രാജുവേട്ടനെ മെസേജ് അയച്ച് ശല്യം ചെയ്തു, അതൊക്കെ പക്വതയില്ലായ്മ; സുപ്രധാന നിമിഷത്തെ കുറിച്ച് ശില്‍പ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശില്‍പ ബാല. ഇപ്പോള്‍ സിനിമയില്‍ അധികം സജീവമല്ലെങ്കിലും നടി സിനിമ കോളങ്ങളിലും ആരാധകരുടെ ഇടയിലും നടി ഇടംപിടിക്കാറുണ്ട്. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിവാഹം. പിന്നീട് അഭിനയത്തിന് ചെറിയ ഇടവേള കൊടുക്കുകയായിരുന്നു. ബിഗ് സ്‌ക്രീനില്‍ നിന്ന് മാറി നിന്നെങ്കിലും മിനിസ്‌ക്രീനില്‍ സജീവമായിരുന്നു ശില്‍പ. ഷോ അവതാരകയായി ടെലിവിഷനില്‍ എത്താറുണ്ട്. ശില്‍പയെ പോലെ തന്നെ ഭര്‍ത്താവ് ഡോ.വിഷ്ണുവും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ഇരുവരും ഒന്നിച്ചുള്ള നൃത്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
ഈ അടുത്തിടയ്ക്ക് പൈങ്കിളിപ്പാട്ട് എന്ന ആല്‍ബം ശില്‍പ സംവിധാനം ചെയ്തിരുന്നു പ്രണയവും സൗഹൃദവുമായിരുന്നു പ്രമേയം. തന്റേയും സുഹൃത്തുക്കളുടേയും പ്രണയവും തമ്മിലുള്ള സൗഹൃദവുമായിരുന്നു ശില്‍പ പൈങ്കിളിപ്പാട്ടിലൂടെ ആവിഷ്‌കരിച്ചത്. നടന്‍ പൃഥ്വിരാജ് ആയിരുന്നു ആല്‍ബം റിലീസ് ചെയ്തത്.

ഇപ്പോഴിതാ പൈങ്കിളിപ്പാട്ട് റിലീസ് സമയത്ത് അനുഭവിച്ച ടെന്‍ഷനെ കുറിച്ച് പറയുകയാണ് ശില്‍പ ബാല. ബിഹൈന്‍ഡ് വുഡ്‌സ് ഐസിനു നല്‍കിയ അഭിമുഖത്തിലാണ് ശില്‍പ ഇക്കാര്യം പറഞ്ഞത്. ഒപ്പം തന്നെ അത് റിലീസ് ചെയ്ത പൃഥ്വിരാജിന് നിരന്തരം മെസ്സേജ് അയച്ചതിനെ കുറിച്ചും നടി പറയുന്നുണ്ട്. ശില്‍പയുടെ വാക്കുകള്‍ ഇങ്ങനെ... 'പൈങ്കിളിപ്പാട്ട് എന്ന വീഡിയോ പുറത്ത് വിടുന്നത് രാജുവേട്ടനായിരുന്നു. ഒന്ന് ഓര്‍മ്മിപ്പിക്കണേ എന്ന് പറഞ്ഞിരുന്നു. രാജുവേട്ടന്‍ യാത്രയിലായിരുന്നു. അതുകൊണ്ട് മറന്ന് പോകുമോ എന്ന് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു'.
അഞ്ച് മണിക്കായിരുന്നു ഓര്‍മ്മിപ്പിക്കണേ എന്ന് രാജുവേട്ടന്‍ പറഞ്ഞിരുന്നതെങ്കിലും അര മണിക്കൂറ് മുൻപേ, നാലര മുതൽ രാജുവേട്ടന് മെസ്സേജ് അയക്കാന്‍ തുടങ്ങിയതാണ്. അതൊക്കെ എന്റെ പക്വതയില്ലായ്മ. ആദ്യ ഡയക്ടോറിയലിന്റെ ത്രില്ലിലായിരുന്നു ഞാന്‍. അന്ന് ഫ്രണ്ട്‌സൊക്കെ വീട്ടില്‍ വന്നിരുന്നു. എന്നേക്കാള്‍ ടെന്‍ഷന്‍ മൃദുലയ്ക്കായിരുന്നു. അതൊക്കെ രസമായിരുന്നു, നല്ല സുഖമുള്ള ഓര്‍മ്മയാണ്', ശില്‍പ ബാല പറഞ്ഞു.
അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയായിരുന്നു ശിൽപ. നടി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ആരാധകരുടെ മെസേജുകള്‍ക്ക് മറുപടിയായിട്ടാണ് തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് താരം പങ്കുവെച്ചത്.'വളരെ ചെറിയൊരു സര്‍ജറിയായിരുന്നു. ഇപ്പോള്‍ അതില്‍ നിന്നും മുക്തമായികൊണ്ടിരിക്കുകയാണ്. വീണ്ടും വീഡിയോകള്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഒരുപാട് മെസേജുകള്‍ എനിക്ക് സര്‍ജറിയാണെന്ന് അറിഞ്ഞപ്പോള്‍ ലഭിച്ചിരുന്നു. നിങ്ങളെല്ലാം എന്റെ കുടുംബത്തിന്റെ ഭാഗമായതില്‍ ഞാന്‍ സന്തോഷിക്കുന്നു'.
'ഞാന്‍ ഒരുപാട് മെച്ചപ്പെട്ടു. ഇപ്പോള്‍ അഞ്ച് ദിവസമായി. എല്ലാം നന്നായി പോകുന്നുണ്ട്. കൈകള്‍ക്കായിരുന്നു സര്‍ജറി. രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ വീണ്ടും നൃത്തം ചെയ്ത് തുടങ്ങാം. നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിന് ഒരുപാട് നന്ദി അറിയിക്കുന്നു. സര്‍ജറി കഴിഞ്ഞ ശേഷം ഭര്‍ത്താവാണ് കാര്യങ്ങള്‍ നോക്കിയത്. ജങ്ക് ഫുഡ്‌സ് വാങ്ങിനല്‍കിയാണ് അദ്ദേഹം എന്നെ ശുശ്രൂഷിച്ചത്. ഇക്കാര്യം ഓർക്കുമ്പോൾ ഭയം തോന്നുന്നുണ്ട്. എന്നാൽ ഒരു തവണ മാത്രമായതുകൊണ്ട് കുഴപ്പമില്ല', ശില്‍പ ബാല പറയുന്നു.


Click it and Unblock the Notifications