For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷൈൻ അഭിമുഖങ്ങളിൽ കാണുന്നത് പോലെ അല്ല; നടന്റെ പെരുമാറ്റത്തെക്കുറിച്ച് നിർമാതാവ്

  |

  മലയാള സിനിമയിൽ ഇന്ന് സജീവ സാന്നിധ്യമാണ് നടൻ ഷൈൻ ടോം ചാക്കോ. നായക വേഷം, വില്ലൻ വേഷം, സഹനായക വേഷം തുടങ്ങി എല്ലാത്തരത്തിലുമുള്ള കഥാപാത്രങ്ങളെ നടൻ അവതരിപ്പിക്കുന്നു. അടുത്ത കാലത്താണ് നടൻ സിനിമകളിൽ ഇത്രയധികം സജീവമായത്. കുറുപ്പ്, തല്ലുമാല, ഭീഷ്മപർവം, വിചിത്രം തുടങ്ങി അടുത്തിടെയിറങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷം നടൻ ചെയ്തു. കുമാരി എന്ന ഹൊറർ സിനിമയാണ് നടന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

  Also Read: 'എന്നേക്കാൾ ഡീസന്റ് സ്വഭാവമാണ് ദിലീപിന്, അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ മരിച്ചുപോയേനെ'; നാദിർഷ പറയുന്നു!

  കരിയറിൽ തിളങ്ങുമ്പോഴും ഷൈൻ ടോം ചാക്കോ നിരന്തരം വിവാദങ്ങളിൽ അകപ്പെടുകയാണ്. നടൻ നൽകുന്ന അഭിമുഖങ്ങളാണ് പലപ്പോഴും ഇതിന് കാരണമാവുന്നത്. സംസാരത്തിൽ നടന് ഒരു നിയന്ത്രണവുമില്ലെന്നും ബോധമില്ലാതെയാണ് നടൻ സംസാരിക്കുന്നതെന്നും ആരോപണമുണ്ട്. നടൻ ലഹരി ഉപയോ​ഗിച്ചാണ് അഭിമുഖങ്ങൾക്കിരിക്കുന്നതെന്ന് വരെ ആരോപണം ഉണ്ട്.

  എന്നാൽ നടനെ പിന്തുണച്ചും കൊണ്ടും ഒരു വിഭാ​ഗം സംസാരിക്കുന്നു. സംസാരശൈലി വെച്ച് ഒരാളെ അളക്കരുതെന്നും ഷൈൻ നല്ല നടനാണെന്നും ഇവർ അഭിപ്രായപ്പെടുന്നു.

  അടുത്തിടെ സ്ത്രീ സംവിധായകരെക്കുറിച്ച് ഷൈൻ പറഞ്ഞ വാക്കുകളാണ് വിവാ​ദമായത്. സിനിമയിലേക്ക് സ്ത്രീ സംവിധായകർ വന്നാൽ പ്രശ്നങ്ങൾ കൂടുകയേ ഉള്ളൂയെന്നായിരുന്നു ഷൈൻ പറഞ്ഞത്. ഇത് നടനെതിരെ വിമർശനത്തിന് വഴിവെച്ചിരുന്നു. ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയെ പറ്റി സംസാരിച്ചിരിക്കുകയാണ് നിർമാതാവ് സന്തോഷ് ദാമോദരൻ. ഇദ്ദേഹം നിർമിച്ച വോൾഫ് എന്ന സിനിമയിൽ ഷൈൻ ടോം ചാക്കോ അഭിനയിച്ചിരുന്നു.

  അഭിനയിക്കാനെത്തിയാൽ ഒരു കുഴപ്പവും ഇല്ലാത്ത ആളാണ് ഷൈനെന്ന് ഇദ്ദേഹം പറയുന്നു. 'നല്ല പെരുമാറ്റമുള്ള കലാകരനാണ് ഷെെൻ. പിന്നെ ഫ്രീ ടൈമിൽ എന്തെങ്കിലും ചെയ്യുന്നുണ്ടാവും. ആ സമയത്തായിരിക്കും അഭിമുഖങ്ങൾക്ക് വിളിക്കുന്നത്. എന്തിനാണ് ശല്യപ്പെടുത്താൻ പോവുന്നത്,' സന്തോഷ് ദാമോദരൻ ചോദിച്ചു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

  Also Read: സത്യത്തെ അവര്‍ക്ക് ഭയം, തനി നിറം വൈകാതെ പുറത്ത് വരും; വേർപിരിയല്‍ ചര്‍ച്ചക്കിടെ എലിസബത്ത് പ്രതികരിക്കുന്നു!

  അർജുൻ അശോകൻ, സംയുക്ത മേനോൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ആയിരുന്നു വോൾഫ്. സിനിമ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതേപറ്റിയും നിർമാതാവ് സംസാരിച്ചു. സിനിമയുടെ കാസ്റ്റിം​ഗിൽ തനിക്ക് എതിരഭിപ്രായം ഉണ്ടായിരുന്നെന്നും എന്നാൽ സംവിധായകൻ ആദ്യമേ കാസ്റ്റിം​ഗ് തീരുമാനിച്ചിരുന്നെന്നും സന്തോഷ് ദാമോദരൻ പറഞ്ഞു.

  സിനിമയിൽ നടൻ ഇർഷാദ് ചെയ്ത വേഷമാണ് നിർമാതാവ് മാറ്റാൻ ആ​ഗ്രഹിച്ചത്. ഇർഷാദിന് പകരം നായക മൂല്യമുള്ള ഒരു നടൻ ആ വേഷം ചെയ്തിരുന്നെങ്കിൽ നന്നായേനെ എന്ന് തോന്നി. ഇക്കാര്യം പറയുകയും ചെയ്തു. പക്ഷെ നേരത്തെ തീരുമാനിച്ചിരുന്നതിനാൽ പിന്നീട് ഇത് മാറ്റിയില്ലെന്നും നിർമാതാവ് പറഞ്ഞു.

  Also Read: സിനിമ ഇഷ്ടപ്പെട്ട നാട്ടുകാര്‍ എന്റെ ഫ്‌ളക്‌സ് വച്ചു, മണിക്കൂറിനുള്ളില്‍ ചിലരത് ബ്ലേഡ് വച്ച് കീറി, പക്ഷെ...

  2021 ഏപ്രിൽ 18 നാണ് വോൾഫ് റിലീസ് ചെയ്തത്. ഷാജി അസീസ് ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. ജിആർ ഇന്ദു​​ഗോപന്റെ ചെന്നായ എന്ന ചെറുകഥയെ ആധാരമാക്കിയായിരുന്നു സിനിമ. കൊവിഡ് പ്രതിസന്ധികൾക്കിടെയാണ് സിനിമ ചിത്രീകരിച്ചത്. സഞ്ജയ്, ആശ എന്നീ കഥാപാത്രങ്ങളെ ആണ് സംയുക്ത മേനോനും അർജുൻ അശോകും സിനിമയിൽ അവതരിപ്പിച്ചത്.

  Read more about: shine tom chacko
  English summary
  Shine Tom Chacko Is Not A Person Like In Interviews; Producer Santhosh Damodaran's Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X