»   » തന്റെ അമ്മയെ കാണുമ്പോള്‍ എല്ലാവരും സെല്‍ഫി എടുക്കാന്‍ വരുന്നത് എന്തിനാണെന്ന് മനസിലാവാതെ താരപുത്രന്‍!

തന്റെ അമ്മയെ കാണുമ്പോള്‍ എല്ലാവരും സെല്‍ഫി എടുക്കാന്‍ വരുന്നത് എന്തിനാണെന്ന് മനസിലാവാതെ താരപുത്രന്‍!

By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രമുഖനടിയാണ് ശില്‍പ ഷെട്ടി. വിവാഹത്തിന് ശേഷം കുടുംബത്തിന് പ്രധാന്യം നല്‍കി ശില്‍പ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ശില്‍പ പറയുന്നത് തന്റെ അഞ്ചു വയസുകാരനായ മകന് താന്‍ എന്തു കൊണ്ടാണ് പ്രശസ്തിയിലേക്കെത്തിയതെന്ന് അറിയില്ലെന്നാണ്.

ആമയും മുയലും തമ്മിലുള്ള മത്സരമായിരുന്നു നടന്നത്! സിനിമയിലെ വനിത സംഘടനകള്‍ക്ക് പറയാനുള്ളത് ഇങ്ങനെ!!!

താന്‍ പുറത്ത് പോവുമ്പോള്‍ ആളുകള്‍ തന്‍െ ചുറ്റും കൂടുകയും സെല്‍ഫി എടുക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ മകന്‍ വിയാന്‍ അത്ഭുതപ്പെടുകയാണ്. എന്തിനാണ് തന്റെ അമ്മയുടെ ചുറ്റും ആളുകള്‍ കൂടുന്നത് എന്ന് മകന് ഒട്ടും മനസിലായിട്ടില്ലെന്നാണ് ശില്‍പ പറയുന്നത്.

 shipa-shetty

ടെലിവിഷനില്‍ തന്നെ കാണുമ്പോള്‍ ഞാന്‍ പ്രശ്തിയില്‍ നില്‍ക്കുന്ന ആളാണെന്ന് അവന് അറിയാം. എന്നാല്‍ പ്രശ്‌സതി എന്താണെന്ന് മകന് ഇനിയും മനസിലായിട്ടില്ലെന്നാണ് നടിയുടെ അഭിപ്രായം. മകന്റെ കൂട്ടുകാരെല്ലാം തന്നെ ശില്‍പ ഷെട്ടി എന്നാണ് വിളിക്കുന്നത്. അതും അവനില്‍ അത്ഭുതം ജനിപ്പിച്ചിരിക്കുകയാണ്. എന്തിനാണ് അവര്‍ അങ്ങനെ വിളിക്കുന്നതെന്നാ്ണ് അവന്റെ ചോദ്യം.

വൃക്കകൾ തകരാറിലായ വിനീതിന് സഹായം തേടി നടി ഹണി റോസിന്റെ കാരുണ്യയാത്രയെ ഇങ്ങനെ!!!

എന്നാല്‍ ഇപ്പോള്‍ തന്റെ മകന്‍ അവന്റെ അമ്മ പ്രശ്‌സതയായിരിക്കുന്നത് ഇഷ്ടപ്പെടുന്നുണ്ടെന്നാണ് നടി പറയുന്നത്. 2009 ലായിരുന്നു നടി ശില്‍പ ഷെട്ടി വിവാഹിതയാകുന്നത്. രാജ് കുന്ത്രയാണ് ശില്‍പയുടെ ഭര്‍ത്താവ്. ശില്‍പയുടെ ഏകമകനാണ് വിയാന്‍ രാജ് കുന്ത്ര.

English summary
Shilpa Shetty: My Son Viaan Has No Idea Why I'm Famous!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam