മറ്റൊരാൾക്കും ഇത് ചെയ്യാൻ പറ്റില്ലെന്ന് തോന്നും, ഭാവനയുടെ മനോധെെര്യം...; ശിൽപ ബാല പറയുന്നു

ഭാവനയുടെ പുതിയ സിനിമ അനോമി റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. നിരവധി അഭിമുഖങ്ങൾ ഇതി‍നോടകം ഭാവന നൽകിക്കഴിഞ്ഞു. ഭാവനയെക്കുറിച്ച് അടുത്ത സുഹൃത്തായ ശിൽപ ബാല രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിൽ നടത്തിയ പരാമർശമാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭാവനയുടെ മനോധെെര്യത്തെ ശിൽപ ബാല അഭിനന്ദിക്കുന്നുണ്ട്.

ഫ്രണ്ട്സ് എന്ന് ഞാൻ പറയില്ല. ഞങ്ങളുടെ പരിചയത്തിൽ വലിയൊരു സർക്കിൾ തന്നെയുണ്ട്. അവരിൽ ചിലർ സോഷ്യൽ മീഡിയയിൽ ഭാവനയ്ക്കെതിരെ എന്തെങ്കിലും കണ്ട് കാണും. സ്നേഹം കൊണ്ട് അറിയിക്കുന്നു എന്ന രീതിയിൽ അവരിത് ഭാവനയെ അറിയിക്കും. അത് നല്ല കാര്യമല്ല. അങ്ങനെ ചെയ്യുന്നവരെ എനിക്കിഷ്ടമല്ല. കാരണം ഭാവനയെ ട്രി​ഗർ ചെയ്യുന്ന കാര്യമുണ്ടെങ്കിൽ സ​ഹായിക്കുന്നു എന്ന തരത്തിൽ ഇങ്ങനെ പറഞ്ഞു, ഇത് കണ്ടോ എന്ന് പറഞ്ഞ് മനുഷ്യരുടെ സമാധാനം കളയുകയാണ്. എന്തെങ്കിലും ഇറിറ്റേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾ നമ്മളോട് വന്ന് പറയും.

Bhavana  Shilpa Bala

ഭാവനയിൽ ഇഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങളുണ്ട്. 12 വർഷം മുമ്പ് ഭാവനയിൽ ഞാനിഷ്ടപ്പെട്ട കാര്യമല്ല ഇപ്പോൾ ഇഷ്ടപ്പെടുന്നത്. അന്ന് എനിക്ക് ഇഷ്ടപ്പെട്ടത് ഫ്രണ്ട്ലിയായ പ്രകൃതവും ചുറ്റുമുള്ളവരെ കംഫർട്ട് ആക്കുന്നതുമാണ്. ഇപ്പോൾ എനിക്ക് ഭാവനയിൽ ഏറ്റവും ഇഷ്ടം എങ്ങനെ ഭാവനയ്ക്ക് ഇത് സാധിക്കുന്നു എന്നതാണ്. എങ്ങനെയാണ് ഞാനിത് ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞ് എഴുന്നേറ്റ് ഫെെറ്റ് ചെയ്യുന്നത്. അത് ഞാൻ എന്റെ മകൾക്കും പകർന്ന് കൊടുക്കാൻ ആ​ഗ്രഹിക്കുന്നു.

ചില കാര്യങ്ങൾ ചിലർക്ക് സംഭവിച്ചതിൽ ​​ദെെവം എന്തെങ്കിലും കാരണം കണ്ടിട്ടുണ്ടാകും. ഓരോ ദിവസം കഴിയുന്തോറും മറ്റൊരാൾക്കും ഇത് ചെയ്യാൻ പറ്റില്ലെന്ന് തോന്നും. തകർന്ന് പോയാലും നമ്മൾക്ക് നമ്മളേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞ് പ‍ിറ്റേ ദിവസം എണീറ്റ് സ്വയം തോന്നി വരണമെങ്കിൽ അത് വലിയ കാര്യമാണെന്നും ശിൽപ ബാല പറഞ്ഞു.

More from Filmibeat

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X