ആഗ്രഹം പോലെ കല്യാണം! ഫൈസലുമായുള്ള ബന്ധം വീട്ടില്‍ പറഞ്ഞപ്പോള്‍! ആ നിമിഷങ്ങളെക്കുറിച്ച് ശിഖ
റിയാലിറ്റി ഷോയിലൂടെയായി മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയതാണ് ശിഖ പ്രഭാകര്‍. അന്ന് മത്സരിച്ചിരുന്ന കാലം മുതലുള്ള സ്‌നേഹം ഇന്നും പ്രേക്ഷകര്‍ക്കുണ്ട്. സിനിമയും, സ്റ്റേജ് പരിപാടികളുമൊക്കെയായി സജീവമാണ് ശിഖ ഇപ്പോള്‍. സോഷ്യല്‍മീഡിയയിലൂടെയായി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ, ഫൈസലിനൊപ്പമായി മഹാരാജാസ് കോളേജില്‍ എത്തിയ വിശേഷങ്ങളായിരുന്നു പുതിയതായി പങ്കുവെച്ചത്.
വർഷങ്ങൾ കാലത്തിനൊപ്പം ഒഴുകിപ്പോയെങ്കിലും, ചില വഴികൾ നമ്മളെ തിരികെ വിളിക്കും. ഞങ്ങളുടെ കഥയുടെ ആദ്യ അധ്യായം എഴുതപ്പെട്ട ഇടം. ഒരിക്കൽ സ്വപ്നങ്ങളുമായി നടന്ന ഞങ്ങൾ, ഇന്ന് ഓർമ്മകളുമായി തിരിച്ചെത്തുമ്പോൾ. സമയം മാറിയെങ്കിലും, ഞങ്ങൾ മാറാതെ തന്നെ നിൽക്കുന്നുവെന്നൊരു തോന്നൽ. ആ തുടക്കം ഇന്നും അത്ര തന്നെ മനോഹരം എന്നായിരുന്നു ശിഖ കുറിച്ചത്.

നീണ്ടനാളത്തെ പ്രണയത്തിനൊടുവിലായാണ് ശിഖയും ഫൈസല്‍ റാസിയും വിവാഹിതരായത്. ഗായകനും സംഗീതസംവിധായകനുമായ ഫൈസലും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. സ്റ്റാര്‍ സിംഗറിലുണ്ടായിരുന്ന കാലം മുതലേ ശിഖയുടെ പാട്ടിന്റെ ആരാധകനായിരുന്നു ഫൈസല്‍. ഇടയിലൊരിക്കല്‍ സ്റ്റുഡിയോയില്‍ വെച്ച് ശിഖയെ കണ്ടിരുന്നു ഫൈസല്‍. അച്ഛനെയും അന്ന് പരിചയപ്പെട്ടിരുന്നു. അച്ഛനോട് ഒത്തിരിനേരം സംസാരിച്ചിരുന്നു അന്ന്. എന്നാല്‍ അങ്ങനെയൊരു കൂടിക്കാഴ്ചയേ ഓര്‍ത്തിരിക്കുന്നില്ലെന്നായിരുന്നു ശിഖ പറഞ്ഞത്.
വ്യത്യസ്ത മതത്തിലുള്ളവരാണെങ്കിലും വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതരാവില്ലെന്നായിരുന്നു ഇരുവരും തീരുമാനിച്ചത്. എല്ലാവരുടെയും അനുഗ്രഹത്തോടെ വേണം ഒന്നാവാന്‍ എന്നായിരുന്നു. ആഗ്രഹിച്ചത് പോലെ തന്നെ ഇരുവീട്ടുകാരും ചേര്‍ന്നായിരുന്നു വിവാഹം നടത്തിയത്. അവര്‍ അംഗീകരിക്കുന്നത് വരെ കാത്തിരിക്കുകയായിരുന്നു. ഒളിച്ചോട്ട വിവാഹമൊന്നും ഞങ്ങളുടെ ചിന്തയില്‍ പോലുമില്ലായിരുന്നു. ജീവിതത്തിലേക്ക് വേറൊരാള്‍ വരില്ലെന്ന് ഞങ്ങള്‍ ഉറപ്പിച്ചതാണെന്നും ഇരുവരും മുന്‍പ് പറഞ്ഞിരുന്നു. പാട്ടുകാരുടെ ഒരു ഗ്രൂപ്പില്‍ അംഗമായിരുന്നു ശിഖ. ആ ഗ്രൂപ്പിലേക്ക് ഫൈസലും വന്നതോടെയായിരുന്നു ഇരുവരും അടുക്കുന്നത്. സൗഹൃദമായി തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
പ്രണയം വീട്ടില്‍ അറിയിച്ച സമയത്ത് ആദ്യം എതിര്‍പ്പുകളായിരുന്നു വന്നത്. അമ്മയായിരുന്നു ആദ്യം നോ പറഞ്ഞത്. അവളുടെ സന്തോഷവും ആഗ്രഹവുമല്ലേ പ്രധാനപ്പെട്ടത് എന്ന് പറഞ്ഞ് സഹോദരനായിരുന്നു അത് മാറ്റിയത്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ബന്ധുക്കള്‍ക്കെല്ലാം ഫൈസലിനെ ഇഷ്ടമായിരുന്നു. അങ്ങനെയാണ് എതിര്‍പ്പുകളെല്ലാം മാറി വിവാഹത്തിന് അനുമതി കിട്ടിയത്. തന്റെ ഇഷ്ടം ഫൈസല്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ ഉമ്മയും ഉപ്പയും സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നു. പൊതുവെ ഒരു കാര്യത്തിനും പോ പറയാത്തവരാണ് അവര്‍. നിങ്ങളെ വേദനിപ്പിക്കുന്നൊരു തീരുമാനം ഇക്കാര്യത്തിലും എടുക്കില്ലെന്ന് ഫൈസല്‍ അവരോട് പറഞ്ഞിരുന്നു. അതോടെയായിരുന്നു വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചത്.
2019ലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷവും പാട്ടില്‍ സജീവമാണ് രണ്ടുപേരും. ഇവരുടെ മകളായ നിലാവും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. മകളുടെ വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. വളരെ നേരത്തെ തീരുമാനിച്ചതായിരുന്നു ഈ പേര്. മാതാപിതാക്കളെപ്പോലെ തന്നെ മകളും പാട്ടില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഫൈസലിന്റെ പാട്ടായ ഞാനും ഞാനുമെന്റാളും പാടി നിലാവ് കൈയ്യടി നേടിയിരുന്നു. അന്നത്തെ വീഡിയോ വൈറലായിരുന്നു.


Click it and Unblock the Notifications
















