സിനിമ കാണുന്നുണ്ടോ എന്ന് പോലും ചോദിച്ചിട്ടില്ല; ഫ്രീഡത്തിനാണ് അവൾ വീട് വിട്ട് നിന്നത്; തനൂജയെക്കുറിച്ച് ഷൈൻ
കരിയറിലെ തിരക്കുകൾക്കിടെ വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ് ഷൈൻ ടോം ചാക്കോ. അടുത്തിടെയാണ് ഷൈനിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. തനൂജ എന്നാണ് ഷൈനിന്റെ കാമുകിയുടെ പേര്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായാണ് വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. തനൂജയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഷൈൻ ടോം ചാക്കോ. പ്രണയത്തെക്കുറിച്ചും തനൂജയിൽ ഇഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ചും ഷെെൻ സംസാരിച്ചു. കൗമുദി മൂവീസിലാണ് നടൻ മനസ് തുറന്നത്.
വിവാഹനിശ്ചയത്തിന് മാധ്യമങ്ങളെ വിളിക്കാത്തതിനെക്കുറിച്ച് ഷൈൻ ടോം ചാക്കോ സംസാരിച്ചു. എൻഗേജ്മെന്റിന് അങ്ങനെ ആളെ വിളിക്കേണ്ടതില്ല. രണ്ടാമത്തെ കല്യാണമാണ്. ആദ്യമായിട്ടാകുമ്പോഴാണ് കുറേ പേരുടെ ആവശ്യവും ടെൻഷനുമെല്ലാമുള്ളത്. ഫങ്ഷനല്ല അതിന് ശേഷമുള്ള കാര്യങ്ങൾക്കാണ് ഇപ്പോൾ സീരിയസ്നെസ്. ആണും പെണ്ണും ഒരുമിച്ച് നടക്കുന്നതിനെക്കുറിച്ച് ബൈബിളിൽ പറയുന്നുണ്ട്. മനുഷ്യൻ ഏകനായിരിക്കുന്നത് നല്ലതല്ലെന്ന് കണ്ട് കർത്താവ് അവനൊരും ഇണയെയും തുണയെയും കൊടുത്തു എന്നാണ് ബൈബിളിൽ പറയുന്നതെന്നും ഷൈൻ ടോം ചൂണ്ടിക്കാട്ടി.

തനൂജയെ ജീവിതപങ്കാളിയാക്കാൻ എപ്പോഴാണ് തീരുമാനിച്ചതെന്ന ചോദ്യത്തിനും ഷൈൻ മറുപടി നൽകി. അതങ്ങനെ സംഭവിച്ചതാണ്. ജനിക്കുന്നതും മരിക്കുന്നതുമൊന്നും നമ്മൾ തീരുമാനിക്കുന്നതല്ലല്ലോ. പ്രേമിച്ച് നടന്നിട്ടില്ല. ചില സമയത്ത് ചില ചിന്തകൾ കൂടി വരുമ്പോൾ അങ്ങനെയായി പോകുന്നതാണ്. റൊമാൻസ് അല്ല ഇമോഷണലിയുള്ള അറ്റാച്ച്മെന്റാണ് ഉണ്ടാകുന്നത്. ആണുങ്ങൾക്ക് സെന്റിമെന്റ്സിൽ നിന്നാണ് പ്രേമം വരുക. ഭയങ്കര ഹാപ്പിനെസിൽ നിന്ന് വരില്ല. പെൺകുട്ടികൾക്ക് സാവധാനമേ ഇഷ്ടമേ വരൂ. അത് പോകില്ല, ആണുങ്ങൾക്ക് പെട്ടെന്ന് വന്ന് പെട്ടെന്ന് പോകുമെന്നും ഷൈൻ ടോം ചാക്കോ പറയുന്നു.
തനൂജ സിനിമ കാണുന്നുണ്ടോ എന്ന് തന്നെ ഞാൻ ചോദിച്ചിട്ടില്ല. ഇല്ലെന്ന് പറഞ്ഞാൽ കഴിഞ്ഞില്ലേ. അവൾക്ക് എന്റെ പടം ഇഷ്‌ടമാണെന്നൊന്നും പറഞ്ഞിട്ടില്ല. പടം കണ്ട് ഇഷ്‌ടപ്പെട്ടതാകാൻ വഴിയില്ലെന്ന് ഷൈൻ പറയുന്നു. തനൂജയിൽ ഇഷ്ടപ്പെട്ട ക്വാളിറ്റി എന്തെന്ന ചോദ്യത്തിന് അവൾ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. അത് തന്നെയായിരിക്കും ക്വാളിറ്റി എന്ന് ഷൈൻ മറുപടി നൽകി. ഇഷ്ടമാണെന്ന് ഞാനായിരിക്കും പറഞ്ഞത്. അവൾ ഫ്രീഡത്തിന് വേണ്ടിയാണ് വീട് വിട്ട് വന്ന് താമസിക്കുന്നത്. അതിനിടയിൽ ഒരിക്കലും ലോക്ക് ആകാൻ ശ്രമിക്കില്ല.

പക്ഷെ എനിക്ക് ലോക്ക് ആകാനുള്ള സമയം അതിക്രമിച്ച് പോയിക്കൊണ്ടിരുന്നത് കൊണ്ടും വീട്ടിൽ നിന്ന് പ്രഷർ ഉള്ളത് കൊണ്ടും സംഭവിച്ചതായിരിക്കം. ഇതുവരെ എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. വഴക്കുണ്ടാകാനുള്ള സ്പേസ് തരാറുണ്ട്, നന്നായി ക്ഷമിച്ച് നിൽക്കും. തനിക്ക് ക്ഷമയില്ലെന്നും ഷൈൻ ടോം ചാക്കോ വ്യക്തമാക്കി. തനൂജയ്ക്ക് കൊടുത്ത സമ്മാനം എന്തെന്ന ചോദ്യത്തിന് വഴക്ക് എന്നാണ് ഷൈൻ മറുപടി നൽകിയത്.
എന്റെ ഒരു ഫ്രണ്ട് അവളുടെ ആദ്യ റിലേഷനിൽ വഴക്കേ ഉണ്ടാകുന്നില്ല. ഒരു ദിവസമെങ്കിലും വഴക്കിടാൻ അവൾ കൊതിച്ചെന്ന് പറഞ്ഞു. ഞാനെല്ലാ ദിവസവം അവൾക്ക് അതാണല്ലോ കൊടുത്ത് കൊണ്ടിരിക്കുന്നതെന്ന് ഞാൻ ചോദിച്ചു. വഴക്കിടാത്ത റിലേഷനായതിനാൽ അവർ പിരിഞ്ഞു. വഴക്ക് വരുമ്പോഴാണ് റിലേഷൻ നന്നാവുക. ദേഷ്യം വരുന്ന സമയത്ത് അത് പ്രകടിപ്പിച്ച് കഴിഞ്ഞാൽ അത് നല്ലതാണെന്ന് ഷൈൻ ടോം ചാക്കോ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











