»   »  പാട്ടിന് പാട്ട്, അഭിനയത്തിന് അഭിനയം... അവതരണത്തിന് അവതരണം!!! എന്റമ്മോ... ശിബാനിയുടെ ചൂടൻ ചിത്രങ്ങൾ

പാട്ടിന് പാട്ട്, അഭിനയത്തിന് അഭിനയം... അവതരണത്തിന് അവതരണം!!! എന്റമ്മോ... ശിബാനിയുടെ ചൂടൻ ചിത്രങ്ങൾ

By: രശ്മി നരേന്ദ്രൻ
Subscribe to Filmibeat Malayalam

ശിബാനി ദണ്ഡേക്കര്‍ എന്ന് പറഞ്ഞാല്‍ കഴിവുകളുടെ ഒരു കലവറയാണ്. ഗായികയാണോ എന്ന് ചോദിച്ചാല്‍ അതേ എന്നായിരിക്കും ഉത്തരം. നടിയാണോ എന്ന് ചോദിച്ചാലും അതേ എന്ന് തന്നെ .

ഇനിയിപ്പോള്‍ അവതാരകയാണോ എന്ന് ചോദിച്ചാല്‍ അപ്പോഴും അതേ എന്ന് തന്നെയായിരിക്കും ഉത്തരം. പരസ്യ മോഡല്‍ ആണോ എന്ന് ചോദിച്ചാലും ഉത്തരത്തിന് ഒരു മാറ്റവും ഉണ്ടാവില്ല. അതാണ് ശിബാനി ദണ്ഡേക്കര്‍.

ഇങ്ങനെയൊക്കെയായ ശിബാനിയുടെ ചൂടന്‍ ചിത്രങ്ങളെ കുറിച്ചാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ പ്രധാന ചര്‍ച്ച.

ആരാണ് ഈ ശിബാനി?

നല്ല ഒന്നാംതരം ഇന്ത്യക്കാരിയാണ് ശിബാനി ദണ്ഡേക്കര്‍. എന്നാല്‍ അമേരിക്കയില്‍ ആയിരുന്നു ആദ്യം താമസം.

അവതാരകയായി തുടക്കം

ബാല്യകാലം ചെലവഴിച്ചത് ലണ്ടനിലും ഓസ്‌ട്രേലിയയിലും ആഫ്രിക്കയിലും ഒക്കെ ആയിരുന്നു. 2001 ല്‍ അമേരിക്കയില്‍ എത്തി.അമേരിക്കയില്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു തുടക്കം. എന്നാല്‍ അതിന് ശേഷം ഇന്ത്യയില്‍ എത്തിയപ്പോഴേക്കും കഥയാകെ മാറി.

ഇന്ത്യയിലും

ഇന്ത്യയില്‍ എത്തയതിന് ശേഷം അവതാകരയുടെ ജോലി ഉപേക്ഷിച്ചില്ല. ഹിന്ദി ടെലിവിഷന്‍ പരിപാടികളിലും വന്‍ ഷോകളിലും എല്ലാം അവതാരകയായി തിളങ്ങി.

ഒന്നാന്തരം പാട്ടുകാരി

മിടുക്കിയായ ഗായിക കൂടിയാണ് ശിബാനി. രണ്ട് സഹോദരിമാരാണ് ശിബാനിക്കുള്ളത്. ഇവരെ രണ്ട് പേരേയും ചേര്‍ത്ത് ഡി-മേജര്‍ എന്ന ഒരി ബാന്‍ഡും തുടങ്ങി.

മോഡലും ആണ്

നേരത്തെ പറഞ്ഞതെല്ലാം ആണ് ശിബാനി. എന്നാല്‍ അതിനും അപ്പുറത്ത് അറിയപ്പെടുന്ന ഒരു പരസ്യ മോഡല്‍ കൂടിയാണ്. എല്ലാം ഒരുമിച്ച് കൊണ്ടുപോകാനുള്ള കഴിവും ഉണ്ട്.

ഐറ്റം ഡാന്‍സര്‍

നടിയായും പെര്‍ഫോം ചെയ്തിട്ടുണ്ട് ശിബാനി. മറാത്തി സിനിമയായ ടൈം പാസില്‍ ഐറ്റം ഡാന്‍സര്‍ ആയിട്ടായിരുന്നു തുടക്കം. പിന്നീട് ഹിന്ദിയില്‍ ഉള്‍പ്പെടെ വേറെ ഏഴ് സിനിമകളിലും അഭിനിയിച്ചിട്ടുണ്ട്.

എക്‌സ്ട്രാ ഇന്നിങ്‌സ്

ഐപിഎല്ലിന്റെ ഭാഗമായി സോണി പിക്‌സില്‍ ഉള്ള എക്‌സ്ട്ര ഇന്നിങ്‌സ് എന്ന പരിപാടിയുടെ സഹ അവതാരക കൂടി ആയിരുന്നു ശിബാനി. അപ്പോള്‍ പിന്നെ ശിബാനിയെ അറിയില്ലെന്ന് പറയാന്‍ പറ്റില്ല.

വമ്പന്‍ ബ്രാന്‍ഡുകള്‍

വന്‍ ഇവന്റുകളുടെ അവതാരകയായി എത്താറുണ്ട് ശിബാനി. വമ്പന്‍ ബ്രാന്‍ഡജ് എന്ന് പറഞ്ഞാല്‍ അതില്‍ നൈക്കിയും റോള്‍സ് റോയ്‌സും പ്യൂമയും, മേഴ്‌സിഡസ് ബെന്‍സും ഒക്കെ വരും.

ഇന്‍സ്റ്റാഗ്രാം സെന്‍സേഷന്‍

ശിബാനി ദണ്ഡേക്കര്‍ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിനെ ഇളക്കി മറിച്ചുകൊണ്ടിരിക്കുകയാണ്. അത്തരം ഹോട്ടെസ്റ്റ് ചിത്രങ്ങളാണ് അവര്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ബിക്കിനി ചിത്രങ്ങളും

ഒരു ഫോട്ടോഷൂട്ടിന് വേണ്ടി എടുത്ത ചിത്രങ്ങളാണ് ഇവ. അതില്‍ ബിക്കിനി ചിത്രങ്ങളും ഉണ്ട്.

English summary
Shibani Dandekar steams it up in her latest photoshoot
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam