അമ്മ മരിക്കരുതെന്ന് നിരന്തരം അവള്‍ പറഞ്ഞ് കൊണ്ടിരിക്കുകയാണ്; മകള്‍ക്ക് പെട്ടെന്നുണ്ടായ ഭയത്തെ പറ്റി ശില്‍പ ബാല
നടിയും അവതാരകമായ ശില്പ ബാലയെ പോലെ തക്കിട്ടു എന്ന് വിളിക്കുന്ന അവരുടെ മകളും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി. ശില്പിയെ കെട്ടിപ്പിടിച്ച് മകള്‍ അമ്മയോട് മരിക്കരുത് എന്ന് പറയുകയാണ്.
കുറച്ചു ദിവസങ്ങളായി മരണത്തെ കുറിച്ച് മകള്‍ക്ക് ഒരു പേടി ഉണ്ടെന്നും തന്നോട് മരിക്കരുത് എന്ന് നിരന്തരം ആവശ്യപെടുകയാണെന്നും ശില്പ പറയുന്നു. നമ്മള്‍ ഒരു തവണ ജനിച്ചാല്‍ ഒരു ദിവസം എന്തായാലും മരിക്കും.

ചിലര്‍ അപകടങ്ങളിലൂടെയും അസുഖബാധിതരായിട്ടും അതല്ലെങ്കില്‍ ഭാഗ്യമുള്ള ചിലര്‍ക്ക് എണ്‍പതോ തൊണ്ണൂറോ വയസ്സുവരെയും ജീവിക്കാന്‍ സാധിക്കുമെന്ന് നടി പറയുമ്പോള്‍ അമ്മയും അതുപോലെ 100 വയസ്സ് വരെ ജീവിച്ചാല്‍ മതിയെന്നാണ് തക്കിട്ടുവിന്റെ മറുപടി. ചിക്കു മരിച്ചാല്‍ എനിക്ക് വേറെ സുഹൃത്ത് ഇല്ലെന്നും മകള്‍ പറയുകയാണ്. അതേ സമയം ഇങ്ങനൊരു സാഹചര്യം മറികടക്കുന്നതിനെ പറ്റി ശില്‍പയുടെ വാക്കുകളിങ്ങനെയാണ്...
'രണ്ടാഴ്ചയായി ഓരോ ദിവസവും എന്റെ മകള്‍ മരണത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നു. സിനിമ കഴിയുമ്പോള്‍ മരണ രംഗത്തില്‍ നിന്ന് ആളുകള്‍ ജീവിതത്തിലേക്ക് വരുന്നത് സിനിമകളില്‍ മാത്രമേ ഉള്ളൂ എന്നാണ് അവര്‍ ആദ്യം കരുതിയത്. എന്നാല്‍ ഒരു കാര്‍ അപകട വാര്‍ത്തയെ കുറിച്ചുള്ള എന്റെ പ്രതികരണം കാണുമ്പോഴും ആളുകള്‍ക്ക് അപകടങ്ങളിലൂടെ ജീവന്‍ നഷ്ടപ്പെടുന്നതിനെ കുറിച്ച് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള നിരന്തരമായ ചര്‍ച്ചകളും അവളുടെ സംശയങ്ങള്‍ കൂടുതല്‍ ആഴത്തില്‍ ഉണ്ടാകാന്‍ കാരണമായിരിക്കാം.
മരണം മാറ്റാനാവാത്തതാണെന്നും മരണം ശാശ്വതമാണെന്നും തനിക്കറിയാവുന്ന അല്ലെങ്കില്‍ സ്‌നേഹിക്കുന്ന ആര്‍ക്കെങ്കിലും അത് സംഭവിക്കുമെന്നും അന്നുമുതല്‍ അവള്‍ മനസ്സിലാക്കി. എല്ലാ ദിവസവും ഒന്നിലധികം തവണ എന്നോട് മരിക്കരുതെന്ന് അവള്‍ അഭ്യര്‍ത്ഥിക്കുമ്പോഴെല്ലാം എന്റെ ഹൃദയം തളര്‍ന്നുപോവുകയാണ്. അവള്‍ക്ക് പ്രായമാകുമ്പോള്‍ ഈ ഭയം സ്വീകാര്യതയുടെയും പ്രായോഗികതയുടെയും ശക്തമായൊരു കവചമായി മാറുമെന്ന് എനിക്കറിയാം.

പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷത്തോടെ ജീവിക്കാനും ആരോഗ്യത്തോടെ തുടരാനും വരും വര്‍ഷങ്ങള്‍ എങ്ങനെ ജീവിക്കണമെന്ന് കാണിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളെയും പോലെ എനിക്ക് കഴിയുന്നത്ര മുന്നോട്ട് കൊണ്ടുപോകാനുമുള്ള ദൈനംദിന ഓര്‍മ്മപ്പെടുത്തലാണ്!
ഒരു രക്ഷിതാവെന്ന നിലയില്‍, നിങ്ങളുടെ കുഞ്ഞുമക്കളില്‍ നിന്ന് എപ്പോഴെങ്കിലും ഭയത്തിന്റെ ഇതുപോലൊരു സാഹചര്യം അഭിമുഖീകരിക്കേണ്ടി വരികയാണെങ്കില്‍, അവര്‍ക്ക് മരണമുണ്ടാവില്ലെന്ന തെറ്റായ പ്രതീക്ഷകള്‍ നല്‍കരുത്. അതിനേക്കാള്‍ നല്ലത് ബഹുമാനത്തോടെ അതെന്താണെന്ന് ബോധ്യ്‌പ്പെടുത്തുകയാണ്. മരണം എന്നത് ഭയപ്പെടേണ്ടത് അല്ലെന്നും ജീവിതത്തില്‍ അത് എന്തായാലും സംഭവിക്കുമെന്നും അതിനെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടതില്ലെന്നും പറഞ്ഞ് കൊടുക്കണം...' എന്നും ശില്‍പ ബാല പറയുന്നു.


Click it and Unblock the Notifications











