For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലും പ്രിയദർശനും നിവിൻ പോളിയും ഒന്നിച്ച് പങ്കുവെച്ചു! ഷൈൻ ടോം ചാക്കോയുടെ തമി ട്രെയിലർ പുറത്ത്

  |

  നവാഗതനായ കെ. ആർ പ്രവീൺ രചനയും സംവിധാനവും നിർവഹിച്ച മലയാളച്ചിത്രം തമിയുടെ ട്രെയിലർ റിലീസ് ചെയ്തു. ഇന്ത്യൻ സിനിമയുടെ ഇതിഹാസ സംവിധായകൻ പ്രിയദർശനും, മലയാളത്തിന്റെ പ്രിയപ്പെട്ട താരം നിവിൻ പോളിയും ചേർന്നാണ് ട്രെയിലർ പുറത്തിറക്കിയത്. രാവിനേക്കാൾ ഇരുളടഞ്ഞ ഒരു സാധാരണ പകലിൻ്റെ കഥ' എന്ന് കുറിച്ചുകൊണ്ടാണ് ഇവർ ട്രെയിലർ ഫേസ്ബുക്കിലൂടെ പുറത്തിറക്കിയിരിക്കുന്നത്. സസ്പെൻസ് നിറഞ്ഞ ചിത്രമായിരിക്കുമെന്നാണ് ട്രെയിലർ തരുന്ന സൂചന.

  thami

  ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം സോഹന്‍ സീനുലാല്‍, സുനില്‍ സുഖദ, ശശി കലിംഗ, ഗോപിക അനില്‍, ശരണ്‍ എസ് എസ്, ഷാജി ഷോ ഫെെന്‍, നിതിന്‍ തോമസ്സ്, ഉണ്ണി നായര്‍, അരുണ്‍ സോള്‍, രവിശങ്കര്‍, രാജന്‍ പാടൂര്‍, നിതീഷ് രമേശ്, ആഷ്ലി ഐസക് എബ്രാഹം, ഡിസ്നി ജെയിംസ്, ജീസ്മ ജീജി, വിജയലക്ഷ്മി, തുഷാര നമ്പ്യാര്‍, ക്ഷമ കൃഷ്ണ, ഭദ്ര വെങ്കിടേശ്വരന്‍, ഗീതി സംഗീത, മായാ വിനോദിനി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കൂടാതെ ദേശീയ പുരസ്കാരം ലഭിച്ച ആളൊരുക്കം സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത ഷാജി അജോൺ തമിയിലും മികച്ചൊരു കഥാപാത്രമായി എത്തുന്നുണ്ട്. നടൻ , ശശി കലിംഗയുടെ അവസാനം ചിത്രം കൂടിയാണിത്.

  കോവിഡ് മഹാമാരി ഇല്ലായിരുന്നെങ്കിൽ ഈ വർഷത്തെ ഓണം റിലീസ് ചിത്രങ്ങളിൽ തമിയും തീയറ്ററിൽ വൻ വിജയം ആയി മാറേണ്ടതായിരുന്നു.. ഒടിടി പ്ലാറ്റ്‌ ഫോമിലൂടെ ചിത്രം റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. സ്‌കൈ ഹൈ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അവതരിപ്പിക്കുന്ന തമിയുടെ ചിത്രീകരണം കോഴിക്കോട്, മലപ്പുറം, മംഗലാപുരം എന്നിവിടങ്ങളിൽ ആയിരുന്നു. ഛായാഗ്രഹണം നിർവ്വഹിച്ചത് സന്തോഷ്‌ സി പിള്ള. സംഗീതം വിശ്വജിത്, എഡിറ്റിംഗ് റെഷിന് അഹമ്മദ്, അസ്സോസിയേറ്റ് ഡയറക്ടർ രമേശ് എസ് മകയിരം.

  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍, പ്രൊജക്റ്റ് ഡിസെെനര്‍ ഷാജി ഷോ ഫെെന്‍, കല അരുണ്‍ വെഞ്ഞാറമൂട്, മേക്കപ്പ് ലാലു കൂട്ടാലിഡ, വസ്ത്രാലങ്കാരം സഫദ് സെയിന്‍, സ്റ്റില്‍സ് വിഷ്ണു ക്യാപ്പ്ച്ചര്‍, പരസ്യകല എസ് കെ നന്ദു, എഡിറ്റര്‍ നൗഫല്‍ അഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിനയ് ചെന്നിത്തല, അസോസിയേറ്റ് ഡയറക്ടര്‍ രമേശ് മകയിരം, അസിസ്റ്റന്റ് ഡയറക്ട്ടേഴ്സ് അതുല്യ പി കുമാര്‍, അജിന്‍ സാം, സേവ്യര്‍, അശ്വിന്‍ രാഹുല്‍ കുറുപ്പ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് മധു വട്ടപ്പറമ്പില്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

  ട്രെയിലർ കാണാം

  Read more about: shine tom chacko
  English summary
  Shine Tom Chacko Movie Thami Trailer Went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X