പ്രണയം, സൗഹൃദം... പൈങ്കിളിപ്പാട്ടിന്റെ പിന്നിലുളള കഥ പറഞ്ഞ് ശില്‍പ ബാല

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശില്‍പ ബാല. അഭിനേത്രിയും അവതാരകയുമായ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നടിയെ പോലെ തന്നെ കുടുംബവും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവാറുണ്ട് അടുത്തിടെ ഭര്‍ത്താവ് വിഷ്ണുവിനോടൊപ്പം കളിച്ച നൃത്തം വൈറല്‍ ആയിരുന്നു. ഇതോടെ താരകുടുംബം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ചര്‍ച്ചയാവുകയായിരുന്നു. ശില്‍പയ്ക്കൊപ്പം മകള്‍ യാമികയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. പ്രണയദിനത്തില്‍ ശില്‍പ ബാല പങ്കുവെച്ച പൈങ്കിളി പാട്ട് വൈറല്‍ ആയിരുന്നു. പൃഥ്വിരാജ് അടക്കം വീഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോഴിത പൈങ്കിളിപ്പാട്ടിന്റെ വിശേഷം പങ്കുച്ചെ് ശില്‍പ ബാല എത്തിയിരിക്കുകയാണ്.

5 ലക്ഷത്തിലധികം പേരാണ് ഇതിനകം വീഡിയോ കണ്ടിരിക്കുന്നത്. പോസിറ്റീവ് കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിത പൈങ്കിളി പാട്ട് ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറയുകയാണ് ശില്‍പ ബാല. പോസിറ്റീവ് കമന്റും പ്രതികരണങ്ങളുമൊക്കെ കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്നാണ് നടി പറയുന്നത്. പൈങ്കിളി പാട്ടിന് പിന്നിലെ കഥയും ശില്‍പബാല പങ്കുവെയ്ക്കുന്നുണ്ട്.

പാട്ട് ഉണ്ടായത്

നടിയുടെ അടുത്ത സുഹൃത്തായ വികാസാണ് പാട്ട് പാടിയത്. ഈണം നല്‍കിയതും വികാസാണ്, നല്ലൊരു എഡിറ്ററും കൂടിയാണ് വികാസ്. നിങ്ങള്‍ക്കേറെയിഷ്ടമായ എന്റെ വീഡിയോകളിലെല്ലാം വികാസിന്റെ കൈയ്യൊപ്പുണ്ട്. എനിക്കൊരു മ്യൂസിക് ആല്‍ബം ചെയ്യണമെന്ന ആഗ്രഹം നേരത്തെയുണ്ടായിരുന്നു. കാര്യങ്ങളെല്ലാം നോക്കിയെങ്കിലും പാട്ട് സെറ്റായിരുന്നില്ല. അങ്ങനെയിരിക്കെയാണ് വികാസ് പാടുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്. ഇത്രയും കഴിവുണ്ടായിട്ടാണോ എഡിറ്റിംഗ് മാത്രം ചെയ്യുന്നതെന്ന് ചോദിച്ചിരുന്നു.

പൈങ്കിളിപ്പാട്ട്

ഇനിയും പാട്ടുകളൊക്കെ പാടി എനിക്ക് അയയ്ക്കൂയെന്നും പറഞ്ഞിരുന്നു. അങ്ങനെയാണ് വികാസ് ഒരു പാട്ട് പാടി അയച്ച് തന്നത്. അതെനിക്ക് ഇഷ്ടമായി, അത് മിനുക്കി എടുക്കുകയായിരുന്നു. അതിന്റെ ട്യൂണാണ് ഹൈലൈറ്റായത്. ഇത് ചെയ്യുമ്പോള്‍ മൃദു ഇവിടെയുണ്ടായിരുന്നു. അവളുടെ വായില്‍ പെട്ടെന്ന് തന്നെ ഈ ട്യൂണ്‍ കയറിയിരുന്നു. പുറത്ത് പോയി ഷൂട്ട് ചെയ്യാമെന്നൊക്കെയായിരുന്നു കരുതിയത്. അതിനിടയിലാണ് ലോക് ഡൗണൊക്കെ വന്നത്. കുറേ കാത്തിരുന്നുവെങ്കിലും പുറത്തെ ഷൂട്ടൊന്നും നടക്കാതെ വന്നപ്പോഴാണ് ഗ്രാഫിക്സ് ചെയ്യാന്‍ തീരുമാനിച്ചത്.

ഫ്രണ്ട്ഷിപ്പ് സ്റ്റോറി

ഞങ്ങളുടെ പൈങ്കിളിപ്പാട്ടിനിടയില്‍ എങ്ങനെയാണ് ഫ്രണ്ട്ഷിപ്പ് സ്റ്റോറി കയറ്റുന്നത്. അതേക്കുറിച്ച് ഇവരെയെല്ലാം ബോധിപ്പിക്കാന്‍ കുറേ സമയമെടുത്തു. എല്ലായിടത്തും പൈങ്കിളി വര്‍ക്കൗട്ടാവുമെന്ന് എനിക്ക് മനസിലായിരുന്നു. എന്റെ സുഹൃത്തുക്കള്‍ക്കെല്ലാം മനോഹരമായ ലവ് സ്‌റ്റോറിയുണ്ട്. അത് മാത്രമല്ല കുഞ്ഞുങ്ങളുമായുള്ള അടുപ്പവും അല്ലാത്ത സൗഹൃദവുമൊക്കെയായി മനോഹരമായ കഥ പറയാനുണ്ടായിരുന്നു അങ്ങനെയാണ് എന്റെ സുഹൃത്തുക്കളെയെല്ലാം ചേര്‍ത്തത്.

 സൗഹൃദവും പ്രണയവും

ഓരോ വരിക്കും പറ്റുന്ന തരത്തിലുള്ള സ്റ്റോറി സെറ്റാക്കുകയായിരുന്നു. ഭാവനയുടേയും എന്റേയും ഷഫ്നയുടേയുമെല്ലാം റിയല്‍ പ്രണയകഥയാണ് കാണിച്ചത്. സയനോരയുടെ മകളും രമ്യ നമ്പീശനും സഹോദരനും തമ്മിലുള്ള സൗഹൃദവുമൊക്കെ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. മറ്റുള്ളവരുടെ പ്രൈവറ്റ് ലൈഫ് പബ്ലിക് പ്ലാറ്റ്ഫോമില്‍ കാണിക്കുമ്പോള്‍ എങ്ങനെയായിരിക്കും പ്രതികരണം എന്ന് പേടിച്ചിരുന്നു. നീയെന്ത് വേണമെങ്കിലും ചെയ്തോയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. നല്ല സപ്പോര്‍ട്ടീവായിരുന്നു.

Recommended Video

ബോക്‌സോഫീസില്‍ ലാലേട്ടനെ പിന്നിലാക്കി മമ്മൂക്കയുടെ ഭീഷ്മ | FilmiBeat Malayalam
പൃഥ്വിരാജിന്റെ കടുത്ത ആരാധിക

പൃഥ്വിരാജിന്റെ കടുത്ത ആരാധികയാണ് ഞാന്‍. പണ്ടുമുതലേയുള്ള ആരാധനയാണ്. ഇപ്പോള്‍ റോള്‍ മോഡല്‍ കൂടിയാണ്. ഇന്‍സ്പയറിഗും കൂടിയാണ് അദ്ദേഹം. ഇങ്ങനെയൊരു ചെറിയ സാധനമുണ്ട്, ഇത് ലോഞ്ച് ചെയ്യണം,, കണ്ട് നോക്കിയിട്ട് ഇഷ്ടമായാല്‍ ലോഞ്ച് ചെയ്താല്‍ മതിയെന്ന് പറഞ്ഞിരുന്നു. കാണും മുന്‍പേ തന്നെ ഇത് ഞാന്‍ ലോഞ്ച് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആശംസകളും അറിയിച്ചിരുന്നു അദ്ദേഹം; ശില്‍പബാല പറയുന്നു,

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X