അവൾ എന്നെ ഭാവിയിൽ കുറ്റപ്പെടുത്തില്ലേ?, കാല് പിടിച്ച് മാപ്പ് പറയണമെന്ന് വരെ തോന്നി; അനുഭവം പങ്കുവെച്ച് ശിൽപ

സിനിമയിൽ സജീവമല്ലെങ്കിലും അവതാരകയായും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായും യുട്യൂബറായുമെല്ലാം സജീവമാണ് നടി ശിൽപ ബാല. നടിയുടെ വ്ലോ​ഗുകളിലൂടെ ഭർത്താവ് വിഷ്ണുവും മകൾ തക്കിട്ടുവും പ്രേക്ഷകർക്ക് സുപരിചിതരാണ്. അമ്മ-മകൾ കോമ്പോയിലുള്ള റീലുകൾ ഇടയ്ക്ക് വൈറലാകാറുമുണ്ട്. തക്കിട്ടുവും ശിൽപ്പയെപോലെ തന്നെ ചെറുപ്പം മുതൽ നൃത്തം അഭ്യസിച്ച് തുടങ്ങി. കഴിഞ്ഞ ദിവസം ഒരു സ്റ്റേജിൽ ഭരതനാട്യം അവതരിപ്പിക്കുകയും ചെയ്തു.

തക്കിട്ടുവിന്റെ ആദ്യത്തെ സ്റ്റേജായിരുന്നു അത്. പക്ഷെ ശിൽപ്പയ്ക്ക് വലിയൊരു വിഷമവും അവിടെ വെച്ചുണ്ടായി. പുതിയ വ്ലോ​ഗിൽ ശിൽപ അത് വെളിപ്പെടുത്തുകയും ചെയ്തു. തന്റെ ഒരു അശ്രദ്ധ കാരണം മകളുടെ ഏറ്റവും നല്ല നിമിഷത്തിൽ ചില കുറവുകളുണ്ടായതിനെ കുറിച്ചാണ് ശിൽപ വെളിപ്പെടുത്തിയത്.

Shilpa Bala
Photo Credit: Shilpa Bala / instagram

എനിക്കും വിഷ്ണുവേട്ടനും തക്കിട്ടുവിനും എല്ലാം വളരെ സ്പെഷ്യലായ ഇംപോർട്ടന്റായ ദിവസമായിരുന്നു കഴിഞ്ഞ ദിവസം. കാരണം തക്കിട്ടു ആദ്യമായി സ്റ്റേജിൽ ഭരതനാട്യം കളിക്കാൻ പോകുന്ന ദിവസമായിരുന്നു. അരങ്ങേറ്റമായിരുന്നില്ല. എങ്കിലും ഞങ്ങൾ കാത്തിരുന്ന ദിവസമായിരുന്നു. കൃത്യമായി അവൾ പ്രാക്ടീസിന് പോയിരുന്നു. ഇടയ്ക്ക് അസുഖങ്ങളും വന്നിരുന്നു.

എന്നിട്ടും എല്ലാം അവൾ കൃത്യമായി ചെയ്തു. ഇന്നലത്തെ വിശേഷങ്ങളെല്ലാം വ്ലോ​ഗായി ഞങ്ങൾ ഷൂട്ട് ചെയ്തിരുന്നു. പക്ഷെ ഇന്നലെ നടന്ന ഒരു സംഭവം... വലിയ സംഭവമൊന്നുമല്ല. പക്ഷെ അത് നടന്നതിനുശേഷം ഞാൻ ഭയങ്കര മൂഡോഫായി. ഈ വീഡിയോ ഇടണ്ടായെന്നും തീരുമാനിച്ചിരുന്നു. ഇന്നലെ രാവിലെ മുതൽ എടുത്ത വ്ലോ​ഗുണ്ടല്ലോ. ഈ പോഷൻ ഞാൻ ആരെയും അറിയിക്കേണ്ട കാര്യമില്ലല്ലോയെന്ന് ആദ്യം ചിന്തിച്ചു.

എന്നാൽ അങ്ങനെ ചെയ്താൽ എനിക്ക് ഒരു സമാധാനമുണ്ടാവില്ല. കാരണം വലിയൊരു കാര്യം ഞാൻ ഒളിപ്പിക്കുന്നത് പോലെയാകും. ഡാൻസ് ക്ലാസിൽ വെച്ച് തന്നെയാണ് തക്കിട്ടുവിനെ പെർഫോമൻസിനായി ഒരുക്കിയത്. അവൾ ഒരുങ്ങുന്ന രം​ഗങ്ങൾ കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയെയാണ് ഓർമ്മ വന്നത്.

അമ്മ എന്നെ ചെറുപ്പത്തിൽ ഡാൻസിനായി കൊണ്ടുനടന്ന കാര്യങ്ങളും അന്ന് അമ്മ അനുഭവിച്ച പ്രഷറും എല്ലാം എനിക്ക് ഞാൻ ഒരു അമ്മയായശേഷം മനസിലായി. ഭരതനാട്യത്തിനായി ഒരുക്കുമ്പോൾ മുടി തലയോട് ചേർത്ത് വലിച്ചുകെട്ടും. മോൾക്ക് തുടക്കത്തിൽ അതൊരു ഡിസ്കംഫേർട്ടായിരുന്നു. മാത്രമല്ല വയറുവേദനയുള്ളതായും അവൾ പറഞ്ഞിരുന്നു. മരുന്നും ഫുഡും എല്ലാം കൊടുത്ത് മോളെ ഓക്കെയാക്കിയശേഷം കുളിച്ച് റെഡിയാകാൻ ഞാൻ ഫ്ലാറ്റിൽ പോയി.

Shilpa Bala
Photo Credit: Shilpa Bala / instagram

ശേഷം തിരികെ മകളുമായി പ്രോ​ഗ്രം നടക്കുന്ന സ്ഥലത്തേക്ക് തിരിച്ചു. പക്ഷെ പകുതി വഴി എത്തിയപ്പോഴാണ് ചിലങ്ക എടുക്കാൻ ഞാൻ മറന്നുവെന്ന് മനസിലായത്. ഞാൻ ആകെ മൂ‍ഡോഫായി. തിരികെ പോയി എടുക്കാനും സമയമില്ല. ചിലങ്ക കെട്ടിയാൽ പിന്നെ ചെരുപ്പിടാൻ കഴിയില്ലെന്ന് പറഞ്ഞ് ഞാനാണ് മോളെ തടഞ്ഞത്. അരങ്ങേറ്റം നടക്കുന്ന ഇടത്ത് വെച്ച് ചിലങ്ക കെട്ടിത്തരാം എന്നും ഞാൻ പറഞ്ഞിരുന്നു. മകൾ ചിലങ്കയില്ലാതെ അരങ്ങേറ്റം ചെയ്യുന്നത് എനിക്ക് വിഷമമല്ല.

പക്ഷെ എല്ലാവരും ചിലങ്കയിട്ട് കളിക്കുമ്പോൾ അവൾക്ക് എന്ത് തോന്നും അവളതെങ്ങനെ എടുക്കും എന്നൊക്കെയുള്ള വിഷമമായിരുന്നു എനിക്ക്. അവൾ എന്നെ ഭാവിയിൽ കുറ്റപ്പെടുത്തില്ലേ എന്നൊക്കെ തോന്നി. അവളുടെ കാല് പിടിച്ച് മാപ്പ് പറയണമെന്ന് വരെ തോന്നി. പാട്ടിട്ടതും മോള് സ്റ്റേജിൽ കയറി എല്ലാവർക്കും ഒപ്പം പെർഫോം ചെയ്തു. അത് ഷൂട്ട് ചെയ്യുമ്പോഴും എന്റെ ഉള്ളിൽ കരച്ചിൽ പൊട്ടുകയായിരുന്നു.

അവൾ സ്റ്റേജിൽ നിന്നും പുറത്തിറങ്ങിയതും ഞാൻ കെട്ടിപിടിച്ചു. സ്റ്റേജിൽ ഒരു വിഷമവും അവൾ കാണിച്ചില്ല. എന്റെ ആൾക്കാർക്ക് ആർക്കും അവൾക്ക് ചിലങ്കയില്ലെന്ന് മനസിലായില്ല. ഞാൻ വീട്ടിൽ വന്നശേഷം അവളോട് ഇതേ കുറിച്ച് സംസാരിച്ചു. ചിലങ്ക ഇല്ലെന്ന് കാണാതിരിക്കാൻ അരമണ്ഡലം ഞാൻ നന്നായി ഇരുന്നു. കാല് പൊക്കുന്ന സ്റ്റെപ്പിൽ നന്നായി പൊക്കി.

ഡാൻസ് നൈസായി ആളുകൾക്ക് തോന്നി ചിലങ്കയില്ലാത്തതുകൊണ്ട് ഈ ​ഗുണങ്ങൾ ഉണ്ടായി എന്നാണ് മോള് തന്ന മറുപടി. അത് കേട്ടതും കുറേ ഉമ്മകൾ കൊണ്ട് അവളെ ഞാൻ മൂടി. ഞാൻ ചെയ്ത ഏറ്റവും നല്ല വർക്കെന്ന് പറഞ്ഞ് എനിക്ക് അവളെ കാണിക്കാൻ പറ്റുമെന്നും ശിൽപ പറഞ്ഞു.

More from Filmibeat

Read more about: shilpa bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X