ദിലീപിനോടുള്ള ആരാധനയും സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടവുമായി ഷിബു! ആദ്യ പ്രതികരണം ഇങ്ങനെ!
മലയാള സിനിമയിലേക്ക് നിരവധി നവാഗതരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഷിബു എന്ന സിനിമയുമായി അര്‍ജുനും ഗോകുലും മലയാള സിനിമയിലേക്ക് കാലെടുത്ത് വെക്കുകയാണ്. പ്രണീഷ് വിജയനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. വലിയ അവകാശ വാദങ്ങളൊന്നുമില്ലാതെയാണ് തങ്ങള്‍ എത്തുന്നതെന്നും പുതുമയുള്ള ചിത്രമാണ് ഷിബുവെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
സംവിധാനമെന്ന മോഹവുമായി നടക്കുന്ന ഷിബുവിന്റെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ലക്ഷ്യസഫലീകരണത്തിനായി അങ്ങേയറ്റത്തെ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടും നിരാശയായിരുന്നു ഫലം. സിനിമയെന്ന സ്വപ്‌നത്തിനായി കഠിനമായ പരിശ്രമങ്ങള്‍ നടത്തുന്ന ഷിബുവും അതിനിടയില്‍ അദ്ദേഹത്തെ തേടിയെത്തുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കുന്നതുമൊക്കെയാണ് സിനിമയില്‍ കാണുന്നത്. കാര്‍ത്തിക്ക് രാമകൃഷ്ണനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഷിബുവിനെ അവതരിപ്പിച്ചത്.

കുട്ടികളുടേയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമാണ് ദിലീപ്. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തി തന്റേതായ സ്ഥാനം നേടിയെടുത്ത് മുന്നേറുകയായിരുന്നു അദ്ദേഹം. ആരാധകപിന്തുണയുടെ കാര്യത്തിലും സ്വീകാര്യതയിലും ഏറെ മുന്നിലാണ് ഈ താരം. അതിനാല്‍ത്തന്നെ ദിലീപ് ആരാധകരുടെ കഥയുമായി സിനിമയെത്തുന്നുവെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെ ആരാധകരുടെ കഥ പറയുന്ന സിനിമകള്‍ക്ക് പിന്നാലയായാണ് ദിലീപ് ആരാധകന്റെ കഥ പറഞ്ഞ ചിത്രമെത്തിയത്.


Click it and Unblock the Notifications











