ലഭിച്ച സമ്മാനങ്ങളെല്ലാം തിരിച്ച് കൊടുത്തു, പിരിഞ്ഞപ്പോൾ തകർന്നു; ഞങ്ങൾക്കിടയിൽ സംഭവിച്ചത്; ശീതൾ
തമിഴത്ത് അടുത്ത കാലത്ത് വലിയ തോതിൽ ചർച്ചയായതാണ് നടൻ ബബ്ലൂ പൃഥിരാജും ശീതളും തമ്മിലുണ്ടായ ബന്ധം. ഇവർ തമ്മിലുള്ള പ്രായ വ്യത്യാസമാണ് ഇതിന് കാരണമായത്. ശീതളിനേക്കാൾ 33 വയസ് കൂടുതലാണ് ബബ്ലൂ പൃഥിരാജിന്. 57 കാരനാണ് ബബ്ലൂ പൃഥിരാജ്. ശീതളിന്റെ പ്രായമാവട്ടെ 24 ഉം. ആദ്യ വിവാഹ ബന്ധത്തിൽ നടന് 26 വയസ്സുള്ള ഒരു മകനുണ്ട്. തങ്ങൾ പരസ്പരം മനസ്സിലാക്കിയാണ് വിവാഹം കഴിക്കുന്നതെന്നും പ്രായം ഒരു പ്രശ്നമല്ലെന്നും ഇരുവരും അന്ന് പറഞ്ഞിരുന്നു.
എന്നാൽ ഒരു വർഷത്തിനുള്ളിൽ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ശീതൾ. ഒരുമിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് മനസിലായതോടെ പിരിഞ്ഞതാണെന്ന് ശീതൾ പറയുന്നു. ഒരു തമിഴ് മീഡിയയോടാണ് പ്രതികരണം. ഞങ്ങൾക്കിടയിലുണ്ടായ വ്യക്തിപരമായ ചില പ്രശ്നങ്ങൾ കാരണമാണ് പിരിഞ്ഞത്. അദ്ദേഹത്തെക്കുറിച്ചും എന്നെക്കുറിച്ചും ആളുകൾക്ക് ഒരു ഇമേജുണ്ട്.

ഞങ്ങളുടെ ഡാർക് സൈഡ് മീഡിയകൾക്ക് മുന്നിൽ കാണിച്ചിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് പരസ്യമായി പറഞ്ഞ് പരസ്പരം വേദനിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പെട്ടെന്ന് ഒരു ബന്ധത്തിൽ നിന്ന് പുറത്ത് വരാൻ പറ്റില്ല. വീണ്ടും ഒരുമിക്കാൻ ശ്രമിക്കും. എന്നാൽ ബന്ധം മുന്നോട്ട് പോയില്ലെന്നും ശീതൾ പറയുന്നു. ട്രെഡീഷണൽ സ്ത്രീയായി പങ്കാളിക്ക് ഭക്ഷണം പാകം ചെയ്ത് അദ്ദേഹത്തെ പിന്തുണച്ച് ജീവിക്കാൻ ഒപ്പമുണ്ടാകുമെന്ന് കരുതുന്നത് വെറുതെയാണ്.
അവർ ബന്ധം തുടരാൻ പോകുന്നില്ല. തനിക്ക് ബബ്ലൂ തന്ന സമ്മാനങ്ങളെല്ലാം തിരിച്ച് നൽകിയെന്ന് ശീതൾ പറയുന്നു. പിരിഞ്ഞ ശേഷം തനിക്ക് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടായിരുന്നെന്ന് ശീതൾ പറയുന്നു. താൻ ഓഫീസിൽ ജോലി ചെയ്യുകയാണ്. പെട്ടെന്ന് എനിക്ക് കരയാൻ തോന്നി. ഡിപ്രഷൻ പോലെ.

ഒരുപാട് തവണ താൻ ആരും കാണാതെ ഓഫീസിൽ വെച്ച് കരഞ്ഞിട്ടുണ്ടെന്നും ശീതൾ തുറന്ന് പറഞ്ഞു. ഈ വിഷമഘട്ടത്തിൽ നിന്നും പുറത്ത് കടക്കാൻ തനിക്കേറെ സമയമെടുത്തെന്നും ശീതൾ വ്യക്തമാക്കി. ഈ ഘട്ടം തന്നെ വളരെ ശക്തയാക്കി. എല്ലാം അനുഭവവും പാഠവുമാണെന്നും ശീതൾ പറയുന്നു. ബബ്ലൂവിനിപ്പോൾ പുതിയ കാമുകിയുണ്ടോ ഇല്ലയോ എന്നൊന്നും താൻ കാര്യമാക്കുന്നില്ല.
പിരിഞ്ഞപ്പോൾ അമ്മയ്ക്ക് തന്റെ കാര്യത്തിൽ ആശങ്ക തോന്നി. അമ്മ തന്റെ വിഷമം മാറാൻ വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തെന്നും ശീതൾ പറയുന്നു. പുതിയൊരു പ്രണയബന്ധത്തിന് ഇപ്പോൾ തയ്യാറല്ല. ഇത്രയും നടന്ന ശേഷം ഇനിയൊരാൾ വേണ്ടെന്നാണ് തോന്നി. പക്ഷെ തീർച്ചയായും തനിക്കൊരു പങ്കാളി വേണം. വിവാഹം ചെയ്യുകയും കുട്ടികളും വേണമെന്നും ശീതൾ വ്യക്തമാക്കി.
ബബ്ലൂവിൽ നിന്നും താൻ പണമൊന്നും കൈക്കലാക്കിയിട്ടില്ല. തനിക്ക് തന്നതെല്ലാം തിരിച്ച് കൊടുത്തു. ചെറുപ്പ കാലം മുതൽ താൻ ആരെയും ആശ്രയിച്ചിട്ടില്ല. ഞാൻ കഠിനാധ്വാനിയാണ്. ചെറിയ പ്രായം മുതലേ താൻ ജോലി ചെയ്ത് സമ്പാദിക്കുന്നുണ്ടെന്നും ശീതൾ പറഞ്ഞു.


Click it and Unblock the Notifications