട്ടിസം ഉണ്ടെന്ന് നടൻ തുറന്ന് പറഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടിയ ആളാണ് ആദ്യ ഭാര്യ. മകൻ ജനിച്ച ശേഷം അവന്റെ കാര്യങ്ങളിലേക്ക് മുഴുവൻ ശ്രദ്ധയും നൽകി. ഓട്ടിസമുള്ള കുട്ടികൾക്കായി സ്കൂൾ തുടങ്ങി. അവിടെ ടീച്ചറായി പ്രവർത്തിക്കുകയാണ് ആദ്യ ഭാര്യ. ശീതളുമായുള്ള ബന്ധത്തിൽ മുൻ ഭാര്യക്ക് എതിർപ്പുണ്ടായിരുന്നെന്നും ബബ്ലൂ പൃഥിരാജ് അന്ന് തുറന്ന് പറഞ്ഞു.

ശീതളുമായി പ്രണയത്തിലാണെന്ന് ആദ്യ ഭാര്യയോട് പറഞ്ഞപ്പോൾ അവർ പ്രായ വ്യത്യാസം ചൂണ്ടിക്കാണിക്കു മകനേക്കാൾ പ്രായം കുറവാണെന്ന് പറയുകയും ചെയ്തു. ആദ്യ ഭാര്യ ഇപ്പോഴും ദേഷ്യത്തിലാണ്. മകനെ ശീതളിന് പരിചയപ്പെടുത്തരുതെന്ന് പറഞ്ഞിരുന്നെന്നും അന്ന് ബബ്ലൂ വ്യക്തമാക്കി. സിനിമകളിലും സീരിയലുകളിലും സാന്നിധ്യമറിക്കുന്ന ബബ്ലൂ അടുത്തിടെ അനിമൽ എന്ന സിനിമയിൽ ചെയ്ത കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X