മകളുടെ കാര്യം മറക്കില്ലെന്ന് ഉറപ്പാണ്, നിന്റെ കാര്യം മറക്കുമെന്ന് അറിയാമായിരുന്നു, അമ്മയെ കുറിച്ച് നടി

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ശോഭിച്ച താരമാണ് ശില്‍പ ബാല. നടി, നര്‍ത്തകി, അവതാരക എന്നിങ്ങനെ എല്ലാ മേഖലകളിലും തിളങ്ങാന്‍ ശില്‍പ ബാലയ്ക്കായി. വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്ത നടി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രേക്ഷകര്‍ക്ക് ഉപയോഗപ്രദമായതും തന്റേയും കുടുംബത്തിന്റേയും സന്തോഷങ്ങളും വിശേഷങ്ങളും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം നിമിഷ നേരം കൊണ്ട് വൈറലാവാറുമുണ്ട്. ശില്‍പ ബാലയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. പങ്കുവെയ്ക്കുന്ന വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയണ് ലഭിക്കുന്നത്.

അഭിനയവും അവതരണവും മാത്രമല്ല സംവിധാനത്തിലും ശില്‍പ ബാല ഒരു കൈ നോക്കിയിട്ടുണ്ട്. പ്രണയവും സൗഹൃദവും പ്രമേയമായ പൈങ്കിളിപ്പാട്ട് എന്ന ആല്‍ബം സംവിധാനം ചെയ്തു കൊണ്ടാണ് സംവിധായികയുടെ കുപ്പായം അണിഞ്ഞത്. തന്റേയും സുഹൃത്തുക്കളുടേയും പ്രണയവും സൗഹൃദവുമായിരുന്നു നടി പൈങ്കിളിപ്പാട്ടിലൂടെ ആവിഷ്‌കരിച്ചത്. നടന്‍ പൃഥ്വിരാജ് ആണ് ആല്‍ബം റിലീസ് ചെയ്തത്. മികച്ച അഭിപ്രായമായിരുന്നു പൈങ്കിളിപ്പാട്ടിന് ലഭിച്ചത്.

shilpa bala

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ശില്‍പ ബല അമ്മയെ കുറിച്ച് എഴുതിയ കുറിപ്പാണ്. അമ്മയ്‌ക്കൊപ്പമുള്ള പഴയ ചിത്രത്തിനോടൊപ്പമാണ് നടി ഹൃദയ സ്പര്‍ശിയായ വാക്കുകള്‍ പങ്കുവെച്ചിരിക്കുന്നത്. പിറന്നാള്‍ സ്‌പെഷ്യലായിട്ടാണ് കുറിപ്പ് പങ്കുവെച്ചരിക്കുന്നത്. മുന്‍പ് കുടുംബസമേതം പോയ ഒരു യാത്രയുടെ ഓര്‍മയാണിത്.

നടിയുടെ വാക്കുകള്‍ ഇങ്ങനെ...'ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടുംബാംഗങ്ങളോടൊപ്പം ഒരു അവധിക്കാല യാത്രയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. അതൊരു പിറന്നാള്‍ ട്രിപ്പായിരുന്നു. എല്ലാവരും കാര്യങ്ങള്‍ കൃത്യമായി പ്ലാന്‍ ചെയ്തിരുന്നു. കുഞ്ഞിന് ഡയപ്പറുകള്‍ മുതല്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ വരെ. മരുന്നുകള്‍ മുതല്‍ അധിക ബാഗുകള്‍ വരെ. എന്തൊക്കെ കരുതണം എന്ന് ആശയക്കുഴപ്പത്തിലായൊരു അമ്മയായിരുന്നു ഞാന്‍.

എന്തെങ്കിലും എടുക്കാന്‍ മറന്നാല്‍ എന്റെ പ്ലാനുകള്‍ തെറ്റും. കുഞ്ഞിന്റെ ദിനചര്യകള്‍ക്ക് ഒരു മുടക്കവും വരുത്താതെ എന്റെ അവധിക്കാലം ആസ്വദിക്കാനായിരുന്നു എന്റെ ഉദ്ദേശം. ഒടുവില്‍ ഞാന്‍ കാറില്‍ കയറി. രണ്ട് മണിക്കൂര്‍ കഴിഞ്ഞു കാണും. പാതിവഴിയിലെത്തിയപ്പോള്‍, എന്റെ സഹോദരി ചോദിച്ചു, നാളത്തെ പാര്‍ട്ടിക്ക് നീ എന്താണ് ധരിക്കുന്നത്. ഞാന്‍ ഒന്ന് അവളെ നോക്കി. ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു, അയ്യോ..ഞാനെന്റെ ഡ്രസ് എടുക്കാന്‍ മറന്നു. പിറന്നാള്‍ പരിപാടിയുടെ അവതാരകയായ ഞാന്‍ ധരിക്കാന്‍ എടുത്തുവച്ച ഡ്രസ്. തിരികെ പോയി ഡ്രസ് എടുക്കുക എന്നത് സാധ്യമായിരുന്നില്ല. ഞാന്‍ കരയാന്‍ തുടങ്ങി. ഇതു കണ്ട അമ്മ പെട്ടെന്ന് പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. എന്റെ ഭര്‍ത്താവും അച്ഛനും അമ്മയ്‌ക്കൊപ്പം ചേര്‍ന്നു. അമ്മ പെട്ടെന്ന് എന്നോട് പറഞ്ഞു.

നീ എന്തെങ്കിലും മറക്കുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ യാമികയുടെ കാര്യമൊന്നും അവള്‍ക്കാവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും നീ മറന്നിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അതു പറഞ്ഞ് അമ്മ ബാഗ് തുറന്ന് എന്നോട് നോക്കാന്‍ പറഞ്ഞു. അതെന്റെ ഡ്രസ് ആയിരുന്നു. അമ്മ പെട്ടെന്ന് പറഞ്ഞു, നീ നിന്റെ മകളുടെ കാര്യങ്ങള്‍ മറക്കാത്തതുപോലെ ഞാനെന്റെ മകളുടെ കാര്യങ്ങളും മറക്കില്ല'; അമ്മ അന്ന് പറഞ്ഞു.

'ഇതൊരു ചക്രമാണ്. എന്റെ ലോകത്തേക്ക് സ്വാഗതം. എന്റെ അത്ഭുത അമ്മയ്ക്ക്, ജന്മദിനാശംസകള്‍.50 വയസിലും അതിസുന്ദരിയായിരിക്കുന്നു. ഇതൊന്നും അത്ര ശരിയല്ല. ഞാന്‍ ഒരുപാട് സ്‌നേഹിക്കുകയും മിസ് ചെയ്യുകയും ചെയ്യുന്നു... ഉമ്മ'; ശില്‍പ ബാല ചിത്രത്തിനോടൊപ്പം കുറിച്ചു.

Read more about: shilpa bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X