'ഒളിപ്പിക്കേണ്ട, നുണ പറയേണ്ട, അറിഞ്ഞ് വളരട്ടെ'; സാനിറ്ററി നാപ്കിനെ കുറിച്ച് മകൾക്ക് പറഞ്ഞ് കൊടുത്ത് ശിൽപ ബാല!

കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും എല്ലാവർക്കും സുപരിചിതമായ മുഖമാണ് നടി ശിൽപ ബാലയുടേത്. കാസർ​ഗോഡ് സ്വദേശിനിയായ ശിൽപ ജനിച്ചതും വളർന്നതും ദുബായിലാണ്. താരത്തിന്റെ അച്ഛൻ ബാങ്ക് ജീവനക്കാരനായിരുന്നു. ശ്വേത ബാല എന്നൊരു സഹോദരി കൂടി ശിൽപ ബാലയ്ക്കുണ്ട്. ശിൽപ നാല് വയസ് മുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്. താരത്തിന്റെ അമ്മയും നർത്തകിയായിരുന്നു. ക്ലാസിക്കൽ ഡാൻസ് മാത്രമല്ല ക്ലാസിക്കൽ മ്യൂസിക്കും ശിൽപ അഭ്യസിച്ചിട്ടുണ്ട്.

മിനി സ്ക്രീനിലൂടെയാണ് ശിൽപയുടെ അഭിനയ ജീവിതം ആരംഭിച്ചത്. ആദ്യ സിനിമ സോഹൻലാലിന്റെ ഓർക്കുക വല്ലപ്പോഴുമായിരുന്നു ചിത്രത്തിൽ പാറു, ദേവയാനി എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് ശിൽപ അവതരിപ്പിച്ചത്. തിലകനായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായത്. 2009ൽ ആയിരുന്നു സിനിമ റിലീസ് ആയത്. സിനിമ നൂറ് ശതമാനം ആത്മാർ‌ഥയോടെ ചെയ്ത സിനിമയാണ് ഓർക്കുക വല്ലപ്പോഴും എന്നാണ് സിനിമയുടെ സംവിധായകൻ ചിത്രം റിലീസായ ശേഷം പറഞ്ഞത്. മുതിർന്ന താരങ്ങൾക്കൊപ്പമുള്ള അഭിനയം വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നാണ് ശിൽപ പറഞ്ഞത്.

മിനി സ്ക്രീനിൽ നിന്നും ബി​ഗ് സ്ക്രീനിലേക്ക്

ഓർക്കുക വല്ലപ്പോഴും സിനിമയ്ക്ക് ശേഷം കെമിസ്ട്രി എന്ന ഹൊറർ ത്രില്ലർ ചിത്രത്തിലാണ് ശിൽപ നായികയായത്. ചിത്രത്തിൽ പ്ലസ് ടു വിദ്യാർഥിനിയുടെ വേഷമായിരുന്നു ശിൽപയ്ക്ക്. സിനിമ സംവിധാനം ചെയ്തത് വിജി തമ്പിയായിരുന്നു. ശരണ്യ മോഹൻ ആയിരുന്നു ചിത്രത്തിൽ മറ്റൊരു നായിക. കെമിസ്ട്രിക്ക് ശേഷം ആ​ഗതൻ എന്ന ദിലീപ് സിനിമയിലാണ് ശിൽപ ബാല അഭിനയിച്ചത്. ചെറിയ വേഷമായിരുന്നുവെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം കോമഡി എക്സ്പ്രസ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയുടെ അവതാരികയായി ശിൽപ എത്തി. അവതാരക എന്നതിന് പുറമെ റേഡിയോ ജോക്കി കൂടിയാണ് ശിൽപ ബാല. വിവാഹ ശേഷം കുടുംബജീവിതത്തിന്റേയും ജോലി തിരക്കുകളിലും ആണ് താരം. ഡോ.വിഷ്ണു ഗോപാൽ ആണ് താരത്തിന്റെ ജീവിത പങ്കാളി.

മകളുടെ സംശയങ്ങൾ

വിഷ്ണുവും മകൾ യാമിയുമാണ് ഇപ്പോൾ ശിൽപയുടെ ലോകം. മകളുടെ വിശേഷങ്ങളും കുടുംബജീവിതത്തിന്റെ സന്തോഷങ്ങളുമൊക്കെ താരം സോഷ്യൽ മീഡിയയില്‍ പങ്കുവയ്ക്കുക പതിവാണ്. ഇപ്പോൾ മകൾക്കൊപ്പമുള്ള ഒരു വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശിൽപ ബാല. സാനിറ്റിറി നാപ്കിനെ കുറിച്ച് മകൾക്കുള്ള സംശയങ്ങൾ പക്വതയാർന്ന ഭാഷയിലൂടെ ശിൽപ്പ പറഞ്ഞ് മനസിലാക്കി കൊടുക്കുന്നതും വീഡിയോയിൽ കാണാം. മകൾ ഒരു ദിവസം നൂറിലധികം ചോദ്യങ്ങൾ ചോദിക്കുന്ന സമയം വന്നിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ശിൽപയുടെ വീഡിയോ ആരംഭിക്കുന്നത്. ഇത് അമ്മയുടെ പാംപേഴ്സ് ആണോ എന്നാണ് മകൾ ചോദിക്കുന്നത്. അമ്മ ചെറിയ കുട്ടിയല്ലല്ലോ പിന്നെ എന്തിനാണ് പാംപേഴ്സ് ഉപയോ​ഗിക്കുന്നതെന്ന് ശിൽപയെ വിടാതെ യാമിയുടെ അടുത്ത ചോദ്യം എത്തി. താൻ ചെറിയ കുട്ടിയല്ലെന്നും വലിയ സ്ത്രീയാണെന്നും വലുതാകുമ്പോൾ സാനിറ്ററി നാപ്കിൻ ഉപയോ​ഗിക്കേണ്ട സമയം വരുമെന്നും ശിൽപ മകളോട് പറയുന്നു.

Recommended Video

നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam
കുട്ടികളോട് നുണ പറയേണ്ട

കുട്ടികൾ പാംപേഴ്സ് ഉപയോ​ഗിക്കുമ്പോൾ വലിയ സ്ത്രീകൾ സാനിറ്ററി നാപ്കിൻ ഉപയോ​ഗിക്കുമെന്നും ശിൽപ ‌മകളോട് പറയുന്നുണ്ട്. കുട്ടികളുടെ ഇത്തരം സംശയങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്നതിൽ പ്രശ്നമില്ലെന്നും ശിൽപ പറഞ്ഞു. നിരവധി പേർ ശിൽപയെ അഭിനന്ദിച്ച് കമന്റുകൾ ചെയ്തിട്ടുണ്ട്. കുട്ടിക്കാലത്ത് ഇതെന്താണെന്ന് മാതാപിതാക്കളോട് ചോദിക്കുമ്പോൾ ഒരിക്കലും യഥാർഥ ഉത്തരം ലഭിച്ചിരുന്നില്ല എന്നും മനസിലാകും വിധത്തിൽ കാര്യങ്ങളെ കുട്ടികളെ പഠിപ്പിക്കുന്നതാണ് നല്ല പാരന്റിങ് എന്നുമൊക്കെയാണ് വീഡിയോക്ക് താഴെ ശിൽപയെ അഭിനന്ദിച്ച് വരുന്ന കമന്റുകൾ.ശിൽപ ഇപ്പോൾ ദുബായിലാണ് താമസം.

Read more about: shilpa bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X