'മമ്മൂക്കയായാൽ ദുൽഖറിനെ നാല് ചീത്ത പറഞ്ഞേനെ, ധ്യാൻ അവന്റെ വീട്ടിലുള്ളവരുടെ കുറ്റമല്ലേ പറയുന്നുള്ളൂ'; ഷൈൻ!
കഥാപാത്രങ്ങൾക്കും സിനിമയ്ക്കും വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറായിട്ടുള്ള നടനാണ് ഷൈൻ ടോം ചാക്കോ. അതുപോലെ തന്നെ താൻ ഭാഗമായിട്ടുള്ള സിനിമകളുടെയെല്ലാം പ്രമോഷന് മടി കൂടാതെ എത്തുകയും ചെയ്യും.
പൊതുവെ താരങ്ങളെ സിനിമയിൽ അഭിനയിപ്പിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യമാണ് അവരെ പ്രമോഷനായി കൊണ്ടുവരിക എന്നുള്ളത്. ഷൈനിന്റെ കാര്യത്തിൽ പക്ഷെ ആ ടെൻഷന്റെ ആവശ്യമില്ല. എപ്പോഴും ഇന്റർനെറ്റിൽ ട്രെന്റിങിൽ നിൽക്കുന്ന അഭിമുഖങ്ങളിൽ ഏറെയും ഷൈൻ ടോം ചാക്കോയുടെതാണ്.
ഡിപ്ലോമാറ്റിക്കായി മാത്രം അഭിമുഖങ്ങളിൽ സംസാരിക്കുന്ന താരങ്ങൾക്കിടയിൽ എന്നും വ്യത്യസ്തനാണ് ഷൈൻ ടോം ചാക്കോ. ചിലപ്പോഴൊക്കെ ഷൈൻ പറയുന്ന മറുപടികൾ കേൾക്കുമ്പോൾ ചിലതൊക്കെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കാറുണ്ടെന്ന് പ്രേക്ഷകർ തന്നെ കമന്റായി കുറിക്കാറുണ്ട്. അഭിമുഖങ്ങളിൽ താരങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ ഫൺ ചോദ്യങ്ങൾ അവതാരകരുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട്.

ഇന്റർവ്യു കൂടുതൽ രസകരമാക്കുന്നതിന്റെ ഭാഗമായാണ് അത്തരം ചോദ്യങ്ങളും അവതാരകർ അഭിമുഖങ്ങളിൽ ഉൾപ്പെടുത്തുന്നത്. അത്തരത്തിൽ സില്ലി മോങ്ക്സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷൈൻ ടോം ചാക്കോ പറഞ്ഞ ചില മറുപടികളാണ് ഇപ്പോൾ വൈറലാകുന്നത്.
മമ്മൂട്ടി അടക്കമുള്ള താരങ്ങളായി മാറാൻ അവസരം ലഭിച്ചാൽ ആ സമയത്ത് എന്തൊക്കെയാണ് ചെയ്യുക എന്ന അവതാരകയുടെ ചോദ്യത്തിന് വളരെ രസകരമായാണ് ഷൈൻ പ്രതികരിച്ചത്. ടൊവിനോ തോമസായി മാറിയാൽ സിനിമകൾ ചെയ്യുമെന്നാണ് ഷൈൻ മറുപടി പറഞ്ഞത്. ഒരു ദിവസം കൊണ്ട് അതേ ചെയ്യാൻ പറ്റൂവെന്നും ഷൈൻ കൂട്ടിച്ചേർത്തു.
ധ്യാൻ ശ്രീനിവാസനായാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് നന്നായി ഫുഡ് കഴിച്ച് നല്ലോണം കുറ്റം പറയുമെന്നാണ് ഷൈൻ മറുപടി നൽകിയത്. 'ധ്യാൻ വേറെ ആരുടെയും കുറ്റമല്ലല്ലോ അവന്റെ വീട്ടിലുള്ളവരുടെ കുറ്റമല്ലേ പറയുന്നത്. പക്ഷെ നമ്മളൊക്കെ വേറെ ആളുകളെയല്ലേ കുറ്റം പറയുന്നത്. അപ്പോൾ അവനാണോ നമ്മളാണോ ശരിയെന്ന് ചോദിച്ചാൽ അവനെന്നാണ് ഉത്തരം.'
'ദുൽഖറായാണ് മാറുന്നതെങ്കിൽ നല്ല കാര്യങ്ങൾ ചെയ്ത് വീട്ടിലിരിക്കും. രാത്രി കുറച്ച് നേരം ബൈക്ക് എടുത്ത് പുറത്തൊക്കെ കറങ്ങാൻ പോകും. മോഹൻലാലായാണ് മാറുന്നതെങ്കിൽ ചെരിഞ്ഞ് നടക്കും. അദ്ദേഹം ചെരിഞ്ഞാണ് നടക്കുന്നതെന്ന് നമുക്ക് തോന്നുന്നതാണ്. നാച്വറലായി തനിക്കുള്ള കാര്യങ്ങൾ ആര് പറഞ്ഞിട്ടും അദ്ദേഹം മാറ്റാൻ തയ്യാറായിട്ടില്ല.'

'അങ്ങനെയാവണം. അത് പുള്ളിക്ക് നാച്വറലായുള്ള ഒരു മാനറിസമാണ്. മമ്മൂക്കയായാണ് മാറുന്നതെങ്കിൽ ദുൽഖറിന് നാല് ചീത്ത പറയും. മലയാളത്തിൽ വന്ന് സിനിമ ചെയ്യാൻ പറയും. ഷൈനെ കൂടി കൂട്ടി പടം ചെയ്യാൻ പറയുമെന്നാണ്', ഷൈൻ രസകരമായി പ്രതികരിച്ച് പറഞ്ഞത്.
അതേസമയം ഷൈൻ വീണ്ടും പ്രണയത്തിലാണെന്നാണ് അടുത്തിടെയായി പുറത്ത് വരുന്ന വാർത്തകൾ. അടുത്തിടെ പങ്കെടുത്ത പൊതു ചടങ്ങുകളിൽ ഗേൾ ഫ്രണ്ടിനൊപ്പമാണ് ഷൈൻ എത്തിയത്. 2014ല്‍ വലിയ വിജയമായിരുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രമാണ് ജിഗര്‍തണ്ട.
അതില്‍ സിദ്ധാര്‍ഥ്, വിജയ് സേതുപതി, ബോബി സിന്‍ഹ, ലക്ഷ്മി മേനോന്‍ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. അതിന്റെ രണ്ടാം ഭാഗത്തില്‍ എസ്. ജെ. സൂര്യയും രാഘവ ലോറന്‍സുമാണ് മുഖ്യ കഥാപാത്രങ്ങളാകുന്നത്. അതിൽ മലയാളത്തിൽ നിന്നും ഷൈന്‍ ടോം ചാക്കോ, നിമിഷ സജയന്‍ എന്നിവർ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











