ഷൈൻ ടോം ചാക്കോ പ്രണയത്തിൽ..?, കപ്പിൾ ഫോട്ടോ പങ്കിട്ട് താരം, കളിയാണോ കാര്യമാണോയെന്ന ചോദ്യവുമായി ആരാധകർ!

പ്രത്യേകം പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടനാണ് ഷൈൻ ടോം ചാക്കോ. കുട്ടിക്കാലം മുതൽ സിനിമ സ്വപ്നം കണ്ട് പഠിക്കുന്ന സമയത്ത് തന്നെ കമലിനൊപ്പം അസോസിയേറ്റായി ചേരാൻ അനുവാദം ചോദിച്ച് ചെന്ന സിനിമാമോഹി.

ഒരു ദിവസം പോലും ഷൂട്ടിങോ സിനിമയുമായി ബന്ധപ്പെട്ട ജോലികളോ ഇല്ലാതെ വിശ്രമിക്കുന്നതിനോട് ഷൈനിന് താൽപര്യമില്ല. പത്ത് വർഷകാലത്തോളം സിനിമയിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു ഷൈൻ. ശേഷമാണ് ​ഗദ്ദാമയിലൂടെ അഭിനയത്തിലേക്ക് എത്തുന്നത്.

അന്ന് തുടങ്ങി ഇന്ന് വരെ ഷൈനിന്റെ കരിയറിൽ ഒട്ടനവധി മനോഹര സിനിമകളും പ്രതിഭ തെളിയിക്കുന്ന പ്രകടനങ്ങളും ഉണ്ടായിട്ടുണ്ട്. സിനിമാക്കാർക്ക് പരിചയമുള്ള ഷൈനും പ്രേക്ഷകർക്കും ആരാധകർക്കും പരിചയമുള്ള ഷൈനും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് സിനിമാക്കാർ തന്നെ പറയാറുള്ളത്. അതിന് കാരണം ഷൈനനിന്റെ ഹൈപ്പർ ആക്ടീവ് പ്രകടനങ്ങളുള്ള അഭിമുഖങ്ങളാണ്.

Shine Tom Chacko

ഒട്ടുമിക്ക താരങ്ങളും ഇമേജ് കോൺഷ്യസായാണ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളതും അഭിപ്രായപ്രകടനങ്ങൾ നടത്താറുള്ളതും. എന്നാൽ ഷൈൻ അങ്ങനെയല്ല. എല്ലാ കാര്യങ്ങളും തുറന്ന് പറയും. സോഷ്യൽമീഡിയയിലും സജീവമായ ഷൈൻ പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോയാണ് ആരാധകർക്കിടയിൽ പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

കപ്പിൾ ഫോട്ടോയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണ് ചിത്രം. ഒരു അഞ്ജാത സുന്ദരിയുമായി ചേർന്ന് നിൽക്കുന്ന ഷൈനാണ് ചിത്രത്തിലുള്ളത്. പെൺകുട്ടി വെളുത്ത നിറത്തിലുള്ള ടീഷർട്ട് ധരിച്ച് മുടി അഴിച്ചിട്ട് സൺ​ ​ഗ്ലാസും ധരിച്ച് ഷൈനിനോട് ചേർന്നാണ് നിൽക്കുന്നത്.

കറുത്ത ടീഷർട്ടും സൺ​ഗ്ലാസുമാണ് ഷൈനിന്റെ വേഷം. ഒരു തരത്തിലുള്ള തലക്കെട്ടും നൽകാതെയാണ് ഷൈൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഫോട്ടോ അതിവേ​ഗത്തിൽ വൈറലായി. പ്രണയത്തിലാണെന്ന കാര്യം ഷൈൻ പറയാതെ പറയുകയാണോ എന്നാണ് ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകളിൽ ഏറെയും. എന്തുകൊണ്ടാണ് പെൺകുട്ടിയുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ പങ്കിട്ടില്ലെന്ന ചോദ്യവും ആരാധകർ കമന്റിലൂടെ ചോദിച്ചിട്ടുണ്ട്.

ചില നർമ്മം കലർന്ന രസകരമായ കമന്റുകളും ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്. അങ്ങനെ നിങ്ങൾക്കും പ്രണയം സെറ്റായല്ലേ, ആരാണ് ആ വെളുത്ത വസ്ത്രം ധരിച്ച പെൺകുട്ടി..? ഇത് കളിയാണോ കാര്യമാണോ, ഒരു ബ്ലാക്ക് ആന്റ് വൈറ്റ് പ്രണയം, അങ്ങനെ കൃഷ്ണകുട്ടിക്കും പെണ്ണ് കിട്ടി അല്ലേ, രണ്ടാളും ഓരോ പൊളി എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

Shine Tom Chacko

പൊതുവെ തന്റെ പെൺസുഹൃത്തുക്കൾക്കൊപ്പം ഫോട്ടോയും റീൽസുമെല്ലാം നിരന്തരം ചെയ്യാറുള്ള നടനാണ് ഷൈൻ ടോം ചാക്കോ. അതുകൊണ്ട് തന്നെ പുതിയ കപ്പിൾ ഫോട്ടോയെ കുറിച്ചും ആരാധകർക്ക് സംശയങ്ങൾ ഏറെയാണ്. പലരും പെൺകുട്ടിയെ ഐഡന്റിഫൈ ചെയ്യാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഒരു തവണ വിവാ​ഹിതനായ വ്യക്തിയാണ് ഷൈൻ.

ആ ബന്ധത്തിൽ ഒരു കുഞ്ഞും ഷൈനിനുണ്ട്. ഒരിക്കൽ ഒരു അഭിമുഖത്തിൽ കുഞ്ഞിനെ കുറിച്ചും മുൻ ഭാര്യയെ കുറിച്ചും ഷൈൻ വെളിപ്പെടുത്തിയിരുന്നു. 'എട്ട് വയസായി. സിയൽ എന്നാണ് കുഞ്ഞിന്റെ പേര്. അവർ ഈ ഭൂഖണ്ഡത്തിലേ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡായി കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽ നിന്ന് വളരുന്നതാണ് നല്ലത്.'

'അല്ലെങ്കിൽ പത്ത് ദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ഇവിടെ നിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും. കുട്ടി ആകെ വിഷമിച്ച് പോകില്ലേ. ഒരു കുറ്റം മാത്രം കേട്ട് വളർന്നാൽ പിന്നെയും നല്ലത്. കുറ്റം പറയും എന്നല്ല. പക്ഷെ നമ്മൾ ആരുടെയും കുറ്റം പറയില്ലല്ലോ. എനിക്ക് വിഷമമില്ല ഒരു കാര്യത്തിലും. എല്ലാവരും സമാധാനത്തോടെ ജീവിക്കുകയല്ലേ. അതിൽ നമ്മൾ സന്തോഷിക്കുകയല്ലേ വേണ്ടത്', എന്നാണ് ഷൈൻ ആദ്യത്തെ വിവാ​ഹ ജീവിതത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X