For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അങ്ങനെ ചോക്ലേറ്റിൽ പൃഥ്വിരാജ് നായകനായി, സൗഹൃദ കഥ പങ്കുവെച്ച് ഷിബു ജി സുശീലൻ

  |

  മലയാള സിനിമയ്ക്ക് പുതിയമുഖം സമ്മാനിച്ച എഴുത്തുക്കാരാണ് സച്ചിയും സേതുവും. ഇരുവരും ചേർന്നെഴുതി ചിത്രങ്ങളെല്ലാം തിയേറ്ററുകൾ ആഘോഷമാക്കുകയായിരുന്നു. ഇരുവർ പിരിഞ്ഞപ്പോഴും സേതു -സച്ചി എന്ന പേരിൽ തന്നെയായിരുന്നു ഇവരെ അറിയപ്പെട്ടത്. അത്രയ്ക്ക് വലിയ ചലനമായിരുന്നു മലയാള സിനിമയിൽ ഇരുവരും തൂലികയിലൂടെ സൃഷ്ടിച്ചത്. മികച്ച സിനിമകൾ സൃഷ്ടിക്കുന്നതിനോടൊപ്പം മികച്ച താരങ്ങളെ കണ്ടെത്തി ഉപയോഗിക്കാനും ഇവർക്ക് കഴിഞ്ഞിരുന്നു. സച്ചിയുടെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ അഭിനയിച്ച താരമാണ് പൃഥ്വിരാജ്. സച്ചി സേതുവിന്റെ കന്നി ചിത്രമായ. ചോക്ലേറ്റിൽ തുടങ്ങിയ അടുപ്പം സച്ചിയുടെ ഒടുവിലത്തെ ചിത്രമായ അയ്യപ്പനും കോശിയിലും വരെ എത്തി നിൽക്കുന്നു. സച്ചി-പൃഥ്വിരാജ് സൗഹൃദം തുടങ്ങുന്നത് ഒരു സിനിമ ലൊക്കേഷനിൽ നിന്നാണ്. ഇപ്പോഴിത സച്ചി -സേതു പൃഥ്വിരാജ് സൗഹൃദത്തെ കുറിച്ച് നിർമ്മാതാവും പ്രൊഡക്ഷൻ കൺഡ്രോളറുമായ ഷിബു ജി.സുശീലൻ എഴുതുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് ആ സൗഹൃദത്തെ കുറിച്ച് എഴുതിയത്.

  ഫേസ്ബിക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.... വർഷങ്ങൾക്ക് മുൻപ് ഒരു ദിവസം ഞാൻ എറണാകുളത്തു ലിസി ഹോസ്പിറ്റലിൽ അടുത്ത് ഷംസു ലോഡ്ജിൽ നിൽകുമ്പോൾ ആണ് ആ ഫോൺ വന്നത് . ഞങ്ങൾ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ആണ് വരണം .. ..വരാം എന്ന് ഞാൻ മറുപടി പറഞ്ഞു . സച്ചിയും സേതു ചേർന്ന് എഴുതി സംവിധാനം ചെയ്യാൻ പോകുന്ന സിനിമയുടെ പൂജ . സിനിമയിൽ ഹിന്ദി നടൻ അതുൽ കുൽക്കർണി ആയിരുന്നു നായകൻ .സിനിമയുടെ പൂജ കൊച്ചി മറൈൻഡ്രൈവിലെ താജ് ഹോട്ടലിൽ ആയിരുന്നു നടന്നത് അത്രക്ക് ഗംഭീരമായിരുന്നുപൂജ ..സാധാരണ താജിൽ ഒന്നും ആകാലത്ത് സിനിമ യുടെ പൂജ ചടങ്ങ് നടക്കാറില്ലായിരുന്നു .ചടങ്ങിൽ ഞാനും പങ്കെടുത്തു .ആ സിനിമ ചില കാരണങ്ങൾ കൊണ്ട് നടന്നില്ല ..അത് നന്നായി എന്ന് പിന്നെ കാലം തെളിയിച്ചു .പക്ഷേ സച്ചി സേതു എന്ന കൂട്ടുകാർ തളർന്നില്ല . അവർ സിനിമയിൽ എത്തിപെട്ടന്നുള്ള വഴികളിലൂടെ സഞ്ചരിച്ചു ..

  2005ൽ തന്നെ ശശി അയച്ചിറ നിർമ്മിച്ച് വിജി തമ്പി സാർ സംവിധാനം ചെയ്യ്ത കൃത്യം എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് പൃഥ്വവിരാജിനെ പരിചയപ്പെടുകയും ചെയ്തു ..ആ കൂടിക്കാഴ്ച ക്ക് ശേഷം 2006ൽ ഞാൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി വർക്ക്‌ ചെയ്ത എംഎ.നിഷാദ് ആദ്യമായി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് നായകൻ ആയ #പകൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ തൊടുപുഴയിൽ ഒരു ദിവസം സച്ചിയും സേതു വും എന്നെ വിളിച്ചു വഴി ചോദിച്ചിട്ട് വന്നു . ഉച്ചക്ക് ബ്രേക്ക്‌ ടൈം അവർ ലൊക്കേഷനിൽ എത്തി .ഇവർ കാണാൻ വന്ന വിവരം ഞാൻ പൃഥ്വിരാജിനോട് പറയുകയും മീറ്റിംഗ് കഴിഞ്ഞു ഇറങ്ങുകയും ചെയ്തു ..

  സച്ചിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞു താരങ്ങൾ | FilmiBeat Malayalam

  വീണ്ടും അതേ സിനിമയുടെ ലൊക്കേഷനിൽ സച്ചി -സേതു വരുകയും കുറെ നേരം ചിലവഴിക്കുകയും ചെയ്തു ..തിരിച്ചു പോകാൻ ഇറങ്ങുമ്പോൾ അപ്പോൾ അന്ന് എന്നോട് പറഞ്ഞു . .തത്കാലം സംവിധാനം ഇല്ല .. ഇനി എഴുത്ത് മാത്രം ..അങ്ങനെ അവർ എഴുതി ഷാഫി സംവിധായകൻ രാജു നായകൻ . അങ്ങനെ അവർ സിനിമതിരക്കഥകൃത്തുക്കളായി സിനിമജീവിതം തുടങ്ങി ...."ചോക്ലേറ്റ് " എന്ന സിനിമ ഉണ്ടായി ..വളരെ ഡിഫറെൻറ് ആയി അവർ അത് എഴുതി ..ആ സിനിമകണ്ടപ്പോൾ അപ്പോൾ ആകും പലരും ആലോചിച്ചു കാണുക പെൺകുട്ടികളുടെ മാത്രം കോളേജിൽ ആൺകുട്ടിക്ക് പഠിക്കാൻ പറ്റുമോ എന്ന് ..സിനിമ ഹിറ്റ് ആയി ..


  ആദ്യ ചിത്രത്തിന്റെ നിർമ്മാതാവ് ശാന്ത മുരളി തന്നെ പൂജയിൽ മുടങ്ങിയ അവരുടെ സ്വപ്ന ചിത്രം ഒരുക്കുവാൻ കാരണം ആയി . പൃഥ്വിരാജ് നായകൻ ജോഷി സാർ സംവിധാനം ..അങ്ങനെ റോബിൻഹുഡ് യാഥാർഥ്യം ആയി ...സിനിമ ഹിറ്റ്‌ ആയി .തുടർന്ന് മേക്കപ്പ്മാൻ ,സീനിയർസ് മമ്മൂട്ടി നായകൻ ആയ ഡബിൾസ് വരെ രണ്ടു പേരും ചേർന്ന് തിരക്കഥകൾ ഒരുക്കി
  2012 ൽ റൺബേബിറൺ എഴുതിയത് സച്ചി തനിയെ ആണ് . 2012ൽ തന്നെ ചേട്ടായിസ് എന്ന സിനിമ സച്ചി എഴുതി നിർമ്മിച്ച് ഷാജൂൺ കര്യാൽ സംവിധാനം ചെയ്തു ..
  തുടർന്ന് 2015ൽ സച്ചി എഴുതി പൃഥ്വിരാജ്,ബിജു മേനോൻ കൂട്ടുകെട്ടിൽഅനാർക്കലി എന്ന സിനിമ സംവിധാനം ചെയ്തു കൊണ്ട് സംവിധായകൻ എന്ന സ്വപ്നം സാക്ഷാത്കരിച്ചു ..
  ബിജുമേനോൻ നായകൻ ആയ ഷാഫിയുടെ ഷെർലക് ടോംസ് 2017ൽ സച്ചി തിരക്കഥ എഴുതിയത് ആണ് .

  2017 ൽ അരുൺ ഗോപി എന്ന പുതുമുഖ സംവിധായകന് വേണ്ടി രാമലീല എന്ന സിനിമ എഴുതി കൊണ്ട് ദിലീപ് എന്ന നടന്റെ വേറിട്ടൊരു മുഖം ജനങ്ങളിൽ എത്തിച്ചു .. 2019ന്റെ അവസാനം മമ്മൂട്ടി ഉപേക്ഷിച്ച കഥാപാത്രം പൃഥ്വിരാജ് ഏറ്റെടുത്തു കൊണ്ട് സിനിമ നിർമ്മിക്കാൻ തയ്യാറായപ്പോൾ ജീൻ പോളിന് വേണ്ടി ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമ എഴുതി സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് ഈ രണ്ടു നടന്മാരുടെയും മത്സരിച്ചുള്ള അഭിനയപാടവം കാണികളിൽ എത്തിച്ചു .

  2020 ഫെബ്രുവരി 7ന് അയ്യപ്പനും കോശി എന്ന സിനിമ റിലീസ് ആയപ്പോൾ സച്ചി എന്ന പ്രതിഭ ആദ്യാവസാനം വരെ നിറഞ്ഞു നിന്നു...എന്നാൽ അതിലേറെ എഴുതുവാനും സംവിധാനം ചെയ്യാനും സിനിമ നിർമ്മാണവും ബാക്കി വെച്ചുകൊണ്ട് സിനിമയുടെ ചരിത്രത്തിലേക്ക് പോയ്‌ മറഞ്ഞു ..#ദൈവത്തിന്സച്ചിയെവളരെഇഷ്ട്ടംഉള്ളത് കൊണ്ട് ആകും നേരത്തെ വിളിച്ചു കൊണ്ട് പോയത് എന്ന് ഞാൻ കരുതുന്നു ......ഇനി സച്ചി #ദാനംചെയ്യപ്പെട്ടകണ്ണുകളിലൂടെ സിനിമയെ നോക്കികാണുമായിരിക്കും !!

  Read more about: sachi സച്ചി
  English summary
  Shibu G Suseelan About His Friendship With Sachy, Sethu and Prithviraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X