അവളുടെ ആ ബുദ്ധിമുട്ട് അഞ്ച് വർഷമായി അടുത്തിരുന്ന് കണ്ടവർക്കേ അറിയൂ, സുഹൃത്ത് ശിൽപ ബാല...

നടിയക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഇന്നും കറുത്ത അദ്ധ്യായമായി തുടരുകയാണ്. ഇപ്പോഴിത കേസിൽ മറ്റൊരു വഴിത്തിരിവ് ഉണ്ടായ സാഹചര്യത്തിൽ നടിയ്ക്ക് പിന്തുണയുമായി സിനിമ ലോകം രംഗത്ത് എത്തിയിരിക്കുകയാണ്. നീതിപുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന്‌കൊണ്ടിരിക്കുമെന്ന് കഴിഞ്ഞ ദിവസം നടി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമ ലോകം ഒന്നടങ്കം ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരും പിന്തുണ അറിയിച്ചിട്ടുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് നടിയുടെ അതിജീവനത്തെ കുറിച്ചുള്ള ഉറ്റസുഹൃത്തും അഭിനേതാവുമായ ശിൽപ ബാലയുടെ കുറിപ്പാണ്. കൂടാതെ പിന്തുണ അറിയിച്ച എല്ലവരോടും ശിൽപ നന്ദി അറിയിക്കുന്നുണ്ട്. 'ഇത്രയും തുറന്നുപറയാൻ അവൾ നേടിയെടുത്ത ധൈര്യം എത്രമാത്രം ബുദ്ധിമുട്ടിയായിരുന്നുവെന്നത് കഴിഞ്ഞ അഞ്ച് വർഷമായി അവളുടെ അടുത്തിരുന്ന് കണ്ടവർക്കേ അറിയാൻ കഴിയൂ എന്നാണ് ശിൽപ കുറിപ്പിൽ പറയുന്നു.

ശിൽപ ബാലയുടെ വാക്കുകൾ

ശിൽപ ബാലയുടെ വാക്കുകൾ ഇങ്ങനെ..."ഈ കുറിപ്പും ഇത്രയെങ്കിലും പറയാനുള്ള ബുദ്ധിമുട്ടും കഴിഞ്ഞ അഞ്ച് വർഷമായി അവളുടെ അടുത്തിരുന്ന് അത് കണ്ടവർക്കേ അറിയൂ. ‌ ധീരന്മാരായ പോരാളികളെക്കുറിച്ച് വായിച്ചറിഞ്ഞാണ് ഞാൻ വളർന്നു വന്നത്. പക്ഷേ, വിധി യഥാർത്ഥത്തിൽ ഒരാളെ എന്റെ മുന്നിലെത്തിച്ചു, അതിനേക്കാൾ വലിയ പ്രചോദനം എനിക്ക് എല്ലാ ദിവസവും ലഭിക്കാനില്ല. അവളോടൊപ്പം നിൽക്കുന്ന എല്ലാ നല്ല മനസുകൾക്കും നന്ദി. അതവൾക്ക് നൽകുന്നതെന്താണെന്നുള്ളത് വാക്കുകൾക്ക് അതീതമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ വളരെയധികം നിങ്ങൾ ചെയ്യുന്നുണ്ട്. ഞങ്ങൾക്കത് ആവശ്യമാണ്. ഇവിടെയുള്ള എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും അത് ആവശ്യമാണ്. കടപ്പെട്ടിരിക്കുന്നു.." ശിൽപ ബാല കുറിച്ചു..'- ശിൽപ ബാല കുറിച്ചു.

 നന്ദി പറഞ്ഞ്  നടി

നേരത്തെ വിഷയത്തിൽ പ്രതികരിച്ച് നടി രംഗത്ത് എത്തിയിരുന്നു. മഞ്ഞ പശ്ചാത്തലത്തിലുളള നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറൽ ആയിലായിരുന്നു. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും ഈ സമയത്ത് കൂടെ നിന്നവർക്ക് നന്ദിയുണ്ടെന്നും നടി കുറിപ്പിലൂടെ പറയുന്നു. വാക്കുകളുടെ പൂർണ്ണരൂപം ഇങ്ങനെ... '' ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര.

ഐക്യദാർഢ്യം പ്രഖ്യാപിച്ച് താരങ്ങൾ

അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമണത്തില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കേയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതിപുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന്‌കൊണ്ടിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി''. എന്ന് കുറിച്ചിരുന്നു. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കൊണ്ടാണ് അതിജീവിച്ച നടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് താരങ്ങൾ എത്തിയത്.

Recommended Video

Manju Warrier, Prithviraj, Tovino And Others Support The Public Post Of Survivor
മോഹൻലാലും മമ്മൂട്ടിയും

മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാര്യർ, ബാബൂ രാജ്, പൃഥ്വിരാജ്, ഐശ്വര്യ ലക്ഷ്മി, ടൊവിനോ തോമസ്, പാർവതി, സുപ്രിയ മേനോൻ, സംയുക്ത മേനോൻ, പൂർണിമ ഇന്ദ്രജിത്ത്, റിമ കല്ലിങ്കൽ, ആര്യ, ഇന്ദ്രജിത്ത്, മിയ തുടങ്ങിയ ഒട്ടുമിക്ക താരങ്ങളും നടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. കൂടെയുണ്ട് , ബഹുമാനം എന്നായിരുന്നു മോഹൻലാലും മമ്മൂട്ടിയും പിന്തുണ അറിയിച്ചു കൊണ്ട് പറഞ്ഞത്. നടന്മാരിൽ പൃഥ്വിരാജ് ആയിരുന്നു ആദ്യം ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

More from Filmibeat

Read more about: shipa bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X