twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുമലത നൃത്തം ചെയ്യുന്ന ചിത്രം വരയ്ക്കാൻ സാധിച്ചില്ല, ന്യൂഡൽഹിയെ കുറിച്ച് ഷിബു ചക്രവർത്തി

    |

    മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് ന്യൂഡൽഹി. 1987ൽ റിലീസ് ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. മെഗാസ്റ്റാർ മമ്മൂട്ടി അവതരിപ്പിച്ച ജി കൃഷ്ണമൂർത്തി അല്ലെങ്കിൽ ജികെ എന്ന കഥാപാത്രം ഇന്നും സിനിമാ കോളങ്ങളിൽ ചർച്ചയാവുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം സുമലത, സുരേഷ് ഗോപി, ത്യാഗരാജൻ, ഉർവശി എന്നിങ്ങനെയുള്ള വൻതാരനിരയായിരുന്നു അണിനിരന്നത്. മെഗസ്റ്റാറിന്റെ എക്കാലത്തേയും ജനപ്രിയ ചിത്രങ്ങളിലൊന്നാണ് ന്യൂഡൽഹി.

    സാരിയില്‍ പുത്തന്‍ ചിത്രങ്ങളുമായി അനശ്വര, ലേറ്റസ്റ്റ് ഫോട്ടോസ് കാണാംസാരിയില്‍ പുത്തന്‍ ചിത്രങ്ങളുമായി അനശ്വര, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

    കല്യാണത്തിന് ശേഷമുള്ള ആദ്യ പ്ലാൻ ഇതാണ്, വിവാഹ വിശേഷം പങ്കുവെച്ച് എലീന പടിക്കൽകല്യാണത്തിന് ശേഷമുള്ള ആദ്യ പ്ലാൻ ഇതാണ്, വിവാഹ വിശേഷം പങ്കുവെച്ച് എലീന പടിക്കൽ

    ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി ആയിരുന്നു ചിത്രം സംവിധാന ചെയ്തത് 2.5 കോടിയായിരുന്നു ചിത്ര തിയേറ്ററർ കളക്ഷൻ നേടിയത്. ഇപ്പോഴിത 'ന്യൂഡൽഹി' എന്ന ചിത്രത്തെ കുറിച്ചുള്ള രസകരമായ കഥ പങ്കുവെയ്ക്കുകയാണ ഗാനരചയിതാവും സംവിധായകനുമായ ഷിബു ചക്രവർത്തി. സഫാരി ടിവി സംപ്രേക്ഷണം ചെയ്യുന്ന ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ന്യൂഡൽഹി സിനിമ ചിത്രീകരിക്കാൻ അത്ര എളുപ്പമായിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...

    കുട്ടികളുടെ ഡയപ്പർ മാറ്റുന്ന ജോലിവരെ അവിടെ ചെയ്തു, തന്റെ ആദ്യ ജോലിയെ കുറിച്ച് കിയാര അദ്വാനികുട്ടികളുടെ ഡയപ്പർ മാറ്റുന്ന ജോലിവരെ അവിടെ ചെയ്തു, തന്റെ ആദ്യ ജോലിയെ കുറിച്ച് കിയാര അദ്വാനി

    നൃത്തം  ചെയ്യുന്ന ചിത്രം

    ചിത്രത്തിൽ പാട്ടെഴുതുന്ന ജോലി മാത്രമായിരുന്നില്ല ഷിബു ചക്രവർത്തിയ്ക്കുണ്ടായിരുന്നത്. പത്രത്തിന്റെ ലേഔട്ട് തയ്യാറാക്കിയതും ചിത്രത്തിൽ മമ്മൂട്ടി വരയ്ക്കുന്ന സുമലതയുടെ സ്കെച്ചസ് വരയ്ക്കുന്നതും അദ്ദേഹമായിരുന്നു. ഇപ്പോഴിത ഇതുമായി ബന്ധപ്പെട്ട ഒരു സംഭവം വെളിപ്പെടുത്തുകയാണ് ഷിബു ചക്രവർത്തി. സുമതല നൃത്തം ചെയ്യുന്ന ചിത്രം വരച്ചിട്ട് ശരിയാവാത്തതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. ''ചിത്രത്തിൽ മമ്മൂട്ടി സുമലത നൃത്തം ചെയ്യുന്ന ഒരു ചിത്രം വരച്ചു കൊടുക്കുന്ന സീനുണ്ട്. ഞാൻ അതിനെ കുറിച്ച് ജോഷി സാറിനോട് പറഞ്ഞിരുന്നു. എന്നാൽ പറഞ്ഞത് അദ്ദേഹത്തിന് മുഴുവനും മനസ്സിലായില്ല. ഉടൻ തന്നെ ഒരു ബട്ടർ പേപ്പറിൽ അദ്ദേഹത്തിന് ഈ പടം വരച്ച് കാണിച്ച് കൊടുത്തു.

    സുമതലയുടെ  ചിത്രം

    കണ്ടിട്ട് ജോഷി സാറിന് ഇഷ്ടമായി. ഇതൊന്ന് നന്നായിട്ട് വരച്ചാൽ മതിയെന്ന് പറഞ്ഞു. പിന്നീട് റൂമിൽ പോയി ഇത് വരച്ചിട്ട് ഒരുവിധത്തിലും ശരിയാവുന്നില്ല. ഒരു രാത്രി മുഴുവനും ഇരുന്ന് വരച്ച നോക്കി. എന്ത് ചെയ്തിട്ടും ശരിയാവുന്നില്ല. തൊട്ട് അടുത്ത ദിവസം രാവിലെ തന്നെ ആ മടിയിൽ വെച്ച് വരച്ച ചിത്രവുമായി ഫോട്ടോസ്റ്റാറ്റ് കടയിൽ പോയി. എല്ലാർജ് ചെയ്യുന്നതിൽ ലിമിറ്റേഷൻ ഉണ്ടായിരുന്നു. എല്ലാർജ് ചെയ്തു കഴിഞ്ഞാൽ ആ ഷീറ്റ് നാലായി കീറും. എന്നീട് വീണ്ടും എല്ലാർജ് ചെയ്യും. എന്നീട്ട് ആ പീസ് ഒരുമിച്ച് ഓട്ടിച്ച് വെച്ച് വീണ്ടും എടുക്കും. ഇങ്ങനെയായിരുന്നു ആ ന്യൂഡൽഹി സിനിമയിൽ ഇന്നു കാണുന്ന സുമലത ഡാൻസ് ചെയ്യുന്ന ചിത്രം ഉണ്ടാക്കിയതെന്ന്''; ഷിബു ചക്രവർത്തി പറയുന്നു.,

    തെന്നിന്ത്യയിവും ബോളിവുഡിലും

    മലായളത്തിൽ സൂപ്പർ ഹിറ്റായ ചിത്രം തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്തിരുന്നു. ജോഷിയായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഹിന്ദിയിവും കന്നഡയിലും ന്യൂഡൽഹി എന്ന് തന്നെയായിരുന്നു ചിത്രത്തിന്റെ പേര്. അന്തിമ തീർപ്പ് എന്നായിരുന്നു തെലുങ്കിലെ പേര്. ഹിന്ദിയിൽ ജിതേന്ദ്രനും കന്നഡയിൽ അമ്പരീഷുമായിരുന്നു മമ്മൂട്ടി അവിസ്മരണീയമാക്കിയ ജികെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഉർവശിയും സുമലതയും മൂന്ന് ഭാഷകളിലും അഭിനയിച്ചിരുന്നു. മമ്മൂട്ടി അഭിനയ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവായ ചിത്രമായിരുന്നു ന്യൂഡൽഹി. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ന്യൂഡൽഹി.

    തമിഴിൽ നടന്നില്ല

    തമിഴിൽ ചിത്രം റീമേക്ക് ചെയ്തിരുന്നില്ല. ന്യൂഡൽഹിയുടെ മലയാളം പതിപ്പ് തമിഴ്നാട്ടിൽ വൻ വിജയമായിരുന്നു. 100 ദിവസം ഓടിയിരുന്നു. ഇതിനെ തുടർന്നാണ് തമിഴിൽ ചിത്രം റീമേക്ക് വേണ്ടയെന്ന് വയ്ക്കുന്നത്. ഡബ്ബ് ചെയ്യാതെ തമഴ്നാട്ടിൽ നൂറ് ദിവസം ഓടിയ മലയാള ചിത്രമായിരുന്നു ന്യൂഡൽഹി. ഈ ചിത്രം നടൻ രജനികാന്ത് റീമേക്ക് ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു, എന്നാൽ അത് നടന്നില്ല. ''മണിര്തം ഷോലെയ്ക്ക് ശേഷം താന്‍ കണ്ട എറ്റവും മികച്ച തിരക്കഥ'' എന്ന് വിശേഷിപ്പിച്ചതും, സാക്ഷാല്‍ സത്യജിത് റായ് ന്യൂഡല്‍ഹി കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതും അക്കാലത്ത് വാര്‍ത്തകളിൽ ഇടം പിടിച്ചിരുന്നു.

    Recommended Video

    Interview with Vijay Babu and Rojin Thomas | Home Movie | Indrans | FilmiBeat Malayalam

    കടപ്പാട്; സഫാരി ടിവി

    English summary
    Shibu Chakravarthy Opens Up An Unknown Backstory About Mammootty Starrer New Delhi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X