വിഡ്രോവൽ സിംറ്റംസുണ്ട്, പുകവലിക്കുന്നതിന് പകരം ഇപ്പോൾ ടെന്നീസും ക്രിക്കറ്റും, ഡോക്ടർ പറഞ്ഞത്...; ഷൈൻ ടോം

ലഹരി ഉപേക്ഷിച്ച് പൂർണ്ണമായി ആ ശീലത്തിൽ നിന്നും മുക്തി നേടാനുള്ള ചികിത്സയിലാണ് നടൻ ഷൈൻ ടോം ചാക്കോ. പലതവണ ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ ഷൈനിന്റെ പേര് ഉൾപ്പെട്ടിരുന്നു. ഇതിഹാസ സിനിമയുടെ റിലീസിനുശേഷമാണ് ആദ്യമായി ഇത്തരമൊരു കേസിൽ നടനും ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത പുറത്ത് വരുന്നത്. കൊക്കയ്ൻ കേസിൽ നടൻ അറസ്റ്റിലാവുകയായിരുന്നു. കേരളത്തിൽ റിപ്പോർട്ട് ചെയ്ത ആദ്യ കൊക്കെയ്ൻ കേസായിരുന്നു ഇത്.

പത്ത് വർഷത്തിനുശേഷം എല്ലാവരേയും വിട്ടയച്ചുകൊണ്ടുള്ള വിധിയാണ് കോടതിയിൽ നിന്ന് വന്നത്. അടുത്തിടെ ഹൈബ്രിഡ് കഞ്ചാവ് കേസ് റിപ്പോർട്ട് ചെയ്തപ്പോഴും മൊഴി എടുക്കാൻ വിളിച്ചവരിൽ ഷൈനും ഉൾപ്പെട്ടിരുന്നു. തന്റെ കുത്തഴിഞ്ഞ ജീവിതം ചുറ്റുമുള്ളവരേയും പ്രിയപ്പെട്ടവരേയും വേദനിപ്പിക്കുന്നുവെന്ന് മനസിലായപ്പോഴാണ് ലഹരിയിൽ നിന്നും മുക്തി നേടാമെന്നുള്ള തീരുമാനത്തിലേക്ക് ഷൈൻ എത്തിയത്.

Shine Tom Chacko
Photo Credit: Shine Tom Chacko / Instagram

കഴിഞ്ഞ കുറച്ച് നാളുകളായി അതുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് ബെം​ഗളൂരുവിൽ പോയി മടങ്ങവെ രണ്ടാഴ്ച മുമ്പ് ഷൈനും കുടുബംവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയും നടന്റെ പിതാവ് ചാക്കോ മരിക്കുകയും ചെയ്തിരുന്നു. മാതാപിതാക്കളായിരുന്നു ഷൈനിന്റെ തിരിച്ച് വരവ് ഏറ്റവും കൂടുതൽ ആ​ഗ്രഹിച്ചിരുന്ന വ്യക്തികൾ.

അതുകൊണ്ട് കൂടിയാണ് വാർധക്യത്തിൽ എത്തിയിട്ടും മകന്റെ ചികിത്സയ്ക്കായി മാതാപിതാക്കളും വിശ്രമിക്കാതെ എല്ലായിടത്തും ഒപ്പം പോയത്. ഇപ്പോഴിതാ ലഹരി ഉപേക്ഷിക്കാൻ തീരുമാനിച്ചത് മുതൽ വിഡ്രോവൽ സിംറ്റംസുണ്ടെന്ന് പറയുകയാണ് നടൻ. കാർത്തിക്ക് സൂര്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

റിലാക്സ് ചെയ്യാൻ പണ്ട് ലഹരിയാണ് ഉപയോ​ഗിച്ചിരുന്നതെങ്കിൽ ഇന്ന് ​ ആ സമയങ്ങളിൽ ​ഗെയിംസിൽ ഏർപ്പെടുകയാണ് ചെയ്യാറുള്ളതെന്ന് കാർത്തിക്ക് സൂര്യയ്ക്ക് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു. വിഡ്രോവൽ സിംറ്റംസുണ്ട്. മുമ്പൊക്കെ ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് പോയി പുകവലിക്കും അതൊരു ശീലമായിരുന്നു.

അതിനുശേഷം ശീലങ്ങളൊക്കെ കട്ട് ചെയ്ത് മാറ്റി മുന്നോട്ട് പോയികൊണ്ടിരിക്കുന്നതിനാൽ മുമ്പ് ഇടവേളകൾ എടുത്ത് ചെയ്തിരുന്ന കാര്യങ്ങൾ മാറ്റി നിർത്തി മറ്റ് കാര്യങ്ങൾ ചെയ്ത് ആ സമയം എൻ​ഗേജ്ഡായി ഇരിക്കും. അത്തരം സമയങ്ങൾ ​ഗെയിംസിലേക്ക് തിരിച്ച് വിടാനാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം സമയങ്ങളിൽ ഞാൻ പോയി അര മണിക്കൂർ ടെന്നീസ് കളിക്കും. ശേഷം വന്ന് ഡബ്ബ് ചെയ്യും.

Shine Tom Chacko
Photo Credit: Shine Tom Chacko / Instagram

പിന്നീട് ബ്രേക്കെടുത്ത് വീണ്ടും അരമണിക്കൂർ പോയി ക്രിക്കറ്റ് കളിച്ചു. എന്നിട്ടാണ് ഇപ്പോൾ ഈ ഇന്റർവ്യൂവിന് വന്നിരിക്കുന്നത്. എന്താണെന്ന് വെച്ച് കഴിഞ്ഞാൽ ഇങ്ങനെയൊന്നും ചെയ്തില്ലെങ്കിൽ വിഡ്രോവൽ സിംപ്റ്റംസ് കൂടുതലായി വരികയും തിരിച്ച് പഴയ ശീലങ്ങളിലേക്ക് പോകാനുള്ള ടെന്റൻസിയും വരും. ഒരും കംപാനിയനാണല്ലോ ഈ ഡ്ര​ഗ് എന്ന് പറയുന്നത്.

ഇപ്പോൾ എല്ലാവരുടേയും കംപാനിയൻ ഒരു മൊബൈൽ ഫോണാണ്. മൊബൈൽ നിങ്ങളുടെ കയ്യിൽ ഇല്ലെങ്കിൽ നിങ്ങൾക്ക് വിഡ്രോവൽ സിംറ്റംസ് വരും. കാരണം മൊബൈൽ ഒരു കംപാനിയൻ ആയതുകൊണ്ടാണ്. അതായത് നമ്മുടെ പാട്നറിനേക്കാളും വലിയ കംപാനിയനാണ് നമ്മുടെ ശീലങ്ങളും നമ്മൾ ഉപയോ​ഗിക്കുന്ന സാധനങ്ങളും. അതുകൊണ്ട് തന്നെ ആ സ്പേസിനെ എൻ​ഗേജ്ഡായി എപ്പോഴും നിർത്തണം.

എന്റെ ശീലങ്ങൾ കാരണം എനിക്ക് ചുറ്റുമുള്ളവർ ബുദ്ധിമുട്ടിലാകുന്ന സാഹചര്യം വന്നപ്പോഴാണ് ലഹരി ഉപേക്ഷിക്കാമെന്ന് തീരുമാനിച്ചതെന്നുമാണ് ഷൈൻ ടോം ചാക്കോ പറഞ്ഞത്. അടുത്തിടെയായി നല്ല സിനിമകളിലും ഷൈൻ ഭാ​ഗമായിട്ടില്ല. ലഹരി മൂലം അഭിനയത്തിലുള്ള നടന്റെ കഴിവിനെ പോലും ബാധിച്ചതായും പ്രേക്ഷകർ കുറിച്ചിരുന്നു. പത്ത് വർഷത്തോളം സഹസംവിധായകനായി പ്രവർത്തിച്ച ശേഷമാണ് ക്യാമറയ്ക്ക് മുന്നിലേക്ക് ഷൈൻ എത്തിയത്.

More from Filmibeat

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X